ഡി.കെ. പട്ടമ്മാൾ
ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | കാഞ്ചീപുരം, തമിഴ് നാട്, ഇന്ത്യ |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1929–2009 |
ലേബലുകൾ | HMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc. |
പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാർച്ച് 28, 1919 – ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു.[2][3] കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.
ജീവിതരേഖ
[തിരുത്തുക]തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് പട്ടമ്മാൾ ജനിച്ചത്.[4] അലമേലു എന്നായിരുന്നു പേര്. 'പട്ടാ'എന്ന പേരാണ് അടുപ്പമുള്ളവർ വിളിച്ചിരുന്നത്. [5][6] സംഗീതത്തിൽ കമ്പമുണ്ടായിരുന്ന പിതാവ് പട്ടമ്മാളിനെ കർണ്ണാടക സംഗീതം പഠിയ്ക്കുവാൻ പ്രേരിപ്പിച്ചു. അമ്മ കാന്തിമതി രാജമ്മാൾ ഒരു സംഗീത വിദുഷിയായിരുന്നെങ്കിലും പൊതുവേദികളിലോ,സുഹൃത്സദസ്സിലോ പോലും പാടിയിരുന്നില്ല.[7] ഗുരുകുലസമ്പ്രദായത്തിൽ അദ്ധ്യയനം നടത്തിയിട്ടില്ലെങ്കിൽപോലും എല്ലാ കച്ചേരികളും ശ്രവിയ്ക്കുമായിരുന്ന പട്ടമ്മാൾ സഹോദരന്മാരായ .ഡി. കെ .രങ്കനാഥൻ ഡി. കെ നാഗരാജൻ ഡി. കെ. ജയരാമൻ എന്നിവരോടൊപ്പം പരിചയിച്ച് കൃതികളെക്കുറിച്ചും ,രാഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു.[8].[8] [4][5]
പുരസ്കാരങ്ങൾ
[തിരുത്തുക]തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമായത് താഴെപ്പറയുന്നു.
- “ഗാന സരസ്വതി” ഗായിക പട്ടം[9]
- "സംഗീത സാഗര രത്ന " (പട്ടം)[9]
- സംഗീത നാടക അകാദമി പുരസ്കാരം (1961)[9]
- സംഗീത കലാനിധി (1970; കർണ്ണാടക സംഗീതത്തിലെ ഉന്നതപുരസ്കാരം )[9]
- പത്മഭൂഷൻ (1971;)[9]
- സംഗീത നാടക അകാദമി ഫെല്ലോഷിപ്പ് (1992ൽ തിരഞ്ഞെടുക്കപ്പെട്ടു)[9]
- പത്മവിഭൂഷൻ (1998; )[9]
ചിത്രങ്ങൾ
[തിരുത്തുക]Year | Film | Song | Music | Lyrics |
---|---|---|---|---|
1939 | Thyagabhoomi | Desa Sevai Seyya Vareer | Papanasam Sivan | Kalki R. Krishnamurthy |
1947 | Nam Iruvar | Vettri Ettu Dhikkum | R. Sudharsanam | Mahakavi Subramaniya Bharathiyar |
1947 | Nam Iruvar | Aaduvome Pallu Paduvome | R. Sudharsanam | Mahakavi Subramaniya Bharathiyar |
1947 | Mahathma Urangaar | Kaana Aaval Kondengumen Iru Vizhigal | S. V. Venkatraman & T. R. Ramanathan | Papanasam Sivan |
1947 | Mahathma Urangaar | Kunchitha Paadham Ninainthu Urugum | S. V. Venkatraman & T. R. Ramanathan | Papanasam Rajagopala Iyer |
1948 | Rama Rajyam | Ramayanam | R. Sudharsanam | |
1948 | Rama Rajyam | Thoondir Puzhuvinaipol | R. Sudharsanam | Mahakavi Subramaniya Bharathiyar |
1948 | Vedala Ulagam | Theeradha Vilayattu Pillai | R. Sudharsanam | Mahakavi Subramaniya Bharathiyar |
1948 | Pizhaikkum Vazhi | Engal Naattukku Endha Naadu Eeedu Perinba Gnana Veedu | G. Aswathamma | Madurai G. Sundara Vaathiyar |
1948 | Pizhaikkum Vazhi | Kottai Kattathedaa | G. Aswathamma | T. K. Sundara Vaathiyar |
1948 | Pizhaikkum Vazhi | Mudalai Vaayil | G. Aswathamma | T. K. Sundara Vaathiyar |
1949 | Vazhkai | Bharatha Samudhaayam Vaazhgave | R. Sudharsanam | Mahakavi Subramaniya Bharathiyar |
1951 | Lavanya | Pazham Bhaaratha Nannaadu | S. V. Venkatraman | Papanasam Sivan |
1951 | Lavanya | Thanga Oru Nizhal Illaiye | S. V. Venkatraman | Papanasam Sivan |
2000 | Hey Ram | Vaishnav Janato | Ilaiyaraja |
അവലംബം
[തിരുത്തുക]- ↑ "ഡി.കെ. പട്ടമ്മാൾ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Chennai-Online". Archived from the original on 2006-10-06. Retrieved 2009-07-17.
- ↑ "The Hindu". Archived from the original on 2009-08-30. Retrieved 2009-07-17.
- ↑ 4.0 4.1 "Music with feeling". Archived from the original on 2009-06-25. Retrieved 2013-06-06.
- ↑ 5.0 5.1 A lifetime for Carnatic music
- ↑ 'Enough if I get 100 discerning listeners'
- ↑ Pattammal passes away
- ↑ 8.0 8.1 "The Hindu : Opinion / Op-Ed: Elegance, not flamboyance, was her forte". Archived from the original on 2011-08-27. Retrieved 2013-06-06.
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 "D. K. Pattammal". Archived from the original on 2015-09-12. Retrieved 2009-08-15.