സി.എൻ.ആർ. റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്താമണി നാഗേശ രാമചന്ദ്ര റാവു
ജനനം (1934-06-30) 30 ജൂൺ 1934 (വയസ്സ് 83)
ബെംഗളൂരു, കർണാടക,  ഇന്ത്യ
താമസം ഇന്ത്യ
ദേശീയത  ഇന്ത്യ
മേഖലകൾ രസതന്ത്രം
സ്ഥാപനങ്ങൾ ഐ.​എസ്.ആർ.ഒ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
ഓക്സ്ഫോർഡ് സർവ്വകലാശാല
കേംബ്രിഡ്ജ് സർവ്വകലാശാല
കാലിഫോർണിയ സർവ്വകലാശാല
ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്
ബിരുദം ബനാറസ് ഹിന്ദു സർവകലാശാല
അറിയപ്പെടുന്നത് Solid-state chemistry
Materials science
പ്രധാന പുരസ്കാരങ്ങൾ Hughes Medal (2000)
India Science Award (2004)
(എഫ്.ആർ.എസ്.)(1984)
Abdus Salam Medal (2008)
Dan David Prize (2005)
Legion of Honor (2005)
പത്മശ്രീ
പത്മവിഭൂഷൺ
ഭാരതരത്നം

പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ.ആർ. റാവു (ജനനം:30 ജൂൺ 1934). ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമാണ്.[1]

ജീവിതരേഖ[തിരുത്തുക]

ഹനുമന്ത നാഗേശ റാവുവിന്റേയും നാഗമ്മ നാഗേശ റാവുവിന്റേയും പുത്രനായി 1934 ജൂൺ 30നു ജനിച്ചു.

മൈസൂർ സർവകലാശാലയിൽനിന്ന് ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ സി.എൻ.ആർ. റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പർഡ്യൂ സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി. നേടിയത്.[2]

1963ൽ അദ്ദേഹം കാൺപുരിലെ ഐ.ഐ.ടി.യിൽ അധ്യാപകനായി. 1984 മുതൽ പത്തുകൊല്ലം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഡയറക്ടറായിരുന്നു. രസതന്ത്രത്തിന് ലോകോത്തര ലാബ് ഇവിടെ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കേന്ദ്ര സർക്കാർ ബാംഗളരുവിൽ സ്ഥാപിച്ച ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ പ്രഥമ അദ്ധ്യക്ഷൻ റാവുവായിരുന്നു.[2]


പുരസ്കാരങ്ങൾ[തിരുത്തുക]

  • ഓർഡർ ഓഫ് ദ റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ ബഹുമതി (ജപ്പാൻ)[3]

ലോകപ്രശസ്ത സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും നല്കിയ 48 ഓണററി ഡോക്ടറേറ്റുകളും ഇദ്ദേഹത്തിനുണ്ട്[2]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ദിനപ്പത്രം
  2. 2.0 2.1 2.2 / ശാസ്ത്രഗവേഷണം തന്നെ ജീവിതം - മാതൃഭൂമി ദിനപ്പത്രം
  3. "സി.എൻ.ആർ റാവുവിന് ജപ്പാന്റെ പരമോന്നത ബഹുമതി". www.mathrubhumi.com. ശേഖരിച്ചത് 20 ജൂൺ 2015. 
"https://ml.wikipedia.org/w/index.php?title=സി.എൻ.ആർ._റാവു&oldid=2345575" എന്ന താളിൽനിന്നു ശേഖരിച്ചത്