കുമാർഗന്ധർവ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kumar Gandharva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുമാർഗന്ധർവ്വ
Pandit Kumar Gandharva.jpg
ജീവിതരേഖ
ജനനനാമംശിവപുത്ര സിദ്ദരാമയ്യ കോംകളി
സംഗീതശൈലിഹിന്ദുസ്ഥാനി
തൊഴിലു(കൾ)ഗായകൻ

ഇന്ത്യയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി ഗായകനാണ് ശിവപുത്ര സിദ്ദരാമയ്യ കോംകളി (1924 - 1992 ) എന്ന പേരിലും അറിയപ്പെടുന്ന കുമാർഗന്ധർവ്വ.

ആദ്യ വർഷങ്ങൾ[തിരുത്തുക]

ധാർവാഡിനടുത്തുള്ള സുലൈഭാവിയിൽ ജനിച്ച കുമാർഗന്ധർവ്വ ചെറുപ്പത്തിലേ സംഗീത പ്രതിഭയായി അറിയപ്പെട്ടിരുന്നു. കുമാർഗന്ധർവ്വ എന്നത് കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിനു ലഭിച്ച സംഗീത ബിരുദങ്ങളിലൊന്നാണ്.[1] പ്രശസ്ത സംഗീത അദ്ധ്യാപകനായിരുന്ന ബി. ആർ. ദിയോധാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. ചെറുപ്പത്തിലേ ക്ഷയ രോഗ ബാധിതനായ അദ്ദേഹം നിരന്തര സാധനയാലും പത്നി ഭാനുമതിയുടെ ശുശ്രൂഷയാലും ഭാരതത്തിലെ മുൻനിര ഹിന്ദുസ്ഥാനി ഗായകരിലൊരാളായി മാറി.[2] 1990 -ൽ പത്മവിഭൂഷൺ ലഭിച്ചു. മകൻ മുകുൾ ശിവപുത്ര പ്രസിദ്ധ ഗായകനാണ്.

അവലംബം[തിരുത്തുക]

  1. http://www.culturalindia.net/indian-music/classical-singers/kumar-gandharva.html
  2. ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

An Appreciation of Kumar Gandharva

"https://ml.wikipedia.org/w/index.php?title=കുമാർഗന്ധർവ്വ&oldid=1764863" എന്ന താളിൽനിന്ന് ശേഖരിച്ചത്