കെ.പി. ഉദയഭാനു
കെ.പി. ഉദയഭാനു | |
---|---|
![]() കെ.പി. ഉദയഭാനു | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | തരൂർ, പാലക്കാട് ജില്ല | ജൂൺ 6, 1936
മരണം | ജനുവരി 5, 2014 തിരുവനന്തപുരത്തെ വസതി | (പ്രായം 77)
തൊഴിൽ(കൾ) | ആകാശവാണിയിൽ അനൗൺസർ |
വർഷങ്ങളായി സജീവം | 1958-2010 |
വെബ്സൈറ്റ് | www |
മലയാളചലച്ചിത്രഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസംവിധായകനുമാണ് കെ.പി. ഉദയഭാനു (6 ജൂൺ 1936 - 5 ജനുവരി 2014)[1]. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ ഭാരത സർക്കാർ ഈ കലാകാരനെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി[2]. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ്[3]
ജീവിതരേഖ[തിരുത്തുക]
എൻ.എസ്. വർമയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ൽ പാലക്കാട് ജില്ലയിലെ തരൂരിൽ ജനനം. കെ.പി. കേശവമേനോൻ ഇദ്ദേഹത്തിന്റെ അമ്മാവനാണ്.[4] ചെറുപ്പത്തിൽ സിംഗപ്പൂറിൽ പോയ ഇദ്ദേഹം തിരിച്ച് 1945-ൽ പത്താം വയസിലാണ് ഇന്ത്യയിൽ എത്തിയത്. പാലക്കാട് കല്പാത്തി ത്യാഗരാജ വിദ്യാലയത്തിൽ സംഗീതമഭ്യസിച്ച ഇദ്ദേഹം ഹൈസ്കൂൾ പഠനം പാലക്കാട് തന്നെയുള്ള വി വി പി ഹൈസ്‌കൂളിലായിരുന്നു.[4] ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിച്ചു. 1955 ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്ന അദ്ദേഹം 38 വർഷം അവിടെ ജോലിചെയ്തു. ഒരു വർഷക്കാലം ഊട്ടിയിൽ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു.
ചലച്ചിത്ര ജീവിതം[തിരുത്തുക]
സംഗീതസംവിധായകൻ കെ. രാഘവനുമായുള്ള അടുപ്പമാണ് തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു[2]. 1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല[5]. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം താന്തോന്നി എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീതസംവിധാനത്തിലുള്ള 'കാറ്റുപറഞ്ഞതും കടലുപറഞ്ഞതും' എന്ന ഗാനമാണ് ഇദ്ദേഹം അവസാനം പാടിയത്.[6]. അവസാനത്തെ ഒരു വർഷക്കാലം കടുത്ത പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ഇദ്ദേഹം 2014 ജനുവരി 5-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് അന്തരിച്ചു. 78 വയസ്സായിരുന്നു. ഭാര്യ വിജയലക്ഷ്മി നേരത്തെ മരിച്ചിരുന്നു. ഒരു മകനുണ്ട്. ഉദയഭാനുവിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് സംസ്കരിച്ചു..[7]
അവിസ്മരണീയ ഗാനങ്ങൾ[തിരുത്തുക]
വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണൻ), അനുരാഗനാടകത്തിൽ...(നിണമണിഞ്ഞ കാൽപ്പാടുകൾ), ചുടുകണ്ണീരാലെൻ...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണൻ), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീൻ), കാനനഛായയിൽ...(രമണൻ) എന്നിവയാണ് അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങൾ.
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ പുരസ്കാരം (2009)
- കമുകറ പുരസ്കാരം (2006)[8]
- ഡോക്യുമെന്ററി സംഗീതത്തിനുള്ള ദേശീയപുരസ്കാരം-സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെർപെന്റ് മദർ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിന്[6].
- കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്(2003)[9]
അവലംബം[തിരുത്തുക]
- ↑ കെ.പി. ഉദയഭാനു ഫൌണ്ടേഷൻ
- ↑ 2.0 2.1 മാതൃഭൂമി ഓൺലൈൻ ഫെബ്രുവരി 1 2009[പ്രവർത്തിക്കാത്ത കണ്ണി] 16/10/2009 ന് ശേഖരിച്ചത്
- ↑ ഹിന്ദു ഓൺലൈൻ ജനുവരി 30 2009[പ്രവർത്തിക്കാത്ത കണ്ണി] ശേഖരിച്ചത് 16/10/2009
- ↑ 4.0 4.1 "വെള്ളിനക്ഷത്രമേ നിന്നെ നോക്കി". മതൃഭൂമി. മൂലതാളിൽ നിന്നും 2014-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 6. Check date values in:
|accessdate=
(help) - ↑ മലയാള മനോരമ ഓൺലൈൻ 16/10/2009 ന് ശേഖരിച്ചത്
- ↑ 6.0 6.1 മലയാളം വെബ്‌ദുനിയ 13 ഒക്ടോബർ 2009
- ↑ "കെ.പി ഉദയഭാനു അന്തരിച്ചു". മാതൃഭൂമി.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള സർക്കാർ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഹിന്ദു ഓൺലൈൻ 2004 ജനുവരി 18 Archived 2007-09-15 at the Wayback Machine. 16/10/2009 ന് ശേഖരിച്ചത്
- Articles with dead external links from ഒക്ടോബർ 2022
- Short description is different from Wikidata
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- മലയാളചലച്ചിത്രപിന്നണിഗായകർ
- മലയാളചലച്ചിത്രസംഗീതസംവിധായകർ
- പാലക്കാട് ജില്ലയിൽ ജനിച്ചവർ
- കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചവർ
- 1936-ൽ ജനിച്ചവർ
- 2014-ൽ മരിച്ചവർ
- ജൂൺ 6-ന് ജനിച്ചവർ
- ജനുവരി 5-ന് മരിച്ചവർ