സിഖന്ദർ ഭക്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sikander Bakht എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sikander Bakht

പദവിയിൽ
21 May 1996 – 1 June 1996
മുൻ‌ഗാമി Pranab Mukherjee
പിൻ‌ഗാമി I. K. Gujral

പദവിയിൽ
7 July 1992 – 23 May 1996
മുൻ‌ഗാമി S. Jaipal Reddy
പിൻ‌ഗാമി Shankarrao Chavan
പദവിയിൽ
1 June 1996 – 19 March 1998
മുൻ‌ഗാമി Shankarrao Chavan
പിൻ‌ഗാമി Dr. Manmohan Singh

പദവിയിൽ
1977–1980
മുൻ‌ഗാമി Subhadra Joshi
പിൻ‌ഗാമി Bhiku Ram Jain
ജനനം24 August 1918
മരണം23 ഫെബ്രുവരി 2004(2004-02-23) (പ്രായം 85)
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾAnglo-Arabic College, Delhi
രാഷ്ട്രീയ പാർട്ടിBharatiya Janata Party (after 1980)
JP (1977-1980)
Congress (O) (1969-1977)
INC (before 1969)
കുട്ടി(കൾ)2

സിഖന്ദർ ഭക്ത്(24 August 1918 – 23 February 2004) ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും, ജനതാപാർട്ടിയുടെയും അവസാനം ഭാരതീയ ജനതാ പാർട്ടിയുടെയും നേതാവായിരുന്നു. [1]അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. രാജ്യസഭയിൽ ആ പാർട്ടിയുടെ നേതാവായി പ്രവർത്തിച്ചു. അടൽ ബിഹാരി വാജ്പേയി നയിച്ച എൻ ഡി എ ഗവൺമെന്റിൽ കാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നു. 2000ൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ബഹുമതിയായ പദ്മവിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു.

മുൻകാല ജീവിതം[തിരുത്തുക]

1918ൽ ഡൽഹിയിലാണ് സിഖന്ദർ ഭക്ത് ജനിച്ചത്. അന്ന ആംഗ്ലോ അറാബിക്ക് കോളെജ് എന്നരിയപ്പെട്ട സാക്കിർ ഹുസ്സൈൻ കോളെജിൽ നിന്നും ശാസ്ത്രത്തിൽ ബിരുദം നേടി. ഡൽഹി യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1952ൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. 1968ൽ ഡൽഹി വൈദ്യുത വിതരണ സ്ഥാപനത്തിന്റെ ചെയർമാാനായി അവരോധിക്കപ്പെട്ടു. 1968ൽ കോൺഗ്രസ്സിന്റെ പിളർപ്പിനുശേഷം സംഘടനാ കോൺഗ്രസ്സിൽ നിലയുറപ്പിച്ചു. അടിയന്തരാവസ്ഥാക്കാലത്ത് 25 June 1975ൽ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ട് റോഹ്തക്ക് ജയിലിൽ അടയ്ക്കപ്പെട്ടു. 1975 ഡിസംബറിൽ ആണു ജയിൽ വിമോചിതനായത്. അതിനുശേഷം അദ്ദേഹം ജനതാപാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചു.

1977 മാർച്ചിൽ ലോക്‌സഭയിലേയ്ക്ക് ജനതാപാർട്ടി സ്ഥാനാർത്ഥിയായി ചാന്ദ്നിചൗക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വന്ന മൊറാർജി ദേശായി ഭക്തിനെ മരാമത്ത്, ഭവന വിതരണ പുനരധിവാസ മന്ത്രിയായി നിയമിച്ചു. 1979 ജൂലൈ വരെ അദ്ദേഹം ആ സ്ഥാനത്തിരുന്നു.[2]


2002ൽ അദ്ദേഹം രാഷ്ട്രിയത്തിൽനിന്നും മാറിനിന്നു. അദ്ദേഹത്തെ 2002ൽ കേരള ഗവർണ്ണറായി നിയമിച്ചു. 2004 ഫെബ്രുവരിയിൽ ഗവർണ്ണറായിരിക്കുമ്പോൾ കേരളത്തിലെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ വച്ച് കുടൽസംബന്ധമായ ശസ്ത്രക്രിയയ്ക്കു വിധേയനായി. 2004 ഫെബ്രുവരി 23-ന് അദ്ദേഹം അന്തരിച്ചു. ഔദ്യോഗികപദവിയിലിരിക്കുമ്പോൾ മരിച്ച ആദ്യ ഗവർണ്ണർ ആയിരുന്നു സിഖന്തർ ഭക്ത്.

അന്നത്തെ പ്രസിഡന്റായിരുന്ന എ പി ജെ അബ്ദുൽകലാം, പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്പെയി തുടങ്ങി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു.[3]

അവലംബം[തിരുത്തുക]

  1. "Why Owaisi has suddenly become an attractive option for some".
  2. "List of Rajya Sabha members Since 1952".
  3. "The Hindu: President, PM pay tributes to Bakht". Chennai, India. 25 Feb 2004. ശേഖരിച്ചത് 2012-08-17.
"https://ml.wikipedia.org/w/index.php?title=സിഖന്ദർ_ഭക്ത്&oldid=2429671" എന്ന താളിൽനിന്ന് ശേഖരിച്ചത്