റൈമ സെൻ
ദൃശ്യരൂപം
റൈമ സെൻ | |
---|---|
ജനനം | റൈമ ദേവ് വർമ്മ 7 നവംബർ 1979 |
തൊഴിൽ | നടി |
സജീവ കാലം | 1999–തുടരുന്നു |
മാതാപിതാക്ക(ൾ) | മൂൺ മൂൺ സെൻ (മാതാവ്) ഭരത് ദേവ് വർമ്മ (പിതാവ്) |
ബന്ധുക്കൾ | റിയ സെൻ (സഹോദരി) സുചിത്ര സെൻ (മുത്തശ്ശി) |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് റൈമ സെൻ (ബംഗാളി: রাইমা সেন; ജനനം: നവംബർ 7, 1979) .
ആദ്യ ജീവിതം
[തിരുത്തുക]പ്രമുഖ നടിയായ മുൻ മുൻ സെന്നിന്റെ മകളാണ് റൈമ. സഹോദരി റിയ സെൻ നടിയാണ്
അഭിനയ ജീവിതം
[തിരുത്തുക]ആദ്യ ചിത്രം ഗോഡ് മദർ എന്ന ചിത്രമാണ്. ഇതിൽ കൂടെ അഭിനയിച്ചത് ശബാന ആസ്മി ആയിരുന്നു. പിന്നീട് ദമൻ എന്ന ചിത്രത്തിൽ രവീണ ടണ്ടനുമായി ഒന്നിച്ച് അഭിനയിച്ചു. പക്ഷേ ഒരു ശ്രദ്ധേയമായ ചിത്രം ഋതുപർണ്ണഘോഷ് സംവിധാനം ചെയ്ത് ചോക്കർബാലി എന്ന ചിത്രത്തിലെ വേഷമായിരുന്നു. 2005 ൽ പരിനീത എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി. ഇതിൽ വിദ്യ ബാലൻ ആയിരുന്നു നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.
സ്വകാര്യ ജീവിതം
[തിരുത്തുക]തന്റെ സഹോദരിയുടെ അഭിനയ ജീവിതത്തിന്റെ നിഴൽ പറ്റിയാണ് എപ്പോഴും റൈമ സെൻ ചലച്ചിത്ര ലോകത്ത് ഉണ്ടായിരുന്നത്. റൈമക്ക് തന്റെ മുത്തശ്ശിയായ സുചിത്ര സെന്നിന്റെ രൂപഭാവമാണെന്ന് അമ്മയായ മൂൺ മൂൺ സെൻ പറയുന്നു.[1][2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Raima Sen
- Profile of Raima Sen
- Short profile of Raima Sen Archived 2010-01-12 at the Wayback Machine. Verve, 1st quarter, 2004