ശോഭ ഗുർത്തു
ശോഭ ഗുർത്തു | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഭാനുമതി |
ജനനം | Belgaum, കർണ്ണാടക, ഇന്ത്യ | 8 ഫെബ്രുവരി 1925
മരണം | 27 സെപ്റ്റംബർ 2004 മുംബൈi, ഇന്ത്യ | (പ്രായം 79)
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | singer |
വർഷങ്ങളായി സജീവം | 1940s–2004 |
ശോഭ ഗുർത്തു (1925-2004) ലൈറ്റ് ഹിന്ദുസ്ഥാനി ക്ലാസിക്കൽ രീതിയിലെ ഒരു ഇന്ത്യൻ ഗായികയായിരുന്നു. ശുദ്ധമായ ക്ലാസിക്കൽ രീതിയിൽ അവർക്ക് തനതായ ശൈലി ഉണ്ടായിരുന്നെങ്കിലും, ലൈറ്റ് ക്ലാസിക്കൽ സംഗീത ശൈലി അവരുടെ പ്രശസ്തി വർദ്ധിച്ചു. പിന്നീട് ശോഭ തുമ്രി രാജ്ഞി എന്നറിയപ്പെട്ടു.[1][2][3]
ആദ്യകാല ജീവിതവും പശ്ചാത്തലവും
[തിരുത്തുക]ഭാനുമതി ഷിരോദ്കർ 1925-ൽ ബെൽഗാമിൽ (നിലവിൽ കർണാടക) ജനിച്ചു. ഒരു പ്രൊഫഷണൽ ഡാൻസറും ജയ്പൂർ - അത്രൗളി ഘരാനയിലെ ഉസ്താദ് അല്ലാദിയാഖാന്റെ ശിഷ്യയും ആയ അമ്മ മെനകെബായി ഷിരോദ്കാർ ആണ് ആദ്യം സംഗീതം പരിശീലിപ്പിച്ചത്.[4]
കരിയർ
[തിരുത്തുക]കോൽഹാപൂരിലെ ജയ്പൂർ-അത്രൗളി ഘരാനയുടെ സ്ഥാപകനായിരുന്ന ഉസ്താദ് അല്ലാദിയാഖാന്റെ ഏറ്റവും ഇളയ മകൻ ഉസ്താദ് ഭുജ്ജി ഖാന്റെ ഔപചാരിക സംഗീത പരിശീലനം ആരംഭിച്ചെങ്കിലും ചെറുപ്പക്കാരിയായിരുന്ന അവരുടെ പ്രതിഭയെ കണ്ടപ്പോൾ ഉസ്താദ് ഭുജ്ജി ഖാന്റെ കുടുംബം അവളെ കൂടുതൽ ഇഷ്ടപ്പെടുകയും അവർ അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും തുടങ്ങി. ജയ്പൂർ-അത്രൗളി ഘരാനയോടൊപ്പമുള്ള അവരുടെ ബന്ധം ശക്തമായിരുന്നു. ഉസ്താദ് അല്ലാദിയാഖാന്റെ അനന്തരവൻ ഉസ്താദ് നത്താൻ ഖാന്റെ അടുക്കൽ നിന്ന് പഠനം തുടങ്ങിയപ്പോൾ മുതൽ ഉസ്താദ് ഘമ്മൻ ഖാന്റെ സംരക്ഷണത്തിലാകുകയും അമ്മ തുംരി - ദാദ്രയും മറ്റ് അർദ്ധ ക്ലാസിക്കൽ രീതികളും പഠിപ്പിക്കാൻ മുംബൈയിൽ അവരുടെ കുടുംബത്തോടൊപ്പം അവർ താമസിക്കാൻ തുടങ്ങുകയും ചെയ്തു. [5][6]
അവലംബം
[തിരുത്തുക]- ↑ Thumri queen Shobha Gurtu no more News, Rediff.com, 27 September 2004.
- ↑ 'On stage Gurtu was always Radha' News, Rediff.com, 27 September 2004.
- ↑ Tribute -Abhinaya in vocal chords www.themusicmagazine.com. 28 October 2004.
- ↑ Shobha Gurtu Celebrated Masters, ITC Sangeet Research Academy.
- ↑ Passages... Passages... Passages...Shobha Gurtu: a rare raga Tribute Tehelka, 9 October 2004.
- ↑ Soul Singer Gurtu's rare mastery of thumri took the form to new heights India Today, 11 October 2004
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- The Great Indians, by One India One People Foundation. Published by One India One People Foundation in collaboration with Authorspress, 2006. ISBN 81-7273-318-6. page 513.