കിഷൻ മഹാരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kishan Maharaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിഷൻ മഹാരാജ്
Ustad Shahid Parvez Khan.jpg
കിഷൻ മഹാരാജ് പർവേശ് ഖാനോടൊപ്പം.
ജീവിതരേഖ
Born(1923-09-03)സെപ്റ്റംബർ 3, 1923
Benares, United Provinces, British India
മരണംമേയ് 4, 2008(2008-05-04) (പ്രായം 84)
സംഗീതശൈലിIndian classical music
ഉപകരണംtabla
സജീവമായ കാലയളവ്1934–2008

ഹിന്ദുസ്ഥാനി സംഗീതത്തിലെ ബനാറസ് ഘരാന ശാഖ പിന്തുടർന്നിരുന്ന തബല വിദ്വാനായിരുന്നു കിഷൻ മഹാരാജ്. (സെപ്റ്റംബർ 3, 1923 – മേയ് 4, 2008) [1][2].

ജീവിതരേഖ[തിരുത്തുക]

വാരണാസിയിലെ കബീർ ചൗരയിൽ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് കിഷൻ മഹാരാജ് ജനിച്ചത്.[1] പിതാവായ ഹരിമഹാരാജിന്റെ കീഴിൽ സംഗീതത്തിൽ പ്രാഥമികശിക്ഷണം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ മരണത്തിനുശേഷം കാന്തിമഹാരാജിനോടൊപ്പമാണ് പഠനം തുടർന്നത്.പതിന്നാം വയസ്സിൽ തന്നെ പരിപാടികൾ അവതരിപ്പിച്ചുതുടങ്ങിയ കിഷൻമഹാരാജ് ഓങ്കാർനാഥ് ഠാക്കൂർ,ഫൈയാസ് ഖാൻ,ഭീംസെൻ ജോഷി,രവിശങ്കർ, ബഡേ ഗുലാം അലിഖാൻ,ഗിരിജാദേവി,സിതാരാദേവി എന്നിങ്ങനെ ഒട്ടേറേ കലാകാരന്മാരോടൊപ്പം സംഗീതകച്ചേരികളിൽ പങ്കെടുക്കുകയുണ്ടായി.[3]

ബഹുമതികൾ[തിരുത്തുക]

1973 ൽ രാഷ്ട്രം പദ്മശ്രീ നൽകിയും,2002 ൽ പദ്മവിഭൂഷൺ നൽകിയും ആദരിയ്ക്കുകയുണ്ടായി.[4] 2008,മേയ് 4 ന് വാരണാസിയിലെ ഖജൗരിയിൽ വച്ച് തന്റെ 84 മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Shovana Narayan (May 6, 2008). "Pt Kishan Maharaj: End of an era". The Tribune.
  2. "Perfect Fourths: Pt Kishan Maharaj and his subtle, thinking tabla was our last link to the quartet of greats". Outlook. May 26, 2008.
  3. http://www.varanasi.org.in/pandit-kishan-maharaj
  4. "Padma Awards". Ministry of Communications and Information Technology (India). ശേഖരിച്ചത് 2009-05-25.
  5. "Tabla maestro Kishan Maharaj dead". Press Trust of India. The Hindu. 2008-05-05. ശേഖരിച്ചത് 2009-05-25.
"https://ml.wikipedia.org/w/index.php?title=കിഷൻ_മഹാരാജ്&oldid=3227837" എന്ന താളിൽനിന്ന് ശേഖരിച്ചത്