Jump to content

നെഹ്രു റിപ്പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nehru Report എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെഹ്റു റിപ്പോർട്ട്  28-30 ഓഗസ്റ്റ് 1928  ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സ്വയം ഭരണാധികാരമുള്ള ഒരു ഭരണകൂടത്തെ  സംബന്ധിച്ച് ഒരുനിവേദനം ആയിരുന്നു.മോത്തിലാൽ നെഹ്രു  അധ്യക്ഷനായ സർവ്വക്ഷി സംഘത്തിൽ ജവഹർലാൽ നെഹ്രു സെക്രട്ടറിയായിരുന്നു. ഈ കമ്മിറ്റിയിൽ ഒമ്പത് അംഗങ്ങൾ ഉണ്ടായിരുന്നു.അന്തിമ റിപ്പോർടട്ടിൽ മോത്തിലാൽ നെഹ്റു, അലി ഇമാം, തേജ് ബഹാദൂർ സപ്രു, മാധവ് ശ്രിഹരി  മംഗൾ സിംഗ്, ശുഐബ് ഖുറേഷി, സുഭാസ് ചന്ദ്ര ബോസ്, ഒപ്പം ജി.ആർ. പ്രഥാൻ എന്നിവർ ഒപ്പുവച്ചു. എന്നാൽ ഖുറേഷി ചില നിർദ്ദേശങ്ങളോട് യോജിച്ചിരുന്നില്ല.[1]

ഒരു പുതിയ ഭരണഘടന തയ്യാറാക്കാൻ ഇന്ത്യക്കാർ നടത്തിയ ആദ്യ ശ്രമമായിരുന്നു ഇത്.

റിപ്പോർട്ട്

[തിരുത്തുക]

ബ്രിട്ടീഷ് കോമൺവെൽത്തിനുള്ളിൽ ഇന്ത്യക്കാർക്ക് ആധിപത്യം നൽകുന്ന തരത്തിലുള്ള ഭരണഘടനയാണ് നെഹ്രു റിപ്പോർട്ട് തയ്യാറാക്കിയത്.

നെഹ്റു റിപ്പോർട്ട് സംബന്ധിച്ച് മുസ്ലീം ലീഗ് പ്രതികരണം

[തിരുത്തുക]

റിപ്പോർട്ടിലെ ചില നിർദ്ദേശങ്ങളൊഴിച്ചാൽ ലീഗ് നേതാക്കൾ നെഹ്റു റിപ്പോർട്ട് തള്ളികളയുകയാണുണ്ടായത്.ഇതിനോടുള്ള പ്രതികരണത്തിൽ മൊഹമ്മദ് അലി ജിന്ന 1929 ൽ തന്റെ പതിനാലാം പോയിൻറുകൾ ചേർത്ത് ഒരു കരട് തയ്യാറാക്കി. ഇത് ഒരു സ്വതന്ത്ര സമരത്തിൽ പങ്കുചേരുന്നതിനായുള്ള മുസ്ലിം സമുദായത്തിന്റെ പ്രധാന ആവശ്യങ്ങളായണ് മുന്നോട്ടുവച്ചത്.

അവലംബങ്ങൾ

[തിരുത്തുക]
  1. http://www.ibiblio.org/pha/policy/1942/420330a.html.
"https://ml.wikipedia.org/w/index.php?title=നെഹ്രു_റിപ്പോർട്ട്&oldid=3920690" എന്ന താളിൽനിന്ന് ശേഖരിച്ചത്