Jump to content

അരുണ ആസഫ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aruna Asaf Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരുണ ആസഫ് അലി
അരുണ ആസഫ് അലി
ജനനം1909 ജൂലൈ 16
മരണം29 ജൂലൈ 1996(1996-07-29) (പ്രായം 87)
ദേശീയതഇന്ത്യൻ
കലാലയംസേക്രഡ് ഹാർട്ട് കോൺവെന്റ്
തൊഴിൽഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തക, അദ്ധ്യാപിക

അരുണ ആസഫ് അലി (ബംഗാളി: অরুণা আসফ আলী) (ജൂലൈ 16, 1909, ജൂലൈ 29, 1996) ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ ബോംബെയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാക ഉയർത്തി ശ്രദ്ധേയയായി.1997-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[1]

ആദ്യകാല ജീവിതം

[തിരുത്തുക]

അവിഭക്ത പഞ്ചാബിലെ കാൽക്ക (ഇപ്പോൾ ഹരിയാനയിൽ) ഒരു ബംഗാളി കുടുംബത്തിലാണ്‌ അവർ ജനിച്ചത്, അരുണ ഗാംഗുലി എന്നതായിരുന്നു ആദ്യനാമധേയം ലാഹോർ, നൈനിത്താൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കൊൽക്കത്തയിലെ ഗോപലകൃഷ്ണ ഗോകലെ സ്കൂളിൽ അധ്യാപികയായി ജോലിനോക്കി. കോൺഗ്രസ് പാർട്ടി നേതാവായിരുന്ന ആസഫ് അലിയെ അലഹബാദിൽ വച്ചാണ്‌ അവർ കണ്ടുമുട്ടിയത്. 1928-ൽ മതം, പ്രായം എന്നീ വ്യത്യാസങ്ങൾ അവഗണിച്ച് 20 വയസ് പ്രായവ്യത്യാസമുള്ള ആസഫ് അലിയെ അവർ വിവാഹം കഴിച്ചു.

സ്വാതന്ത്ര്യ സമരം

[തിരുത്തുക]

വിവാഹാനന്തരം കോൺഗ്രസ് പാർട്ടിയുടെ സജീവപ്രവർത്തകയായ അവർ ഉപ്പുസത്യാഗ്രഹസമയത്ത് പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. 1942 ഓഗസ്റ്റ് 8-ന്‌ എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. ബ്രിട്ടീഷ് ഗവണ്മെന്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 9ന്‌ അരുണ ആസഫ് അലി സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ അവർ ഒളിവിൽ പോയി. റാം മനോഹർ ലോഹ്യയുമൊന്നിച്ച് അവർ ഇങ്കിലാബ് എന്ന കോൺഗ്രസിന്റെ മാസിക പുറത്തിറക്കി.

സ്വതന്ത്ര ഇന്ത്യയിൽ

[തിരുത്തുക]

കോൺഗ്രസിന്റെ സോഷ്യലിസത്തിനു വേണ്ടിയുള്ള പ്രവർത്തികളിൽ കാര്യമായ പുരോഗതിയില്ലെന്ന് തോന്നിയ അവർ 1948-ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. പിന്നീട് സ്റ്റാലിന്റെ മരണത്തിനു മുൻപേ അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1954-ൽ സി.പി.ഐയുടെ വനിതാ വിഭാഗമായ നാഷനൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൻ രൂപികരിക്കാൻ സഹായിച്ചു. 1956-ൽ ക്രൂഷ്‌ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞപ്പോൾ അവർ സി.പി.ഐ വിട്ടു. 1958-ൽ ഡെൽഹിയുടെ ആദ്യ മേയറായി തെരഞ്ഞെടുക്കപ്പെട്ടു ഇതേ വർഷം ദ പാട്രിയോട്ട് എന്ന പത്രം ആരംഭിച്ചു..[2] രണ്ടാം പ്രാവശ്യവും മേയറായ അവർ 1959 ഏപ്രിൽ വരെ അധികാരത്തിൽ തുടർന്നു.

1964-ൽ കോൺഗ്രസിൽ തിരിച്ചുവന്ന അവർ അടിയന്തരാവസ്ഥയ്ക്കെതിരായിരുന്നുവെങ്കിലും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൂടെ നിന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2010-05-27.
  2. http://hindi.webdunia.com/miscellaneous/literature/remembrance/0907/16/1090716026_1.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2010-05-27."https://ml.wikipedia.org/w/index.php?title=അരുണ_ആസഫ്_അലി&oldid=3833086" എന്ന താളിൽനിന്ന് ശേഖരിച്ചത്