പാണ്ഡുരംഗ് വാമൻ കാനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dr. Pandurang Vaman Kane.jpg

ഡോ. പാണ്ഡുരംഗ് വാമൻ കാനെ (മറാത്തി:डॉ. पांडुरंग वामन काणे 1880-1972) പ്രശസ്ത ചരിത്രകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഒരു യാഥാസ്ഥിതിക ചിത്‌പവൻ ബ്രാഹ്‌മണ കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്. രാജ്യസഭയിലേക്ക് നാമനിർ‌ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്ന ഡോ. കാനെക്ക് 1963-ൽ ഭാരത രത്നം നൽകപ്പെട്ടു.[1]

പല നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ പരിശോധിച്ച് പുരാതന ഇന്ത്യയിലെ പെരുമാറ്റച്ചട്ടങ്ങൾ രൂപം കൊണ്ടതിനെക്കുറിച്ച് വിവരിക്കുന്ന ഹിസ്റ്ററി ഒഫ് ധർമ്മശാസ്ത്ര ആണ്‌ അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഇംഗ്ലീഷ് രചിക്കപ്പെട്ട ഇത് അഞ്ച് വാല്യങ്ങളിലായി 6,500-ഓളം താളുകളിൽ വ്യാപിച്ചുകിടക്കുന്നു. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബോംബെ, ഭണ്ഡാർക്കർ ഓറിയെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ലഭ്യമായ രേഖകളാണ്‌, മുഖ്യമായും അദ്ദേഹം ഗവേഷണത്തിനുപയോഗിച്ചത്. വ്യവഹാരമയൂഖ എന്ന ഗ്രന്ഥം എഴുതുമ്പോൾ അതിന്‌ അവതാരികയായാണ്‌ ഹിസ്റ്ററി ഒഫ് ധർമ്മശാസ്ത്ര എഴുതാൻ തുടങ്ങിയതെങ്കിലും അതൊരു ബൃഹദ്‌ഗ്രന്ഥമായി പരിണമിക്കുകയാണുണ്ടായത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1956-ൽ സാഹിത്യ അക്കാദമി അവാർഡ് ഹിസ്റ്ററി ഒഫ് ധർമ്മശാസ്ത്ര IV
  • 1963 ഭാരത രത്നം[2]
  1. Sahitya Akademi Award

അവലംബം[തിരുത്തുക]

  1. https://www.vedamsbooks.com/no11963.htm
  2. Bharat Ratna Awardees : National Portal of India ശേഖരിച്ച തീയതി 02 ജൂൺ 2010


"https://ml.wikipedia.org/w/index.php?title=പാണ്ഡുരംഗ്_വാമൻ_കാനെ&oldid=3089360" എന്ന താളിൽനിന്ന് ശേഖരിച്ചത്