മൗലാനാ മുഹമ്മദ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maulana Mohammad Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് അലി ജൗഹർ

മൗലാനാ മുഹമ്മദ് അലി ജൗഹർ (ജനനം:1878 മരണം:1931 ജനുവരി 4) ഇന്ത്യൻ സ്വതന്ത്ര്യസമര സേനാനി, പത്രപ്രവർത്തകൻ, കവി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് എന്നീനിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാളും ജാമിയയുടെ ആദ്യത്തെ വൈസ് ചാൻസിലറുമായിരുന്നു മുഹമ്മദ് അലി ജൗഹർ. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളായിരുന്നു മൗലാനാ മുഹമ്മദ് അലി. സഹോദരൻ മൗലാനാ ഷൗകത്ത് അലി[1]

ജീവിതരേഖ[തിരുത്തുക]

മഹാത്മജിയും മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം ഇന്ത്യയിലെ ഹിന്ദു മുസ്ലിം മൈത്രിയുടെ അറ്റുപോകാത്ത കണ്ണിയാണ്. തൊള്ളായിരത്തി ഇരുപതുകളിൽ വെള്ളക്കാരുടെ അടിമത്തത്തിനെതിരെ നടന്ന ബഹുജന മുന്നേറ്റമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ബ്രിട്ടീഷ് ബയണറ്റുകൾക്ക് ഭേദിക്കാനാവാത്ത വിധം ശക്തമായിരുന്നു ആ പടയണി. ഗാന്ധിജി മുഹമ്മദലി ബന്ധം ബ്രിട്ടീഷ് അധികാരികൾക്കും ഇന്ത്യയിലെ വർഗ്ഗീയ വാദികൾക്കും ഒരുപോലെ ഭീഷണിയായി. ജയിലിലടക്കപ്പെട്ട അലി സഹോദരന്മാരെ മോചിപ്പിക്കാൻ വേണ്ടി ഗാന്ധിജി വൈസ്രോയിക്കെഴുതി. " അലി സഹോദരന്മാരെ ജയിലിലടച്ചതും വിഷമങ്ങൾക്ക് വിധേയമാക്കിയതും യാതൊരു ന്യായീകരണവുമില്ലാതെയാണ്... അവർ ധൈര്യമുള്ളവരാണ്. വ്യക്തമായും വക്രതയില്ലാത്തവരാണ്. ദൈവഭയമുള്ളവരും കഴിവുള്ളവരുമാണ്. മുഹമ്മദീയരുടെയും ഹിന്ദുക്കളുടെയും ആദരവിനാർഹരാണ്. അവരോട് നല്ല രീതിയിൽ പെരുമാറേണ്ടതാണ്. അവരെ സ്വതന്ത്രാക്കിയില്ലെങ്കിൽ ഒരു സത്യാഗ്രഹ സമരത്തിന് ഇന്ത്യ നിർബന്ധിതരാകും.". ജയിൽ മോചിതനായ മുഹമ്മദലിക്ക് മഹാത്മജിയുടെ നിർദ്ദേശപ്രകാരം നാടൊട്ടുക്കും സ്വീകരണം ഒരുക്കി.

“സ്വാതന്ത്ര്യം കയ്യിൽ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമ രാജ്യത്ത് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അടിമ രാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്. എന്റെ നാടിന് മോചനം നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ. .......” മൌലാനാ മുഹമ്മദലി ജൌഹർ(ലണ്ടൻ വട്ടമേശസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)

അവലംബം[തിരുത്തുക]

  1. The Mapilla Rebellion: 1921-1922. p. 3. Retrieved 6 ജനുവരി 2020.


"https://ml.wikipedia.org/w/index.php?title=മൗലാനാ_മുഹമ്മദ്_അലി&oldid=3752785" എന്ന താളിൽനിന്ന് ശേഖരിച്ചത്