ഋതുപർണ ഘോഷ്
ദൃശ്യരൂപം
ഋതുപർണ ഘോഷ് | |
---|---|
ജനനം | |
മരണം | മേയ് 30, 2013[1][2] | (പ്രായം 49)
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1994-2013 |
ഒരു ബംഗാളി ചലച്ചിത്രസംവിധായകനായിരുന്നു ഋതുപർണ ഘോഷ്(ഓഗസ്റ്റ് 31 1963 –മേയ് 30 2013). 8 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.[3] 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.[4] 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"ഉനിശ് ഏപ്രിൽ " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയപുരസ്ക്കാരങ്ങൾക്ക് അർഹനായി. ഒഡിഷാ ചിത്രമായ കഥാ ദൈതിലി മാ കു എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.[5]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഹിരെർ ആങ്ഗ്ടി (The Diamond Ring) (1992)
- ഉനിഷെ ഏപ്രിൽ (19th April) (1994)
- ദഹൻ (Crossfire) (1997)
- ബാഡിവാലി (The Lady of the House) (1999)
- അസുഖ് (Malaise) (1999)
- ഉത്സബ് (The Festival) (2000)
- ടിറ്റ്‌ലി (The First Monsoon Day) (2002)
- ശുഭോ മഹുരാത് (2003)
- ചോഖെർ ബാലി (A Passion Play) (2003)[6]
- റെയിൻ കോട്ട് (2004)
- അന്തരമഹൽ (Views of the Inner Chamber) (2005)
- ദോസാർ (The Companion) (2006)
- ദ ലാസ്റ്റ് ലിയർ (2007)
- ഖേല (Get Set Go) (2008)
- ഷോബ് ചാരിത്രോ കൽപോനിക് (Afterword) (2009)
- അബഹോമൻ (The Eternal) (2010)
- സൺഗ്ലാസ് (2010)
- ചിത്രാംഗദ
- സത്യാന്വേഷി(മരണാനന്തരം 2013 ഒക്റ്റോബറിൽ റിലീസായി)
അവലംബം
[തിരുത്തുക]- ↑ "Filmmaker Rituparno Ghosh dead at 49 - Reuters". Archived from the original on 2013-06-07. Retrieved 2013-05-30.
- ↑ Rituparno Ghosh, national award winning filmmaker, dies- TOI
- ↑ "Rituparno Ghosh: Indian film director dies age 49". The Guardian. 2013-05-30. Retrieved 2013-05-30.
- ↑ "Rituparno, tender as night: Raja Sen salutes the talent". Rediff. 2013 May 30. Retrieved 2013 May 30.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Rituparno Ghosh’s first, an Oriya film". The Times of India. 2012 November 6. Archived from the original on 2013-11-05. Retrieved 2012 November 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സിനിമ" (PDF). മലയാളം വാരിക. 2013 ജൂൺ 14. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 13.
{{cite news}}
: Check date values in:|accessdate=
and|date=
(help)