അനുശീലൻ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anushilan Samiti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Anushilan Samiti
অনুশীলন সমিতি
Anushilan samiti symbol.jpg
ആപ്തവാക്യംUnited India
രൂപീകരണം1906
തരംSecret Revolutionary Society
ലക്ഷ്യംIndian Independence

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമൂന്നുദശകങ്ങളിൽ ബംഗാളിലാകമാനം വേരുറപ്പിച്ച ഒരു വിപ്ലവപ്രസ്ഥാനമായിരുന്നു അനുശീലൻസമിതി.1902 ൽ പ്രമഥ് നാഥ് മിത്രയാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. അനുശീലൻസമിതിയെ ഭാരതത്തിലെ സംഘടിത സ്വഭാവമുള്ള ആദ്യകാല സമരപ്രസ്ഥാനങ്ങളിൽ ഒന്നായി കരുതപ്പെടുന്നുണ്ട്. കൊൽക്കത്തയും,ധാക്കയുമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ.ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ സായുധസമരമാർഗ്ഗമാണ് ഈ സംഘടന അവലംബിച്ചിരുന്നത്. [1] കൂടാതെ അംഗങ്ങളെ തിരഞ്ഞെടുത്ത് വിദേശത്ത് പരിശീലനത്തിനയയ്ക്കുകയും ചെയ്തിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Overstreet, Gene D. (1959). Communism in India. University of California Press. പുറം. 44. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. മാതൃഭൂമി ഹരിശ്രീ 2010 മാർച്ച് 27 പേജ് 18
"https://ml.wikipedia.org/w/index.php?title=അനുശീലൻ_സമിതി&oldid=3652066" എന്ന താളിൽനിന്ന് ശേഖരിച്ചത്