ജി.ബി. പന്ത്
പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് | |
---|---|
Chief Minister of United Provinces | |
ഓഫീസിൽ 17 Jul 1937 – 27 Dec 1954 | |
മുൻഗാമി | Nawab Sir Muhammad Ahmad Said Khan Chhatari |
പിൻഗാമി | Governor's Rule |
Chief Minister of United Provinces | |
ഓഫീസിൽ 1 Apr 1946 – 26 Jan 1950 | |
മുൻഗാമി | Governor's Rule |
പിൻഗാമി | Post abolished |
Chief Minister of Uttar Pradesh | |
ഓഫീസിൽ 26 Jan 1950 – 27 Dec 1954 | |
മുൻഗാമി | New creation |
പിൻഗാമി | Sampurnanand |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | August 30, 1887 Khoont-Dhaamas village, Almora, North-Western Provinces |
മരണം | March 7, 1961 Uttar Pradesh |
രാഷ്ട്രീയ കക്ഷി | INC |
ഗോവിന്ദ് വല്ലഭ് പന്ത്(1887 ആഗസ്റ്റ് 30 - 1961 മാർച്ച് 7 गोविंद वल्लभ पंत) സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ച അദ്ദേഹത്തിന് 1957-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചു.[1]
ആദ്യകാലജീവിതം
[തിരുത്തുക]1887 ആഗസ്റ്റ് 30-ന്, അന്ന് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ഭാഗമായിരുന്ന അൽമോറയിലാണ് മനോരഥ് പന്ത്, ഗോവിന്ദി എന്നിവരുടെ പുത്രനായി ഗോവിന്ദ് വല്ലഭ് പന്ത് ജനിച്ചത്.[2]. 1909-ൽ നിയമബിരുദം നേടിയ അദ്ദേഹം അടുത്ത വർഷം അൽമോറയിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1921-ൽ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി. യുണൈറ്റെഡ് പ്രൊവിൻസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നൈനിത്താളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിനിടയിൽ 1930-ലും 1933-ലും 1940-ൽ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തതിനും 1942-ലും (ക്വിറ്റ് ഇന്ത്യാ സമരം) അറസ്റ്റ് വരിച്ചു. 1937-ലും 1946-ലും യുണൈറ്റെഡ് പ്രൊവിൻസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു.
സർദാർ വല്ലഭായി പട്ടേലിന്റെ നിര്യാണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായിത്തീർന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2010-08-29.
- ↑ http://www.liveindia.com/freedomfighters/8.html
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1887-ൽ ജനിച്ചവർ
- 1961-ൽ മരിച്ചവർ
- ഓഗസ്റ്റ് 30-ന് ജനിച്ചവർ
- മാർച്ച് 7-ന് മരിച്ചവർ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- ഇന്ത്യയുടെ ആഭ്യന്തര മന്ത്രിമാർ
- ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും
- ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ
- അലഹബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഭാരതരത്ന പുരസ്കാരം ലഭിച്ചവർ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ