അപർണ്ണ സെൻ
Aparna Sen | |
---|---|
ജനനം | Aparna Dasgupta 25 ഒക്ടോബർ 1945 |
തൊഴിൽ |
|
സജീവ കാലം | 1961–present |
Works | Filmography |
ജീവിതപങ്കാളി(കൾ) | Sanjay Sen Mukul Sharma Kalyan Ray |
കുട്ടികൾ | 2, including Konkona Sen Sharma |
പുരസ്കാരങ്ങൾ | Full list |
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും സംവിധായകയുമാണ് അപർണ്ണ സെൻ(ബംഗാളി: অপর্ণা সেন Ôporna Shen) (ജനനം: ഒക്ടോബർ 25, 1945 - ).
ആദ്യ ജീവിതം
[തിരുത്തുക]ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് അപർണ്ണ ജനിച്ചത്.സിനിമാനിരൂപകനായ ചിദാനന്ദദാസ് ഗുപ്തയുടെ പുത്രി. ചെറുപ്പംമുതൽ യൂറോപ്യൻ ആർട്ട് ഫിലിമുകൾ കാണാൻ അവസരമുായി. ബംഗാളിൽ കവിയായിരുന്ന ജിബന്ദന ദാസിന്റെ[1] ബന്ധുവായിരുന്ന സുപ്രിയ സെൻ ഗുപ്തയാണ് മാതാവ്. സ്കൂൾ ജീവിതം കൊൽക്കത്തയിൽ ആയിരുന്നു. പിന്നീട് ഉന്നത വിദ്യഭ്യാസവും കൊൽക്കത്തയിൽ തന്നെ ആയിരുന്നു.[2]
അഭിനയ ജീവിതം
[തിരുത്തുക]തന്റെ 16 മത്തെ വയസ്സിലാണ് അപർണ്ണ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഉത്പൽദത്തിന്റെ ലിറ്റിൽ തിയേറ്റർ ഗ്രൂപ്പിൽ നടിയായിരുന്നു.1961 ലെ തീൻ കന്യ എന്ന സത്യജിത് റേ സംവിധാനം ചെയ്ത ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഇതിനു ശേഷവും സത്യജിത് റെയുടെ കൂടെ ഒരു പാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . തുടർന്ന് 1970 വരെ പലചിത്രങ്ങളിലും അഭിനയിച്ചു. മുഖ്യധാരയിലുള്ള പല നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചു. 1981 ൽ രജനികാന്തിനോടൊപ്പം ഒരു ഹിറ്റ് തമിഴ് ചിത്രത്തിൽ അഭിനയിച്ചു.
സംവിധായക വേഷത്തിൽ
[തിരുത്തുക]1981 ൽ അപർണ്ണ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തു.ശശികപൂർ നിർമിച്ച 36 ചൌരംഗി ലെയിൻ എന്ന ഈ ചിത്രത്തിന്റെ തിരക്കഥയും എഴുതിയത് അപർണ്ണ തന്നെയാണ്. ഈ ചിത്രത്തിന്റെ സംവിധാനത്തിന്റെ ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചു. പിന്നീട് ധാരാളം വിജയ ചിത്രങ്ങൾ അപർണ്ണ സംവിധാനം ചെയ്തു.പടിഞ്ഞാറൻ ആർട്ട് ഫിലിമുകളുടെ മനഃശാസ്ത്രപരമായ റിയലിസവും, സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനവും അവരുടെ ചിത്രങ്ങളിലുടനീളം കാണാം. 2002 ൽ ഇറങ്ങിയ മി.& മിസ്സിസ്സ്.അയ്യർ എന്ന ചിത്രം വളരെയധികം ശ്രദ്ധേയമായി. മകളായ കൊങ്കണ സെൻ ശർമ്മ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. 2005 ലെ 15 പാർക് അവന്യൂ എന്ന ചിത്രവും ശ്രദ്ധേയമായി. 2008 ൽ ദ ജാപ്പനീസ് വൈഫ് എന്ന ചിത്രം ഇറങ്ങി. ഇതിൽ റൈമ സെൻ, രാഹുൽ ബോസ് എന്നിവരാണ് അഭിനയിച്ചത്.
ശബ്‌ന ആസ്മിയുടെ ആദ്യത്തെ ടി.വി. നാടകം പിക്‌നിക് സംവിധാനം ചെയ്തത് അപർണ്ണ ആണ് .
സ്വകാര്യ ജീവിതം
[തിരുത്തുക]അപർണ്ണ സെൻ മൂന്ന് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം സഞ്ജയ് സെന്നിന്റെ വിവാഹം ചെയ്തു. പിന്നീട് മുകുൽ ശർമ്മ എന്ന പത്രപ്രവർത്തകനെ വിവാഹം ചെയ്തു. ഈ വിവാഹങ്ങൾ എല്ലാം പിരിഞ്ഞതിനുശേഷം ഇപ്പോൾ കല്യാൺ റേയുമായി അപർണ്ണ കഴിയുന്നു. കമാലിനി ശർമ്മ, കൊങ്കണ സെൻ ശർമ്മ എന്നീ രണ്ട് മക്കളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Aparna Sen Gets Candid At DIFF". The Daily Star (in ഇംഗ്ലീഷ്). 2018-01-17. Retrieved 2018-01-16.
- ↑ "Aparna Sen Biography". filmibeat.com. Retrieved 4 January 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Aparna Sen
- Profile at calcuttaweb.com Archived 2010-10-20 at the Wayback Machine.
- MyBindi.com interview Archived 2007-11-09 at the Wayback Machine.
- Rediff interview, 2002
- Rediff profile, 1999
- Rediff interview, 1998
- Pages using the JsonConfig extension
- Pages using infobox person with multiple spouses
- 1945-ൽ ജനിച്ചവർ
- ഒക്ടോബർ 25-ന് ജനിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- ഹിന്ദി ചലച്ചിത്രസംവിധായകർ
- ബംഗാളി ചലച്ചിത്രനടിമാർ
- മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- ബംഗാളി ചലച്ചിത്രസംവിധായകർ