ലീല ഓംചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leela Omchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമാണ് ഡോ. ലീലാ ഓംചേരി (31 മേയ് 1929). ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു. ഭർത്താവ് പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ.എൻ പിള്ള. പ്രശസ്ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ്. കർണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എം.എ., പിഎച്ച്‌.ഡി. യും നേടി. ഡൽഹി സർവ്വകലാശാലയിൽ അദ്ധ്യാപികയായിരുന്നു.[2]

സോപാന സംഗീതം, കേരളത്തിലെ സ്‌ത്രീനൃത്തൃത്തിന്റെ പൂർവപശ്ചാത്തലം, സ്‌ത്രീനൃത്തൃത്തിന്റെ സംഗീതപാരമ്പര്യം തുടങ്ങി നിലച്ചുപോയഅപൂർവങ്ങളായ സമ്പ്രദായങ്ങളെയും രചനകളെയും അഭിനയ ഗാനസാഹിത്യത്തെയുംപ്പറ്റി നിരവധി അന്വേഷണങ്ങൾ നടത്തി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

കൃതികൾ[തിരുത്തുക]

  • കേരളത്തിലെ ലാസ്യരചനകൾ (ഡോ. ദീപ്‌തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്)
  • ദ ഇമ്മോർട്ടൽസ് ഓഫ് ഇന്ത്യൻ മ്യൂസിക് (ഡോ. ദീപ്‌തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്)
  • ഗ്ലീനിങ്സ് ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്ട്
  • സ്റ്റഡീസ് ഇൻ ഇന്ത്യൻ മ്യൂസിക് ആൻഡ് അലൈഡ് ആർട്ട്സ് (അഞ്ച് ഭാഗം)

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2009)
  • കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ്‌ (1990)[3]
  • യു.ജി.സി.യുടെ നാഷണൽ അസോസ്യേറ്റ്‌ അവാർഡ്‌

അവലംബം[തിരുത്തുക]

  1. പി. രഘു; ഡോ. ലീല ഓംചേരി (2014 ഫെബ്രുവരി 9). "ലീലായനം (ഡോ. ലീല ഓംചേരിയുമായുള്ള അഭിമുഖം)" (അഭിമുഖം). മാതൃഭൂമി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-02-09 07:42:27-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 9. 
  2. "ഡോ. ലീലാ ഓംചേരി". http://www.puzha.com. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18. 
  3. "AWARD". കേരള സംഗീത നാടക അക്കാദമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18. 
"https://ml.wikipedia.org/w/index.php?title=ലീല_ഓംചേരി&oldid=2362901" എന്ന താളിൽനിന്നു ശേഖരിച്ചത്