ബോംബെ സഹോദരിമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bombay Sisters എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബോംബെ സഹോദരിമാർ
Bombay Sisters
സംഗീതശൈലിCarnatic music
തൊഴിലു(കൾ)Classical Vocalist, Duo singers

കർണ്ണാടകസംഗീതരംഗത്തെ വായ്പ്പാട്ടുകാരായ മലയാളി സഹോദരിമാരാണ് ബോംബെ സഹോദരിമാർ എന്നറിയപ്പെടുന്ന സി. സരോജയും സി. ലളിതയും.[1]

ആദ്യകാലജീവിതം[തിരുത്തുക]

തൃശൂരിൽ മുക്താംബാളിന്റെയും ചിദംബരം അയ്യരുടെയും മക്കളായിട്ടാണ് സരോജയും ലളിതയും ജനിച്ചത്. മുംബൈയിൽ ആണ് ഇവർ വളർന്നത്. ദില്ലി സർവ്വകലാശാലയിൽ നിന്നും ഇവർ ബിരുദം നേടി. എച്. എ. എസ്. മണി, മുസിരി സുബ്രഹ്മണ്യ അയ്യർ, ടി. കെ. ഗോവിന്ദറാവു എന്നിവരുടെ അടുത്തുനിന്ന് ഇവർ സംഗീതം അഭ്യസിച്ചു.[2][3]

കച്ചേരികൾ[തിരുത്തുക]

1950 -കളിൽ കർണ്ണാടകസംഗീതരംഗത്ത് രൂപംകൊണ്ട രണ്ടുപേർ ഒരുമിച്ചുപാടുന്നരീതി അവലംബിച്ച രാധജയലക്ഷ്മി, ശൂലമംഗലം സഹോദരിമാർ,[4] എന്നിവരെപ്പോലെ സരോജയും ലളിതയും ഒരുമിച്ചുപാടിത്തുടങ്ങി. ലളിതഗാനങ്ങൾ പാടിത്തുടങ്ങിയ അവർ പതിയെ ശാസ്ത്രീയസംഗീതത്തിലേക്കു ചുവടുമാറി. സംസ്കൃതം, കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി, മറാത്തി എന്നിങ്ങനെ വിവിധഭാഷകളിൽ ഇവർ ഗാനങ്ങൾ ആലപിക്കാറുണ്ട്.[5] യുവഗായകരെ പ്രോൽസാഹിപ്പിക്കാൻ ഇവർ എൻഡോവ്‌മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയ നിലയിൽ ഇവർ ശ്രദ്ധേയരാണ്.[6]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Saravanan & Hari Krishnan. "Interview with Bombay Sisters". ChennaiOnline.com. മൂലതാളിൽ നിന്നും 28 September 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-03.
  2. "Bombay sisters in concert". The Hindu. 22 September 2007. ശേഖരിച്ചത് 2009-08-03.
  3. "C Saroja & C Lalita - The Bombay Sisters". Carnatica.com. ശേഖരിച്ചത് 2009-08-03.
  4. "Sisters in song". The Hindu. 30 January 2010.
  5. "Concert by Bombay sisters". New Straits Times. 16 February 1994. p. 13. ശേഖരിച്ചത് 2009-08-03.
  6. "Bombay Sisters with their senior students playing Tanpura at Music Academy".
  7. "Padma Awards 2020 Announced". pib.gov.in.
  8. Desk, The Hindu Net (26 January 2020). "Full list of 2020 Padma awardees". The Hindu (ഭാഷ: ഇംഗ്ലീഷ്).
  9. "Bombay Sisters to get Isai Perarignar Award". The Hindu. 11 November 2006. ശേഖരിച്ചത് 2009-08-03.
  10. "Profile - Bombay Sisters". ChennaiOnline.com. മൂലതാളിൽ നിന്നും 15 ഓഗസ്റ്റ് 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ഓഗസ്റ്റ് 2009.
  11. "Sheer hard work has brought us this far". The Hindu. 28 September 2007. ശേഖരിച്ചത് 2009-08-03.
  12. "Sangita Kalanidhi award for Bombay Sisters". The Hindu. 20 July 2010. ശേഖരിച്ചത് 2010-07-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോംബെ_സഹോദരിമാർ&oldid=3299047" എന്ന താളിൽനിന്ന് ശേഖരിച്ചത്