സുനിൽ ദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunil Dutt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുനിൽ ദത്ത്
മെംബർ ഓഫ് പാർലമന്റ്
മണ്ഡലംമുംബൈ നോർത്ത് വെസ്റ്റ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ബൽ‌രാജ് സിംഗ് ദത്ത്

(1930-06-06)ജൂൺ 6, 1930
ഝെലം, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ പാകിസ്താനിൽ)
മരണംമേയ് 25, 2005(2005-05-25) (പ്രായം 74)
മുംബൈ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിനർ‌ഗീസ് ദത്ത്
കുട്ടികൾസഞ്ജയ് ദത്ത് , പ്രിയ ദത്ത്, നർമ്മദ ദത്ത്
വസതിമുംബൈ
As of September 16, 2006
ഉറവിടം: [[1]]

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനും കൂടാതെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സുനിൽ ദത്ത് (ഹിന്ദി: सुनील दत्त, ജൂൺ 6, 1930മേയ് 25, 2005). ജനന നാമം: ബൽ‌രാജ് ദത്ത് എന്നായിരുന്നു. 2004-2005 മൻമോഹൻ സിംഗ്‌ സർക്കാറിൽ അദ്ദേഹം യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രി ആയിരുന്നു. ബോളിവുഡിലെ തന്നെ നടനായ സഞ്ജയ് ദത്ത് അദ്ദേഹത്തിന്റെ മകനാണ്. [1].

1984 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. അതിനു ശേഷം മുംബൈ നോർത്ത് വെസ്റ്റ് ലോകസഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ ജീവിതം[തിരുത്തുക]

സുനിൽ ദത്ത് ജനിച്ചത് ഇന്നത്തെ പാകിസ്ഥാനിലെ ഝെലം ജില്ലയിലാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്നത്തെ ഹരിയാന സംസ്ഥാനത്തിൽ പെടുന്ന മണ്ഡോലി എന്ന ഗ്രാമത്തിലേക്ക് കുടിയേറി. പിന്നീട് അദ്ദേഹം അഭിനയ സ്വപ്നവുമായി മുംബൈയിലേക്ക് മാറി. അവിടെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും പിന്നീട് ജോലി നോക്കുകയും ചെയ്തു.

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ ജോലി അദ്ദേഹത്തിന്റെ റേഡിയോ സെയ്‌ലോൺ എന്ന റേഡിയോവിൽ പ്രസ്താവകനായിരുന്നു. പിന്നീട് ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് 1955 ലെ റെയിൽ‌വേ പ്ലാറ്റ്ഫോം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് എത്തി. 1957 ൽ നർഗീസ്സ് ഒന്നിച്ച് അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രം ശ്രദ്ധേയമായി. നർഗീസുമായി സുനിൽ 1958 ൽ വിവാഹിതനായി.

1950-60 കാലഘട്ടത്തിലെ ഒരു പ്രധാന നടനായിരുന്നു സുനിൽ ദത്ത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. 1964 ൽ യാദേൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ട് അക്കാലത്ത് ഒരു റെകോർ‌ഡ് തന്നെ സൃഷ്ടിച്ചു. പിന്നീട് 1968ൽ അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും തിരിഞ്ഞു . പക്ഷേ ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത് തികഞ്ഞ പരാജയങ്ങൾ ആയിരുന്നു. 1970 മുതൽ 80 കാലഘട്ടത്തിൽ വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. നാഗീൻ (1976), പ്രാൺ ജായെ പർ വചൻ ന ജായേ (1974), ജാനി ദുശ്മൻ (1979) , ശാൻ (1980) എന്നിവ വിജയ ചിത്രങ്ങളായിരുന്നു. 1981 ൽ തന്റെ മകനായ സഞ്ജയ് ദത്തിനെ ബോളിവുഡിലേക്ക് കൊണ്ടു വന്ന ചിത്രമായിരുന്നു റോക്കി. 1990 കളിൽ തന്റെ മകൻ ഉൾപ്പെട്ട ചില വിവാദങ്ങളിൽ പെട്ട് അദ്ദേഹത്തിന് അഭിനയ ജീവിതത്തോടും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിന്നു.

1995 ൽ ഫിലിംഫെയർ ജീവിത കാല അവാർഡ് ലഭിച്ചു .

2003 ൽ തന്റെ മകൻ സഞ്ജയ് ദത്ത് നായകനായി അഭിനയിച്ച മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തിരിച്ചു വന്നു.

ഒരു ഹൃദയാഘാതം മൂലം അദ്ദേഹം 2005 ൽ അന്തരിച്ചു.[2]

കൂടുതൽ വായനക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുനിൽ_ദത്ത്&oldid=3840864" എന്ന താളിൽനിന്ന് ശേഖരിച്ചത്