ബെൽഗാം
ബെൽഗാം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കർണാടക |
ജില്ല(കൾ) | ബെൽഗാം ജില്ല |
Mayor | Under DC Rule |
ജനസംഖ്യ • ജനസാന്ദ്രത |
5,64,000 (2005—ലെ കണക്കുപ്രകാരം[update]) • 42/കിമീ2 (42/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
13,415 km2 (5,180 sq mi) • 762 m (2,500 ft) |
15°33′N 74°21′E / 15.55°N 74.35°E ബെൽഗാം (കന്നഡ: ಬೆಳಗಾವಿ ബെളഗാവി, മറാത്തി: बेळगांव Belgaon) കർണാടകത്തിലെ ബെൽഗാം ജില്ലയിലെ ഒരു നഗരവും മുൻസിപ്പൽ കോർപ്പറേഷനുമാണ്. സംസ്കൃതത്തിലെ 'വേണുഗ്രാമം' എന്ന പേരിൽ നിന്നാണ് ബെൽഗാം എന്ന പേര് വന്നത് .
സമുദ്രനിരപ്പിൽ നിന്ന് 2, 500 അടി (762 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ബെൽഗാം ജില്ലയുടെ ആസ്ഥാനം കൂടിയാണ്. മഹാരാഷ്ട്രയുമായും, ഗോവയുമായും ഈ നഗരം അതിർത്തി പങ്കിടുന്നു.
2001 സെൻസസ് പ്രകാരം ബെൽഗാമിലെ ജനസംഖ്യ 629,000 ആണ്. ഇതിൽ 51% പുരുഷന്മരും, 49% സ്ത്രീകളും ആണ്. 78% ആണ് സാക്ഷരതാനിരക്ക്.
റയിൽ,റോഡ്,വ്യോമ മാർഗ്ഗേണ ഇവിടെയെത്തിച്ചേരവുന്നതാണ്.കോലാപ്പൂർ(മഹാരാഷ്ട്ര),ഹുബ്ലി-ധാർവാഡ് കർണ്ണാടക എന്നിവ ഏറ്റവും അടുത്ത നഗരങ്ങളാണ്.സായുധ സേനകളുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.ഇന്ത്യൻ വ്യോമസേന യുടെ പ്രധാനപ്പെട്ട താവളങ്ങളിലൊന്ന് ഇവിടെയാണ്.
ചരിത്രം
[തിരുത്തുക]ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവവികാസങ്ങൾക്ക് ബെൽഗാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഒട്ടേറെ സമര സേനാനികൾ തടവിലാക്കപ്പെട്ട കുപ്രസിദ്ധമായ ബെൽഗാം സെന്ററൽ ജയിൽ ഇവിടെയാണ്.
അതിർത്തി തർക്കം
[തിരുത്തുക]ഈ പ്രദേശത്തിനു വേണ്ടി കർണാടകവും മഹാരാഷ്ട്രയുമായിരൂക്ഷമായ അതിർത്തിത്തർക്കം നിലനിൽക്കുന്നു.ഭൂരിഭാഗം ജനങ്ങളും മറാത്തക്കാരാണ്.ഈ പ്രദേശത്തിന്റെ വികസന കാര്യത്തിൽ വമ്പിച്ച വിവേചനം കാണിക്കുന്നതായി ആരോപിച്ച് ബെൽഗാം നഗരത്തെ മഹാരാഷ്ട്രത്തോട് ചേർക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്.[1][2]
അവലംബം
[തിരുത്തുക]- ↑ http://www.deccanherald.com/content/81397/belgaum-issue-bsy-flays-maharashtra.html
- ↑ http://news.outlookindia.com/item.aspx?687364[പ്രവർത്തിക്കാത്ത കണ്ണി]