പത്മ സുബ്രഹ്മണ്യം
പത്മ സുബ്രഹ്മണ്യം | |
---|---|
![]() പത്മ സുബ്രഹ്മണ്യം | |
ദേശീയത | ![]() |
പൗരത്വം | ഇന്ത്യ |
തൊഴിൽ | നർത്തകി, കോറിയോഗ്രാഫർ |
അറിയപ്പെടുന്നത് | ഭരതനാട്യം |
ഭരതനാട്യം നർത്തകിയാണ് ഡോ. പത്മ സുബ്രഹ്മണ്യം. 1943 ഫെബ്രുവരി 4-ന് മദ്രാസിൽ ജനിച്ചു. നൃത്ത സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവും കോറിയോഗ്രാഫറുമായ പത്മ, ഭരതനൃത്തം എന്ന പുതിയ നൃത്ത ശാഖ വികസിപ്പിച്ചു.
ജീവിതരേഖ[തിരുത്തുക]
ചലച്ചിത്ര സംവിധായകൻ കെ. സുബ്രഹ്മണ്യത്തിന്റെയും കവിയും നർത്തകിയും സംഗീത വിദുഷിയുമായിരുന്ന മീനാക്ഷി സുബ്രഹ്മണ്യത്തിന്റെയും ഇളയ മകളാണ്. സംഗീതത്തിൽ ബിരുദവും എത്‌നോ മ്യൂസിക്കോളജിയിൽ ബിരുദാനന്തര ബിരുദവും നൃത്തത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സത്താറയിൽ നടരാജ ക്ഷേത്രത്തിൽ 108 കരണങ്ങളുടെ ശില്പങ്ങളുടെ രൂപകല്പന നടത്തി. ഭരതനൃത്തം എന്ന പുതിയ നൃത്ത ശാഖ വികസിപ്പിച്ചു. [1]
കൃതികൾ[തിരുത്തുക]
നൃത്തത്തെയും സംസ്‌കാരത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.പത്മദളം എന്ന പേരിൽ അനീഷ് കുട്ടൻ തയ്യാറാക്കിയ ജീവചരിത്ര പുസ്തകം മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കിയിട്ടുണ്ട്.
പുരസ്കാരങ്ങൾ[തിരുത്തുക]
- കലാമണ്ഡലം ഫെലോഷിപ്പ് (2014)
- പദ്മഭൂഷൺ (2003)
- പദ്മശ്രീ
- കാളിദാസ് സമ്മാൻ
- സംഗീത നാചക അക്കാദമി അവാർഡ് (1983)
- നെഹ്രു അവാർഡ് (റഷ്യ)
- ഫുക്കുവോക്ക ഏഷ്യൻ കൾച്ചറൽ പ്രൈസ് (ജപ്പാൻ)
- നിശാഗന്ധി പുരസ്കാരം [2]
അവലംബം[തിരുത്തുക]
- ↑ "നടനപത്മം". mathrubhumi. മൂലതാളിൽ നിന്നും 2014-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഒക്ടോബർ 2014.
|first=
missing|last=
(help) - ↑ https://www.keralatourism.org/news/nishagandhi-puraskaram-2014/1763
![]() |
Padma Subrahmanyam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Persondata | |
---|---|
NAME | Subramanyam, Padma |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian dancer |
DATE OF BIRTH | 4 February 1943 |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |