ഉള്ളടക്കത്തിലേക്ക് പോവുക

സുചിത്ര സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുചിത്ര സെൻ
ജനനം
രമ ദാസ്ഗുപ്ത

(1931-04-06)6 ഏപ്രിൽ 1931
മരണം17 ജനുവരി 2014(2014-01-17) (82 വയസ്സ്)
സജീവ കാലം1952–79
ജീവിതപങ്കാളിദിബനാഥ് സെൻ
കുട്ടികൾമൂൺ മൂൺ സെൻ
അവാർഡുകൾപത്മശ്രീ, ബംഗ ബിഭൂഷൺ

സുചിത്ര സെൻ എന്ന രമ ദാസ്ഗുപ്ത ബംഗാളി ചലച്ചിത്ര നടിയായിരുന്നു (6 ഏപ്രിൽ 1931 - 17 ജനുവരി 2014).[1] 1963-ൽ മോസ്കോ ചലച്ചിത്ര ഉത്സവത്തിൽ സുചിത്ര വെള്ളി പുരസ്ക്കാരം നേടിയപ്പോൾ അന്താരഷ്ട്ര ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേത്രി എന്ന നേട്ടവും കൈവരിച്ചു.[2][3] 1972-ൽ ഇന്ത്യൻ സർക്കാർ പത്മശ്രീയും 2012-ൽ ബംഗാൾ സർക്കാർ ബംഗ ബിഭൂഷണും നൽകി ആദരിച്ചു.[4]

ജീവിതരേഖ

[തിരുത്തുക]

1931 ഏപ്രിൽ 6 ബംഗാൾ പ്രസിഡൻസിയിലെ പബ്നയിൽ (ഇപ്പോളത്തെ ബംഗ്ലാദേശ്) ജനിച്ചു. സ്കൂൾ അദ്ധ്യാപകനായ പിതാവ് കരുണാമയ് ദാസ്ഗുപ്തയുടയും കുടുംബിനിയായ അമ്മ ഇന്ദിര ദേവിയുടയും അഞ്ചാമത്തെ കുഞ്ഞായിരുന്നു സുചിത്ര.[4] തന്റെ പതിനാറാം വയസിൽ 1947-ൽ കൊൽക്കത്തയിൽ നിന്നുള്ള ദിബനാഥ് സെന്നിനെ വിവാഹം കഴിച്ചു. ബംഗാളി നടി മൂൺ മൂൺ സെൻ ഇവരുടെ പുത്രിയാണ്.[2] റൈമ സെൻ റിയ സെൻ എന്നിവർ പേരക്കുട്ടികൾ ആണ്.[1]

ചലച്ചിത്ര ജീവിതം

[തിരുത്തുക]

1953-ൽ പുറത്തിറങ്ങിയ സാരേ ചൗട്ടോർ എന്ന ബംഗാളി ചലച്ചിത്രമാണ് ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രം.[4] 1955-ൽ പുറത്തിറങ്ങിയ ബിമൽ റോയിയുടെ ദേവദാസിൽ പാർവതി എന്ന നായിക കഥാപാത്രം അവതരിപ്പിച്ചു.

പുരസ്ക്കാരങ്ങൾ

[തിരുത്തുക]
വർഷം പുരസ്ക്കാരം കുറിപ്പ് ചലച്ചിത്രം
19633-ആമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവം – മികച്ച നടി - വെള്ളിലഭിച്ചുസാത് പാക്കെ ബന്ധ
1963മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരംനാമനിർദ്ദേശംമമത
1972പത്മശ്രീലഭിച്ചുFor notable contribution in Arts
1976മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരംനാമനിർദ്ദേശംആന്ധി
2012ബംഗ ബിഭൂഷൺലഭിച്ചുLifetime Achievement in Film acting
  • ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം സുചിത്ര സെന്നിന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും, ഡെൽഹി വരെ യാത്ര ചെയ്യാനുള്ള വൈമുഖ്യം മൂലം പുരസ്കാരം വാങ്ങിയില്ല എന്നു പറയപ്പെടുന്നു.[5]

അവലംബം

[തിരുത്തുക]
  1. 1 2 "Suchitra Sen: Iconic Indian Bengali actress dies". bbc.co.uk.
  2. 1 2 "Suchitra Sen, Bengal's sweetheart". NDTVMovies. movies.ndtv.com. Archived from the original on 2014-01-18. Retrieved 2023-09-10.
  3. "3rd Moscow International Film Festival (1963)". MIFF. Retrieved 1 December 2012.
  4. 1 2 3 "ബംഗാളി നടി സുചിത്ര സെൻ അന്തരിച്ചു". madhyamam. Archived from the original on 2014-01-18. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "അഭിജാത സുന്ദരിക്കു വിട". മാതൃഭൂമി. ആർ.എൽ. ഹരിലാൽ. Archived from the original (പത്രലേഖനം) on 2014-01-31 15:08:16. Retrieved 2014 ഫെബ്രുവരി 14. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=സുചിത്ര_സെൻ&oldid=4286579" എന്ന താളിൽനിന്ന് ശേഖരിച്ചത്