Jump to content

ഭാരതരത്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭാരത രത്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതരത്നം
പുരസ്കാരവിവരങ്ങൾ
തരം സിവിലിയൻ
വിഭാഗം ദേശീയം
നിലവിൽ വന്നത് 1954
ആദ്യം നൽകിയത് 1954
അവസാനം നൽകിയത് 2014
ആകെ നൽകിയത് 45
നൽകിയത് ഭാരത സർക്കാർ
വിവരണം അരയാലിലയുടെ രൂപത്തിൽ വെങ്കലത്തിൽ തീർത്ത മെഡലിന്റെ മുഖവശത്ത് സൂര്യരൂപവും അതിനു താഴെ ദേവനാഗരി ലിപിയിൽ"ഭാരതരത്ന" എന്ന എഴുത്തും ഉണ്ട്. മറുവശത്ത് ദേശീയചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു.
റിബ്ബൺ
ആദ്യം ലഭിച്ചത് .
അവാർഡ് റാങ്ക്
ഇല്ല. ← ഭാരതരത്നംപരമ വീര ചക്രം[1]

ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ്‌ ഈ ബഹുമതി നൽകുന്നത്. ആലിലയുടെ ആകൃതിയിലുള്ളതാണ്‌ പുരസ്കാരം.1954 ജനുവരി 2ന് പുറത്തിറക്കിയ ഓർഡിനൻസ് അനുസരിച്ചായിരുന്നു ബഹുമതിയ്ക്ക് അർഹരായവരെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നലകാവുന്ന രീതിയിൽ ഓർഡിനൻസ് ഭേദഗതി ചെയ്തത് 1955-ലാണ്‌. [2] എസ്. രാധാകൃഷ്ണൻ, സി. വി. രാമൻ,സി. രാജഗോപാലാചാരി എന്നിവർക്കാണ്‌ ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്. [3] പിന്നീട് ഇതുവരെ 45 പേർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. അതിൽ 12-പേർക്ക് മരണാനന്തര ബഹുമതിയായാണ്‌ പുരസ്കാരം നൽകിയത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, നനാജി ദേശ്മുഖ്, ഭൂപൻ ഹസാരിക, എന്നിവർക്ക് ആണ് അവസാനമായി ഈ പുരസ്കാരം ലഭിച്ചത്.[4]

ഭാരതരത്നപുരസ്കാരം ലഭിച്ചവർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Precedence of Medals". Indian Army. Retrieved 9 സെപ്റ്റംബർ 2014.
  2. http://india.gov.in/myindia/bharatratna_awards.php
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 15 ഫെബ്രുവരി 2009. Retrieved 9 ജൂലൈ 2008.
  4. വാജ്‌പേയിക്കും മദൻമോഹൻ മാളവ്യക്കും ഭാരതരത്‌ന http://www.southlive.in/news-national/bharat-ratna-vajpayee-likely-be-announced-today/2392 Archived 2016-03-09 at the Wayback Machine.
  5. സച്ചിനും സി.എൻ .ആർ . റാവുവിനും ഭാരതരത്‌നം http://www.mathrubhumi.com/story.php?id=407059 Archived 2013-11-17 at the Wayback Machine.
നമ്പർ പേർ ചിത്രം ജനനം/ മരണം നൽകിയ വർഷം കുറിപ്പുകൾ ഇന്ത്യൻ സംസ്ഥാനം , രാജ്യം
1. സി. രാജഗോപാലാചാരി 1878–1972 1954 അവസാനത്തെ ഗവർണ്ണർ ജനറൽ, സ്വാതന്ത്ര്യസമരസേനാനി. തമിഴ് നാട്
2. സർ സി. വി. രാമൻ 1888–1970 1954 നോബൽ സമ്മാനംലഭിച്ച ശാസ്ത്രജ്ഞൻ തമിഴ് നാട്
3. എസ്. രാധാകൃഷ്ണൻ 1888–1975 1954 ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി, ആദ്യത്തെ ഉപരാഷ്ട്രപതി, തത്ത്വശാസ്ത്രചിന്തകൻ. തമിഴ് നാട്
4. ഭഗ്‌വാൻ ദാസ് 1869–1958 1955 സാഹിത്യം, സ്വാതന്ത്ര്യസമരസേനാനി ഉത്തർപ്രദേശ്‌
5. സർ എം. വിശ്വേശ്വരയ്യ

1861–1962 1955 സിവിൽ‍ എഞ്ചിനീയർ കർണാടക
6. ജവഹർലാൽ നെഹ്രു 1889–1964 1955 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, സ്വാതന്ത്ര്യസമരസേനാനി, ഗ്രന്ഥകർത്താവ്‌. ഉത്തർപ്രദേശ്‌
7. ഗോവിന്ദ് വല്ലഭ് പാന്ത് 1887–1961 1957 സ്വാതന്ത്ര്യസമരസേനാനി, ആഭ്യന്തരവകുപ്പുമന്ത്രി ഉത്തർപ്രദേശ്‌
8. കേശവ് കാർവേ

1858–1962 1958 വിദ്യാഭ്യാസവിചക്ഷണൻ, സാമൂഹ്യപ്രവർത്തകൻ മഹാരാഷ്ട്ര
9. ഡോ. ബി. സി. റോയ് 1882–1962 1961 മുൻ മുഖ്യമന്ത്രി പശ്ചിമ ബംഗാൾ പശ്ചിമ ബംഗാൾ
10. പുരുഷോത്തം ദാസ് ടണ്ടൻ

1882–1962 1961 സ്വാതന്ത്ര്യസമരസേനാനി, വിദ്യാഭ്യാസവിചക്ഷണൻ ഉത്തർപ്രദേശ്‌
11. രാജേന്ദ്രപ്രസാദ്‌ 1884–1963 1962 ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ബീഹാർ
12. ഡോ. സാക്കിർ ഹുസൈൻ 1897–1969 1963 ഇന്ത്യയുടെ മുൻ രാഷ്ട്രപതി. ആന്ധ്രാ പ്രദേശ്‌
13. പാണ്ഡുരംഗ് വാമൻ കാനെ 1880–1972 1963 Indologist സംസ്കൃതപണ്ഡിതൻ, മഹാരാഷ്ട്ര
14. ലാൽ ബഹാദൂർ ശാസ്ത്രി 1904–1966 1966 ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി, ഉത്തർപ്രദേശ്‌
15. ഇന്ദിരാ ഗാന്ധി 1917–1984 1971 ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഉത്തർപ്രദേശ്‌
16. വി.വി. ഗിരി 1894–1980 1975 ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആന്ധ്രാ പ്രദേശ്‌
17. കെ. കാമരാജ് 1903–1975 1976 സ്വാതന്ത്ര്യസമരസേനാനി, തമിഴ് നാട് മുൻമുഖ്യമന്ത്രി . തമിഴ് നാട്
18. മദർ തെരേസ 1910–1997 1980 1979 -ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹ. പശ്ചിമ ബംഗാൾ
19. വിനോബാ ഭാവേ 1895–1982 1983 സാമൂഹിക പരിഷ്കർത്താവ്, സ്വാതന്ത്ര്യസമരസേനാനി. മഹാരാഷ്ട്ര
20. ഖാൻ അബ്ദുൽ ഗാഫർ ഖാൻ 1890–1988 1987 ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത ആദ്യവ്യക്തി, സ്വാതന്ത്ര്യസമരസേനാനി. പാകിസ്താൻ
21. എം.ജി. രാമചന്ദ്രൻ എം.ജി ആർ 1917–1987 1988 തമിഴ് നാട് മുൻമുഖ്യമന്ത്രി , നടൻ. തമിഴ് നാട്
22. ബി.ആർ. അംബേദ്കർ 1891–1956 1990 ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി മഹാരാഷ്ട്ര
23. നെൽ‌സൺ മണ്ടേല 1918 – 2013 1990 ഭാരതരത്നം ലഭിച്ച ഇന്ത്യൻ വംശജനല്ലാത്ത ആദ്യവ്യക്തി, ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത രണ്ടാമത്തെ വ്യക്തി,വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവ്. ദക്ഷിണാഫ്രിക്ക
24. രാജീവ് ഗാന്ധി 1944–1991 1991 ഇന്ത്യൻ മുൻപ്രധാനമന്ത്രി ദില്ലി
25. സർദാർ വല്ലഭായി പട്ടേൽ 1875–1950 1991 സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരവകുപ്പുമന്ത്രി. ഗുജറാത്ത്
26. മൊറാർജി ദേശായി 1896–1995 1991 ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി, പ്രധാനമന്ത്രി. ഗുജറാത്ത്
27. അബുൽ കലാം ആസാദ് 1888–1958 1992 സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭാസവകുപ്പുമന്ത്രി പശ്ചിമ ബംഗാൾ
28. ജെ.ആർ.ഡി. ടാറ്റ 1904–1993 1992 പ്രമുഖ വ്യവസായി. മഹാരാഷ്ട്ര
29. സത്യജിത് റേ 1922–1992 1992 ചലചിത്ര സംവിധായകൻ, ഓസ്കാർ അവാർഡ് ജേതാവ് പശ്ചിമ ബംഗാൾ
30. എ.പി.ജെ. അബ്ദുൽ കലാം b. 1931-2015 1997 ഇന്ത്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതി, മിസൈൽ ടെക്നോളജി ശാസ്ത്രജ്ഞൻ. തമിഴ് നാട്
31. ഗുൽസാരിലാൽ നന്ദ 1898–1998 1997 സ്വാതന്ത്ര്യസമരസേനാനി,ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രി(രണ്ടുതവണ). പഞ്ചാബ്‌
32. അരുണ ആസഫ് അലി 1908–1996 1997 സ്വാതന്ത്ര്യസമരസേനാനി. പശ്ചിമ ബംഗാൾ
33. എം.എസ്‌. സുബ്ബലക്ഷ്മി 1916–2004 1998 കർണ്ണാടക സംഗീത പ്രതിഭ. തമിഴ് നാട്
34. ചിദംബരം സുബ്രമണ്യം 1910–2000 1998 സ്വാതന്ത്ര്യസമരസേനാനി, ഹരിതവിപ്ലവത്തിന്റെ ശില്പികളിൽ ഒരാൾ. തമിഴ് നാട്
35. ജയപ്രകാശ് നാരായൺ 1902–1979 1998 സ്വാതന്ത്ര്യസമരസേനാനി. ബീഹാർ
36. പണ്ഡിറ്റ് രവിശങ്കർ b. 1920 1999 സിതാറിസ്റ്റ് . ഉത്തർപ്രദേശ്‌
37. അമർത്യ സെൻ b. 1933 1999 ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ്‌. പശ്ചിമ ബംഗാൾ
38. ഗോപിനാഥ് ബർദോളോയി 1890–1950 1999 സ്വാതന്ത്ര്യസമരസേനാനി ആസാം
39. ലതാ മങ്കേഷ്കർ b. 1929 2001 ചലച്ചിത്ര പിന്നണി ഗായിക. മഹാരാഷ്ട്ര
40. ഉസ്താദ് ബിസ്മില്ലാ ഖാൻ 1916-2006 2001 ഷെഹ്നായി വാദകൻ ബീഹാർ
41. ഭീംസെൻ ജോഷി 1922-2011 2008 ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കർണാടകം
42. സച്ചിൻ തെൻഡുൽക്കർ b. 1973 2013 ക്രിക്കറ്റ്‌. മഹാരാഷ്ട്ര
43. സി.എൻ.ആർ. റാവു[5] b. 1934 2013 രസതന്ത്രജ്ഞൻ കർണാടകം
44. അടൽ ബിഹാരി വാജ്‌പേയി b. 1924 2014 ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രി ഉത്തർപ്രദേശ്
45. മദൻ മോഹൻ മാളവ്യ 1861 - 1946 2014 ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ ഉത്തർപ്രദേശ്
46. പ്രണബ് മുഖർജി 1935 2019 ഇന്ത്യയുടെ മുൻ രാഷ്ട്രപതി പശ്ചിമബംഗാൾ
47. ഭൂപൻ ഹസാരിക 1926-2011 2019 സംഗീതജ്ഞൻ ആസാം
48. നാനാജി ദേശ്മുഖ് 1916-2010 2019 സാമൂഹിക പ്രവർത്തകൻ മഹാരാഷ്ട്ര
49. നരസിംഹ റാവു 1921-2004 2024 സാമൂഹിക പ്രവർത്തകൻ, മുൻ പ്രധാനമന്ത്രി ആന്ഡ്ര പ്രദേശ്
50. ചൗധരി ചരൺ സിംഗ് 1902-1987 2024 സാമൂഹിക പ്രവർത്തകൻ,മുൻ പ്രധാനമന്ത്രി ഉത്തർ പ്രദേശ്
51. ഡോ. എം സ് സ്വാമിനാഥൻ 1925-2023 2024 ശാസ്ത്രജ്ഞൻ തമിഴ്നാട്,കേരളം
"https://ml.wikipedia.org/w/index.php?title=ഭാരതരത്നം&oldid=4023575" എന്ന താളിൽനിന്ന് ശേഖരിച്ചത്