ജയറാം
ജയറാം | |
---|---|
ജനനം | ജയറാം സുബ്രഹ്മണ്യൻ ഡിസംബർ 10, 1965 കുംഭകോണം, തമിഴ്നാട് |
തൊഴിൽ | സിനിമ നടൻ |
ജീവിതപങ്കാളി(കൾ) | അശ്വതി ജയറാം (പാർവ്വതി) |
കുട്ടികൾ | കാളിദാസ് മാളവിക |
മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം (ജനനം:ജയറാം സുബ്രഹ്മണ്യൻ ഡിസംബർ 10, 1965). എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം.[1] അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി.[1]. 2011ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
ജീവിതരേഖ
[തിരുത്തുക]പരേതരായ സുബ്രഹ്മണ്യൻ-തങ്കം ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനായി 1964 ഡിസംബർ 10-ന് (1140 വൃശ്ചികം 26, അവിട്ടം നക്ഷത്രം) എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ജയറാം ജനിച്ചത്.പരേതനായ വെങ്കട്ടരാമനും മഞ്ജുളയുമാണ് ജയറാമിൻ്റെ സഹോദരങ്ങൾ. ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം.
സിനിമ ജീവിതം
[തിരുത്തുക]ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജയറാം, കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..[1] ഇവയെല്ലാം തന്നെ കലാജീവിതത്തിൽ സജീവമാകാൻ ജയറാമിനെ പ്രേരിതനാക്കി.[1] കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം കലാഭവനിൽ ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ അപരൻ എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.[1] സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.[1] വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്.
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.[1] കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്[1]. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. ഓസ്‌ലർ എന്ന ജയറാമിന്റെ സിനിമ മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത ജയറാമിന്റെ ശക്തമായ തിരിച്ചു വരവ് എന്ന് മലയാള മനോരമ രേഖപ്പെടുത്തി.[2]
പുസ്തകങ്ങൾ
[തിരുത്തുക]- 'ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം’ [3]
ജയറാം അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | |||
---|---|---|---|---|---|
2024 | എബ്രഹാം ഓസ്ലർ | എ.സി.പി ഓസ്ലർ | 2022 | മകൾ | നന്ദൻ |
2019 | മാർക്കോണി മത്തായി | ||||
2019 | പട്ടാഭിരാമൻ | ||||
2018 | മൈ ഗ്രേറ്റ് ഫാദർ | ||||
2018 | ലോനപ്പൻ്റെ മാമോദീസ | ||||
2018 | പഞ്ചവർണതത്ത | ||||
2017 | ദൈവമെ കൈതൊഴാം കേൾക്കുമാറാകണം | ||||
2017 | ആകാശ മിഠായി | ||||
2017 | സത്യ | ||||
2017 | അച്ചായൻസ് | ||||
2016 | ആടുപുലിയാട്ടം | ||||
2016 | തിങ്കൾ മുതൽ വെള്ളി വരെ | ||||
2015 | സർ സി.പി. | ||||
2015 | മൈലാഞ്ചി മൊഞ്ചുള്ള വീട് | ||||
2014 | ഞങ്ങളുടെ വീട്ടിലെ അതിഥികൾ | ||||
2014 | ഉത്സാഹകമ്മറ്റി | ||||
2014 | ഒന്നും മിണ്ടാതെ | ||||
2014 | സ്വപാനം | ||||
2013 | നടൻ | ||||
2013 | ജിഞ്ചർ | ||||
2013 | സലാം കാശ്മീർ | ||||
2013 | ഭാര്യ അത്ര പോര | ||||
2013 | ലക്കിസ്റ്റാർ | ||||
2012 | മദിരാശി | ||||
2012 | മാന്ത്രികൻ | ||||
2012 | തിരുവമ്പാടി തമ്പാൻ | ||||
2012 | പകർന്നാട്ടം | തോമസ് | |||
2012 | ഞാനും എന്റെ ഫാമിലിയും | ഡോ. ദിനനാഥൻ | |||
2011 | നായിക | ആനന്ദ് | |||
2011 | സ്വപ്ന സഞ്ചാരി | അജയചന്ദ്രൻ | |||
2011 | ഉലകം ചുറ്റും വാലിബൻ | ജയശങ്കർ | |||
2011 | സബാഷ് സെരിയാന പോട്ടി (തമിഴ്) | ജെ.ആർ. | |||
2011 | സീനിയേഴ്സ് | പത്മനാഭൻ | |||
2011 | ചൈനാടൗൺ | സക്കറിയ | |||
2011 | പൊന്നർ ശങ്കർ (തമിഴ്) | നെല്ലിയൻ കോടൻ | |||
2011 | മേക്കപ്പ്മാൻ | ബാലചന്ദ്രൻ | |||
2011 | കുടുംബശ്രീ ട്രാവൽസ് | അരവിന്ദൻ | |||
2010 | കഥ തുടരുന്നു | പ്രേമൻ | |||
2010 | ഹാപ്പി ഹസ്ബൻഡ്സ് | മുകുന്ദൻ മേനോൻ | |||
2009 | ഫോർ ഫ്രണ്ട്സ് | ||||
2009 | മൈ ബിഗ് ഫാദർ | ||||
2009 | സീതാക്കല്യാണം | ||||
2009 | കാണാകൺമണി | ||||
2009 | രഹസ്യ പോലീസ് | ഡി.വൈ.എസ്.പി.രാജാമണി,ചാലമണി | |||
2009 | വിന്റർ | ശ്യാം രാംദാസ് | |||
2009 | ഭാഗ്യദേവത | ബെന്നി ചാക്കോ | |||
2009 | സമസ്തകേരളം പി.ഒ. | പ്രഭാകരൻ | |||
2008 | പഞ്ചാമൃതം (തമിഴ്) | മാരീചൻ | |||
2008 | ട്വന്റി 20 | ഡോക്ടർ വിനോദ് ഭാസ്കർ | |||
2008 | ആയേഗൻ (തമിഴ്) | കോളേജ് പ്രിൻസിപ്പാൾ ആൽബർട്ട് അദിയ പദം | |||
2008 | സരോജ (തമിഴ്) | ACP രവിചന്ദ്രൻ | |||
2008 | ധാം ധൂം (തമിഴ്) | രാഘവൻ നമ്പ്യാർ | |||
2008 | പാർഥൻ കണ്ട പരലോകം | അനിൽ | |||
2008 | വെറുതേ ഒരു ഭാര്യ | സുഗുണൻ | |||
2008 | നോവൽ | സേതുനാഥൻ | |||
2007 | സൂര്യൻ | സൂര്യൻ | |||
2007 | അഞ്ചിൽ ഒരാൾ അർജുനൻ | സുധീന്ദ്രൻ | |||
2006 | കനകസിംഹാസനം | കനകാംബരൻ | |||
2006 | മൂന്നാമതൊരാൾ | ചന്ദ്ര | |||
2006 | ആനച്ചന്തം | കൃഷ്ണപ്രസാദ് | |||
2006 | മധുചന്ദ്രലേഖ | മാധവൻ | |||
2006 | പരമശിവം (തമിഴ്) | നായർ | |||
2005 | സർക്കാർ ദാദ | മുകുന്ദൻ മേനോൻ | |||
2005 | പൌരൻ | ദിവാകരൻ | |||
2005 | ആലീസ് ഇൻ വണ്ടർലാന്റ് | ആൽബി | |||
2005 | ഫിംഗർ പ്രിൻറ് | വിവേക് വർമ്മ | |||
2004 | അമൃതം | ഗോപിനാഥൻ നായർ | |||
2004 | മയിലാട്ടം | ദേവൻ, പഴനി | |||
2004 | ഞാൻ സൽപ്പേര് രാമൻകുട്ടി | രാമൻ കുട്ടി | |||
2003 | മനസ്സിനക്കരെ | റെജി | |||
2003 | ഇവർ | രാഘവമേനോൻ | |||
2003 | എന്റെ വീട് അപ്പൂൻ്റേം | വിശ്വനാഥൻ | |||
2003 | ജൂലി ഗണപതി (തമിഴ്) | ബാലമുരുകൻ | |||
2002 | യാത്രക്കാരുടെ ശ്രദ്ധക്ക് | രാമാനുജൻ | |||
2002 | മലയാളിമാമന് വണക്കം | ആനന്ദക്കുട്ടൻ | |||
2002 | പഞ്ചതന്ത്രം (തമിഴ്) | നായർ | |||
2002 | ശേഷം | കാളിയപ്പൻ | |||
2001 | വൺ മാൻ ഷോ | ജയകൃഷ്ണൻ | |||
2001 | തീർത്ഥാടനം | കരുണാകരൻ | |||
2001 | ഉത്തമൻ | ഉത്തമൻ | |||
2001 | നാറാണത്ത് തമ്പുരാൻ | തമ്പുരാൻ | |||
2001 | ഷാർജ റ്റു ഷാർജ | നന്ദഗോപാലൻ വിശ്വനാഥൻ | |||
2001 | വക്കാലത്ത് നാരായണൻ കുട്ടി | നാരായണൻ കുട്ടി | |||
2000 | തെനാലി (തമിഴ്) | ഡോക്ടർ കൈലാഷ് | |||
2000 | ദൈവത്തിന്റെ മകൻ | സണ്ണി | |||
2000 | കൊച്ചു കൊച്ചു സന്തോഷങ്ങൾ | ഗോപൻ | |||
2000 | മില്ലേനിയം സ്റ്റാർസ് | സണ്ണി | |||
2000 | നാടൻ പെണ്ണും നാട്ടുപ്രമാണിയും | ഗോവിന്ദൻ | |||
2000 | സ്വയംവരപ്പന്തൽ | ദീപു | |||
1999 | ഫ്രണ്ട്സ് | അരവിന്ദൻ | |||
1999 | ഞങ്ങൾ സന്തുഷ്ടരാണ് | സഞ്ജീവൻ ഐ.പി.എസ് | |||
1999 | പട്ടാഭിഷേകം | മുകുന്ദൻ | |||
1999 | വീണ്ടും ചില വീട്ടുകാര്യങ്ങൾ | റോയ് കെ തോമസ് | |||
1998 | ആയുഷ്മാൻ ഭവ: | സണ്ണി | |||
1998 | ചിത്രശലഭം | ദേവൻ | |||
1998 | കൈക്കുടന്ന നിലാവ് | മഹീന്ദ്രൻ | |||
1998 | കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ | അപ്പുട്ടൻ | |||
1998 | കുസൃതിക്കുറുപ്പ് | ||||
1998 | സ്നേഹം | ||||
1998 | സമ്മർ ഇൻ ബത്‌ലഹേം | ||||
1997 | ദി കാർ | സുനിൽ | |||
1997 | ഇരട്ടക്കുട്ടികളുടെ അച്ഛൻ | ||||
1997 | കഥാനായകൻ | രാമനാഥൻ | |||
1997 | കാരുണ്യം | സതീശൻ | |||
1997 | കിലുകിൽ പമ്പരം | അനന്തപത്മനാഭൻ വക്കീൽ | |||
1997 | കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | ഗിരി മേനോൻ | |||
1997 | സൂപ്പർമാൻ | ഹരീന്ദ്രൻ | |||
1996 | അരമന വീടും അഞ്ഞൂറേക്കറും | ||||
1996 | ദില്ലീവാല രാജകുമാരൻ | അപ്പു | |||
1996 | കളിവീട് | മഹേഷ് ശിവൻ | |||
1996 | സ്വപ്ന ലോകത്തെ ബാലഭാസ്കർ | ബാലകൃഷ്ണൻ | |||
1996 | തൂവൽ കൊട്ടാരം | മോഹന ചന്ദ്രൻ പൊതുവാൾ | |||
1995 | ആദ്യത്തെ കണ്മണി | ബാലചന്ദ്രൻ ഉണ്ണിത്താൻ | |||
1995 | അനിയൻ ബാവ ചേട്ടൻ ബാവ | പ്രേമചന്ദ്രൻ | |||
1995 | കുസൃതിക്കാറ്റ് | നന്ദഗോപാൽ | |||
1995 | മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത | ജയദേവൻ | |||
1995 | മിന്നാമിനുങ്ങിനും മിന്നുകെട്ട് | ഹരി | |||
1995 | പുതുക്കോട്ടയിലെ പുതുമണവാളൻ | ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ | |||
1995 | ശ്രീരാഗം | വെങ്കിടേശ്വരൻ | |||
1995 | വൃദ്ധന്മാരെ സൂക്ഷിക്കുക | വിജയ കൃഷ്ണൻ | |||
1994 | CID ഉണ്ണികൃഷ്ണൻ B.A., B.Ed. | ഉണ്ണികൃഷ്ണൻ | |||
1994 | സുദിനം | ||||
1994 | വധു ഡോക്ടറാണ് | സിദ്ധാർത്ഥൻ | |||
1993 | ധ്രുവം | വീരസിംഹ മന്നാടിയാർ | |||
1993 | ആഗ്നേയം | മാധവൻ കുട്ടി | |||
1993 | ബന്ധുക്കൾ ശത്രുക്കൾ | ആനമല ഹരിദാസ് | |||
1993 | കസ്റ്റംസ് ഡയറി | ആനന്ദകൃഷ്ണൻ | |||
1993 | കാവടിയാട്ടം | ഉണ്ണി | |||
1993 | മേലെപ്പറമ്പിൽ ആൺവീട് | ഹരികൃഷ്ണൻ | |||
1993 | ഒരു കടങ്കഥ പോലെ | രവീന്ദ്രൻ | |||
1993 | പൈതൃകം | ||||
1993 | സമാഗമം | ജോൺസൺ | |||
1993 | വക്കീൽ വാസുദേവ് | ||||
1993 | ജേർണലിസ്റ്റ് | ||||
1992 | ആയുഷ്കാലം | എബി മാത്യു | |||
1992 | അയലത്തെ അദ്ദേഹം | പ്രേമചന്ദ്രൻ | |||
1992 | ഏഴരപ്പൊന്നാന | ബാലൻ / വിക്രമൻ | |||
1992 | ഫസ്റ്റ് ബെൽ | പിരപ്പങ്കോട് പ്രഭാകരൻ | |||
1992 | മാളൂട്ടി | ഉണ്ണികൃഷ്ണൻ | |||
1992 | മൈ ഡിയർ മുത്ത്ച്ഛൻ | പാർഥസാരഥി | |||
1992 | ഊട്ടി പട്ടണം | പവിത്രൻ | |||
1991 | കനൽക്കാറ്റ് | ||||
1991 | അദ്വൈതം | വാസു | |||
1991 | ഭൂമിക | എസ്. ഐ. ഉണ്ണി | |||
1991 | ചാഞ്ചാട്ടം | മോഹൻ | |||
1991 | എന്നും നന്മകൾ | ശിവൻ | |||
1991 | എഴുന്നള്ളത്ത് | ||||
1991 | ജോർജ്കുട്ടി C/O ജോർജ്കുട്ടി | ജോർജ്കുട്ടി | |||
1991 | കടിഞ്ഞൂൽ കല്ല്യാണം | സുധാകരൻ | |||
1991 | കൺകെട്ട് | രാജു | |||
1991 | കേളി | നാരായണൻ കുട്ടി | |||
1991 | കിലുക്കാംപെട്ടി | പ്രകാശ് മേനോൻ | |||
1991 | കൂടിക്കാഴ്ച്ച | സണ്ണി | |||
1991 | മുഖചിത്രം | മാത്തുക്കുട്ടി/സേതുമാധവൻ/വരീചൻ | |||
1991 | പൂക്കാലം വരവായി | നന്ദൻ | |||
1991 | സന്ദേശം | പ്രകാശ് | |||
1990 | കുറുപ്പിന്റെ കണക്കുപുസ്തകം | ശാന്തൻ | |||
1990 | മാലയോഗം | രമേശൻ | |||
1990 | മറുപുറം | ||||
1990 | നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം | രാമചന്ദ്രൻ | |||
1990 | നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | ശ്രീനിവാസൻ | |||
1990 | പാവക്കൂത്ത് | ||||
1990 | രാധാ മാധവം | ||||
1990 | രണ്ടാം വരവ് | ജയകുമാർ | |||
1990 | ശുഭയാത്ര | ||||
1990 | തലയണമന്ത്രം | മോഹൻ | |||
1990 | തൂവൽസ്പർശം | ||||
1990 | പാവം പാവം രാജകുമാരൻ | ||||
1990 | വർത്തമാനകാലം | ബ്രഹ്മദത്തൻ | |||
1989 | അർത്ഥം | ജനാർദ്ദനൻ | |||
1989 | ചക്കിക്കൊത്ത ചങ്കരൻ | പ്രദീപ് തമ്പി | |||
1989 | ഇന്നലെ | ശരത് മേനോൻ | |||
1989 | ജാതകം | മാധവനുണ്ണി | |||
1989 | കാലാൾപ്പട | ||||
1989 | പ്രാദേശിക വാർത്തകൾ | ||||
1989 | മഴവിൽകാവടി | വേലായുധൻകുട്ടി | |||
1989 | പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | ശിവശങ്കരൻ | |||
1989 | പുതിയ കരുക്കൾ | വിനോദ് | |||
1989 | സ്വാഗതം | ||||
1989 | ഉത്സവപ്പിറ്റേന്ന് | രാജൻ | |||
1989 | ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് | ഉണ്ണികൃഷ്ണൻ | |||
1989 | വചനം | ഗോപൻ | |||
1989 | ചാണക്യൻ | ജയറാം | |||
1989 | വർണ്ണം | ഹരിദാസ് | |||
1989 | ന്യൂഇയർ | ||||
1988 | പൊൻമുട്ടയിടുന്ന താറാവ് | പവിത്രൻ | |||
1988 | വിറ്റ്നസ് | ബാലഗോപാലൻ | |||
1988 | ധ്വനി | ശബരി | |||
1988 | മൂന്നാംപക്കം | ഭാസി | |||
1988 | അപരൻ | വിശ്വനാഥൻ / ഉത്തമൻ |
പുരസ്കാരങ്ങൾ
[തിരുത്തുക]- 2011 - പത്മശ്രീ
- 2009 - ജനപ്രിയനടനുള്ള, ഏഷ്യാനെറ്റ് ഫിലിം പുരസ്കാരം
- 2002 - മികച്ച നടനുള്ള വി. ശാന്താറാം അവാർഡ് (ശേഷം)
- 2000 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (സ്വയംവരപ്പന്തൽ)
- 2000 - മികച്ച സഹനടനുള്ള തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം (തെനാലി)
- 1996 - പ്രത്യേക ജൂറിപുരസ്കാരം, കേരളസംസ്ഥാന സർക്കാറിന്റെ (തൂവൽക്കൊട്ടാരം)
- 1996 - സിനി ബെസ്റ്റ് ആക്ടർ അവാർഡ്. (തൂവൽക്കൊട്ടാരം)
- 1996 - ഫിലിംഫെയർ പുരസ്കാരം (തൂവൽക്കൊട്ടാരം)
- 1996 - റോട്ടറി ക്ലബ് അവാർഡ് (തൂവൽക്കൊട്ടാരം)
പിന്നണിഗായകൻ
[തിരുത്തുക]- 2004 - മയിലാട്ടം
- 2003 - എന്റെ വീട് അപ്പൂന്റെം
- 1997 - കഥാനായകൻ
ഇതുംകൂടി
[തിരുത്തുക]- ജയറാം ഒരു ആനപ്രേമിയാണ്. ഇദ്ദേഹത്തിന് കണ്ണൻ എന്ന പേരിൽ ഒരു ആനയുണ്ട്.
- ജയറാം ഒരു ചെണ്ട വിദ്വാനാണ്. ഇദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി: ദിവസവും രാവിലെ 4.30നു എഴുന്നേറ്റ് ചെണ്ട കൊട്ടുന്നത് പരിശീലിക്കാറുണ്ടെന്ന്.[4]
- ജയറാം ഏകദേശം 200-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാർഡോ, ദേശീയ അവാർഡോ ലഭിച്ചിട്ടില്ല. എന്നാൽ; ജയറാമിന്റെ മകൻ കാളിദാസിന് ഈ രണ്ട് അവാർഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). കാളിദാസ് ഇതുവരെ അഭിനയിച്ചത് രണ്ട് ചിത്രങ്ങളിൽ മാത്രമാണ്.[5]
- മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്രനടൻ പ്രേം നസീറിന്റെ ശബ്ദം അനുകരിക്കുന്നതിൽ പ്രഗൽഭനാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 പ്യൂപ്പിൾ ആൻറ് പ്രൊഫൈൽസ് എന്ന വെബ്സൈറ്റിൽ നിന്നും[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "തിരിച്ചടികൾക്കൊടുവിൽ 'ജയറാംസ് ഒാൾട്ടർണേറ്റിവ്': ഓസ്‌ലർ റിവ്യു". Retrieved 2024-01-11.
- ↑ http://www.manoramaonline.com/movies/movie-news/jayaram-s-book-released-by-mammootty.html
- ↑ http://www.rediff.com/movies/2006/mar/21jayaram.htm
- ↑ http://www.deccanherald.com/deccanherald/aug152004/n12.asp
- Articles with dead external links from സെപ്റ്റംബർ 2023
- Pages using infobox person with unknown empty parameters
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1964-ൽ ജനിച്ചവർ
- ഡിസംബർ 10-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മിമിക്രി കലാകാരന്മാർ
- തമിഴ്ചലച്ചിത്രനടന്മാർ
- മലയാളചലച്ചിത്രപിന്നണിഗായകർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- ജയറാം
- ചലച്ചിത്ര ദമ്പതികൾ