മേരി ക്ലബ്‌വാല ജാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary Clubwala Jadhav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേരി ക്ലബ്‌വാല ജാദവ്
മേരി ക്ലബ്‌വാല ജാദവ്
ജനനം
ഊട്ടി
മരണം
ചെന്നൈ
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹ്യപ്രവർത്തക
അറിയപ്പെടുന്നത്ഗിൽഡ് ഓഫ് സർവീസ്
അറിയപ്പെടുന്ന കൃതി
ചെന്നൈ സ്കൂൾ ഓഫ് സോഷ്യൽ വർക്ക്

ഭാരതീയയായ സാമൂഹ്യപ്രവർത്തകയായിരുന്നു മേരി ക്ലബ്‌വാല ജാദവ് (ജീവിതകാലം: 1909–1975).

ചെന്നൈയിലും മറ്റു ഇന്ത്യൻ നഗരങ്ങളിലുമായി ധാരാളം സാമൂഹ്യസംഘടനകൾ സ്ഥാപിച്ചു പ്രവർത്തിച്ചു. ഗിൽഡ് ഓഫ് സർവ്വീസ് എന്ന സംഘടനയിലൂടെ ധാരാളം അനാഥാലയങ്ങളും വികലാംഗ സഹായ കേന്ദ്രങ്ങളും സ്ഥാപിച്ചു. സ്ത്രീ സാക്ഷരതാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

1909 ൽ മദ്രാസ് പ്രസിഡൻസിയിലെ ഉദകമണ്ഡലത്തിൽ പാഴ്സി കുടുംബത്തിലായിരുന്നു ജനനം. റസ്റ്റം പട്ടേലും അല്ലാമായിയുമായിരുന്നു മാതാപിതാക്കൾ. മദ്രാസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.[2] പതിനെട്ടാം വയസിൽ നോഗി ക്ലബ്‌വാലയെ വിവാഹം കഴിച്ചു. 1935 ൽ ക്ലബ്‍‍‌വാല പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് മരണമടഞ്ഞു.  പിന്നീട് പൂർണ സമയ സാമൂഹ്യപ്രവർത്തയായി. സാമൂഹ്യപ്രവർത്തന രംഗത്ത് സജീവമായിരുന്ന മേജർ ചന്ദ്രകാന്തിനെ പിന്നീട് അവർ വിവാഹം ചെയ്യുകയുണ്ടായി. [3]

പ്രവർത്തനങ്ങൾ[തിരുത്തുക]

1942, ൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് ക്ലബ്‌വാലയുടെ നേതൃത്വത്തിൽ ഗിൽഡ് ഓഫ് സർവീസ് പ്രവർത്തകരുടെ സഹകരണത്തോടെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു. മൊബൈൽ കാന്റീനുകളും ആശുപത്രി സന്ദർശനങ്ങളും കലാപരിപാടികളും സൈനികർക്കായി നടത്തി. യുദ്ധാനന്തരം വിമുക്ത ഭടന്മാരെയും അവരുടെ കുടുംബാംഗങ്ങള പുനരധിവസിപ്പിക്കാനുള്ള നിരവധി ശ്രമങ്ങളിൽ പങ്കാളിയായി.  ജനറൽ കരിയപ്പ ഇവരെ  “ഡാർലിംഗ് ഓഫ് ദആർമി” എന്നാണ് വിളിച്ചിരുന്നത്. 1952 ൽ മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ഈ മേഖലയിലെ ആദ്യ സംരംഭമായിരുന്നു ഇത്.  

1956 ൽ മദ്രാസിലെ ഷെരീഫായി നിയമിതയായി.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Guild of Service founder's role hailed". The Hindu. September 30, 2009. Retrieved 4 July 2012.
  2. "Mary Clubwala sculpture unveiled". July 14, 2009. Retrieved 4 July 2012.
  3. http://madrasmusings.com/Vol%2018%20No%2015/the_parsis_of_madras_3.html
  4. "dated December 20, 1956: New Sheriff of Madras". The Hindu. December 20, 2006. Retrieved 4 July 2012. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  5. "No. 35029". The London Gazette (invalid |supp= (help)). 31 December 1940.
  6. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
  7. "Padma Vibhushan Awardees". Ministry of Communications and Information Technology. Archived from the original on January 31, 2008. Retrieved 2009-06-28.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_ക്ലബ്‌വാല_ജാദവ്&oldid=3773358" എന്ന താളിൽനിന്ന് ശേഖരിച്ചത്