Jump to content

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി

Coordinates: 25°15′52″N 82°59′42″E / 25.264413°N 82.995014°E / 25.264413; 82.995014
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബനാറസ് ഹിന്ദു സർവകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Banaras Hindu University
തരംPublic
സ്ഥാപിതം1916
ചാൻസലർDr.Karna Singh
വൈസ്-ചാൻസലർProf. Lalji Singh
സ്ഥലംVaranasi, Uttar Pradesh, India
ക്യാമ്പസ്Urban
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.bhu.ac.in

ബനാറസ് ഹിന്ദു യൂണിവഴ്സിറ്റി (കാശി ഹിന്ദു വിശ്വവിദ്യാലയ്), [1] എന്ന മുഴുപ്പേരിലും ബി.എച്ച്.യൂ (B.H.U) എന്ന ചുരുക്കപ്പേരിലും വിശ്വപ്രശസ്തമായ ഈ കേന്ദ്ര സർവകലാശാല (സെൻട്രൽ യൂണിവേഴ്സിററി) ഉത്തർ പ്രദേശിലെ വാരാണസി (ബനാറസ്) പട്ടണത്തിൽ 1916-ലാണ് സ്ഥാപിതമായത്. അനേകായിരം വിദ്യാർഥികൾക്കു താമസിച്ചു പഠിക്കാൻ എല്ലാ സൌകര്യങ്ങളുളള ഏഷ്യയിലെ ഏററവും വലിയ കാംപസ്സാണ് ബി. എച്ച്.യൂവിൻറേത്.

ചരിത്രം[തിരുത്തുക]

1898-ൽ ആനി ബസൻറ് സെൻട്രൽ ഹിന്ദു സ്കൂൾ വരണാസിയിൽ സ്ഥാപിച്ചു. ഹിന്ദു തത്ത്വചിന്തകളെ ആസ്പദമാക്കിയുളള വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെപ്പററിയുളള അവരുടെ ചിന്താഗതികളെ മദൻ മോഹൻ മാളവ്യ പിന്താങ്ങി. 1911-ൽ മാളവ്യ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ഒരു സർവകലാശാലക്ക് രൂപം കൊടുക്കാനുളള പ്രയത്നങ്ങളിൽ ബസൻറുമായി ഏകോപിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു. അന്നത്തെ ബ്രിട്ടീഷിന്ത്യ ഗവണ്മെൻറിൻറേയും കാശി നരേശ് രാമേശ്വർ സിംഗ് ബഹാദൂറിൻറേയും സഹായസഹകരണങ്ങളിലൂടെ 1916- ൽ കാശി ഹിന്ദു വിശ്വവിദ്യാലയ് രൂപംകൊണ്ടു. എല്ലാ വർഷവും വസന്ത പഞ്ചമി ദിനം ബി.എച്ച്.യൂ സ്ഥാപകദിനമായി ആഘോഷിക്കുന്നു. ബനാറസ് സർവകലാശാല തുടങ്ങാൻ വേണ്ടി കാശി നരേഷ് 1300 എക്കർ ഭൂമിയും ഹൈദരാബാദ് നൈസാം ഒരു ലക്ഷം രൂപയും സംഭാവന നൽകിയിരുന്നു[2][3][4].

സ്ഥിതി വിവരക്കണക്കുകൾ [5][തിരുത്തുക]

രണ്ടു കാംപസ്സുകളും, 4 ഇൻസ്റ്റിറ്റൂട്ടുകളും, 15 മുഖ്യ വിഭാഗങ്ങളിലായി 140 അധ്യായനവകുപ്പുകളും, 4 അഡ്വാന്സ്ഡ് സെൻറേഴ്സും 4, ഇൻറർ ഡിസിപ്ലിനറി കേന്ദ്രങ്ങളും 55 ഹോസ്ററലുകളും ബി. എച്ച്.യൂവിൻറെ വ്യാപ്തി വിളിച്ചറിയിക്കുന്നു. സർവകലാശാലയുടെ മുഖ്യ കാംപസ്സ് 1350 ഏക്കറാണ് (5.5ചതുരശ്ര കി.മി.). ഇത്രയും സ്ഥലം വരണാസിയുടെ പരമ്പരാഗത ഭരണാധികാരി കാശി നരേശിൻറെ സംഭാവനയാണ്. ഇവിടന്ന് 80കി.മി. ദൂരെ മിർസാപൂരിന്നടുത്ത് ബർക്കാച്ഛയിലെ ദക്ഷിണ കാംപസ്സ് 2760 ഏക്കറുണ്ട്. ( 11.2ചതുരശ്ര കി.മി). രണ്ടായിരത്തഞ്ഞൂറു ഗവേഷണ വിദ്യാർഥികളും, 650 വിദേശീയ വിദ്യാർഥികളുമടക്കം മൊത്തം സംഖ്യ ഇരുപതിനായിരത്തോളം വരും.

രൂപ ഘടന [6][തിരുത്തുക]

പ്രവർത്തന സൌകര്യാർഥം, പ്രധാനമായും ഇൻസ്റ്റിറ്റൂട്ടുകൾ, മുഖ്യ വിഭാഗങ്ങൾ (ഫാക്കൾട്ടികൾ), മഹിളാ മഹാവിദ്യാലയ ( Women's College), ദക്ഷിണ കാംപസ്, അനുബന്ധിത വിദ്യാലയങ്ങൾ കോളേജുകൾ എന്ന് വേർതിരിക്കപ്പെട്ടിരിക്കുന്നു.

ഇൻസ്റ്റിറ്റൂട്ടുകൾ[തിരുത്തുക]

 1. ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി IT BHU [7]
 2. ഇൻസ്റ്റിറ്റൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ് [8]
 3. ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസ് [9]
 4. ഇൻസ്റ്റിറ്റൂട്ട് ഓഫ് എൻവയണ്മെൻറ് അൻഡ് സസ്റ്റെയിനബിൾ ഡവലപ്മെൻറ് [10]

മുഖ്യ വിഭാഗങ്ങൾ[തിരുത്തുക]

15 മുഖ്യ വിഭാഗങ്ങളാണുളളത്

 1. ഫാക്കൽട്ടി ഓഫ് ആർട്ട്സ്
 2. ഫാക്കൽട്ടി ഓഫ് കോമേഴ്സ്
 3. ഫാക്കൽട്ടി ഓഫ് എഡുക്കേഷൻ
 4. ഫാക്കൽട്ടി ഓഫ് ലോ
 5. ഫാക്കൽട്ടി ഓഫ് സയൻസ്
 6. ഫാക്കൽട്ടി ഓഫ് മാനേജ്മെൻറ്
 7. ഫാക്കൽട്ടി ഓഫ് പെർഫോമിംഗ് ആർട്ട്സ്
 8. ഫാക്കൽട്ടി ഓഫ് എഞ്ചിനിയറിംഗ്
 9. ഫാക്കൽട്ടി ഓഫ് അഗ്രിക്കൾച്ചർ
 10. ഫാക്കൽട്ടി ഓഫ് മെഡിസിൻ
 11. ഫാക്കൽട്ടി ഓഫ് ആയുർവേദ
 12. ഫാക്കൽട്ടി ഓഫ് ഡെൻറൽ സയൻസസ്
 13. ഫാക്കൽട്ടി ഓഫ് സോഷ്യൽ സയൻസസ്
 14. ഫാക്കൽട്ടി ഓഫ് വിഷ്വൽ ആർട്ട്സ്
 15. സംസ്കൃത് വിദ്യാ ധർമ്മ വിജ്ഞാന സങ്കയ

മഹിളാ മഹാവിദ്യാലയ ( Women's College)[11][തിരുത്തുക]

1928-ൽ പ്രഥമ പ്രിൻസിപ്പളായ ശ്രീമതി ആര്യനായകം( അധികാരി) 3 അധ്യാപികമാരും 33 വിദ്യാർഥിനികളുമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിൽ ഇന്ന് നൂറിലധികം അധ്യാപികമാരും 1200 വിദ്യാർഥിനികളുമുണ്ട്. മീനാ സോന്ധിയാണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഇതിനോടനുബന്ധിച്ച് മറ്റു 4 കോളേജുകളുമുണ്ട്.

 1. ഡി.എ.വി D.A.V. കോളേജ്
 2. ആര്യ മഹിളാ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജ്
 3. ബസന്ത കന്യാ മഹാവിദ്യാലയ്
 4. വസന്ത, . കോളേജ് രാജ്ഘാട്ട്

മറ്റു കേന്ദ്രങ്ങൾ[തിരുത്തുക]

ഇൻസ്റ്റിറ്റൂട്ടുകളേയും ഫാക്കൽട്ടികളേയും ഇണക്കിച്ചേർത്തുകൊണ്ട് അത്യാധുനിക മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനും സകലവിധ സൌകര്യങ്ങളുമുളള നിരവധി കേന്ദ്രങ്ങളും സജീവമായി നിലകൊളളുന്നു. ഉദാഹരണത്തിന്, സെൻറർ ഫോർ ഇൻറർ ഡിസിപ്ലിനറി മാത്തമാറ്റിക്കൽ സയൻസസ്,ഡി.ബി.ടി. സെൻറർ ഫോർ ജനറ്റിക് ഡിസോർഡേഴ്സ്,നാനോ സയൻസ് അൻഡ് ടെക്നോളജി സെൻറർ,ഹൈഡ്രജൻ എനർജി സെൻറർ,സെൻറർ ഫോർ റൂറൽ ഇൻറ ഗ്രേറ്റഡ് ഡവലപ്മെൻറ് എന്നിവ

പ്രവേശനം [12][തിരുത്തുക]

ബിരുദ/ബിരുദാനന്തര കോഴ്സുകൾക്കായി വർഷാവർഷം മേയ്-ജൂൺ മാസങ്ങളിൽ പ്രവേശന പരീക്ഷകൾ നടത്തപ്പെടുന്നു. ചില ഡിപ്പാർട്ടുമെൻറുകൾ അവരവരുടേതായ പ്രവേശന പരീക്ഷകളും നടത്താറുണ്ട്. ബി.ടെക് ബി.ഫാം, ജെ.ഇ.ഇ.(JEE)യും എം.ടെക് എം.ഫാം പ്രവേശനങ്ങൾക്ക് ഗേറ്റു GATEമാണ് യോഗ്യതാ പരീക്ഷ. പി.എച്ച്.ഡിക്ക് നെറ്റ് NET പാസ്സാകേണ്ടതുണ്ട്.

മുൻ വൈസ് ചാൻസലറുമാർ[തിരുത്തുക]

 1. സുന്ദർ ലാൽ (1.4.1916 –13.12.1918)
 2. പി. എസ്. ശിവസ്വാമി അയ്യർ (13.4.1918 - 8.5.1919),
 3. മദന മോഹന മാളവ്യ (29.11.1919 -6.9.1938),
 4. സർവ്വപ്പളളി രാധാകൃഷ്ണൻ (17.9.1939 - 16.1.1948),
 5. അമർ നാഥ് ഝാ (27.2.1948 -5.12.1948),
 6. ഗോവിന്ദ് മാളവ്യ (6.12.1948 - 21.11.1951),
 7. നരേന്ദ്ര ദേവ (6.12.1951 - 31.5.1954),
 8. സി.പി. രാമസ്വാമി അയ്യർ (1.7.1954 - 2.7.1956),
 9. വി. എസ്. ഝാ (3.7.1956 - 16.4.1960),
 10. എൻ. എച്ച്. ഭഗവതി (16.4.1960 - 15.4.1966),
 11. ത്രിഗുണ സെൻ (9.10.1966 - 15.3.1967),
 12. എ.സി. ജോഷി (1.9.1967 - 31.7.1969),
 13. കെ.എൽ ശ്രീമാലി (1.11.1969 - 31.1.1977),
 14. എം.എൽ. ധർ Dhar (2.2.1977 - 15.12.1977),
 15. ഹരി നാരായൺ (15.5.1978 - 14.5.1981),
 16. ഇക്ബാൽ നാരായൺ (19.10.1981 - 29.4.1985),
 17. ആർ.പി. രസ്തോഗി (30.4.1985 - 29.4.1991),
 18. സി.എസ്. ഝാ (1.5.1991 - 14.6.1993),
 19. ഡി.എൻ മിശ്ര (8.2.1994 - 27.6.1995),
 20. ഹരി ഗൌതം (2.8.1995 - 25.8.1998),
 21. വൈ.സി. സിംഹാദ്രി (31.8.1998 - 20.2.2002),
 22. രാമചന്ദ്ര റാവു (20.2.2002-19.2.2005),
 23. പഞ്ചാബ് സിംഗ് (3.5.2005-7.5.2008),
 24. ഡി.പി. സിംഗ് (8.5.2008 – 21.8.2011).

അവലംബം[തിരുത്തുക]

 1. http://www.bhu.ac.in/index.html
 2. "A 'miser' who donated generously". The Hindu. 24 May 2013.
 3. Ifthekhar, AuthorJS. "Reminiscing the seventh Nizam's enormous contribution to education". Telangana Today.
 4. "Nizam gave funding for temples, and Hindu educational institutions". 28 May 2013. Archived from the original on 8 July 2018. Retrieved 16 September 2018.
 5. http://www.bhu.ac.in/aboutbhu/org.html
 6. http://www.bhu.ac.in/education/faculty.html
 7. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-04. Retrieved 2011-10-31.
 8. http://www.bhu.ac.in/InstituteofAgriculturalSciencesBHU/index.html
 9. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-28. Retrieved 2011-10-31.
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-18. Retrieved 2011-10-31.
 11. http://www.bhu.ac.in/mmv/index.html
 12. http://www.bhu.ac.in/admission/admin_index.htm


25°15′52″N 82°59′42″E / 25.264413°N 82.995014°E / 25.264413; 82.995014