സൈമൺ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Simon Commission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1919-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിൻ്റെ പരാജയ കാരണങ്ങൾ മനസിലാക്കി പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി 1927 നവംബറിൽ ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച ഒരു ഏഴംഗ കമ്മിഷൻ ആയിരുന്നു സൈമൺ കമ്മീഷൻ. സർ ജോൺ സൈമണായിരുന്നു ഈ കമ്മീഷന്റെ ചെയർമാൻ. ഇതിൽ ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമെന്റ് ആറ്റ്‌ലീ ഇതിലൊരംഗമായിരുന്നു.

കോൺഗ്രസ്, മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ കക്ഷികൾ കമ്മീഷനെ ബഹിഷ്കരിച്ചു. 1927 ൽ എം.എ. അൻസാരിയുടെ അധ്യക്ഷതയിൽ മദ്രാസിൽ ചേർന്ന കോൺഗ്രസ് സമ്മേളനം സൈമൺ കമ്മീഷന് എതിരെ പ്രമേയം പാസ്സാക്കി. 1928 ഫെബ്രുവരി 3-നാണ് കമ്മീഷൻ മുംബൈയിൽ എത്തുന്നത്. കമ്മിഷൻ ഇന്ത്യയിലേക്ക് വരുന്ന ദിവസമായ 1928 ഫെബ്രുവരി മൂന്നിനു അഖിലേന്ത്യാ ഹർത്താൽ പ്രഘ്യാപിച്ചു. സൈമൺ തിരിച്ചു പോവുക എന്നാ മുദ്രാവാക്യം ഉയർത്തി ഇന്ത്യ മുഴുവൻ ഹർത്താലുകളും കരിങ്കൊടി പ്രകടനങ്ങളും നടന്നു. ജനകീയ പ്രക്ഷോഭം ഗവണ്മെന്റ് ശക്തമായി അടിച്ചമർത്തി. പ്രക്ഷോഭകാരികളെ പോലീസ് മൃഗീയമായി മർദിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ലാലാ ലജ്പത്റായ് പിന്നിട് മരണപ്പെട്ടു.

സൈമൺ കമ്മീഷൻ 1930-ൽ അതിന്റെ റെക്കോർഡ്‌ സമർപ്പിച്ചു. സൈമൺ കമ്മീഷന്റെ പല ശുപാർശകളും 1935 ലെ ഇന്ത്യഗവണ്മെന്റ് നിയമത്തിൽ പ്രാബല്യത്തിൽ വന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈമൺ_കമ്മീഷൻ&oldid=3487497" എന്ന താളിൽനിന്ന് ശേഖരിച്ചത്