കങ്കണ റണാവത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kangana Ranaut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കങ്കണ റണാവത്
2010-ൽ ഒരു പുരസ്കാര വിതരണത്തിനിടയിൽ
ജനനം
കങ്കണ അമർദീപ് റണാവത്

(1987-03-23) മാർച്ച് 23, 1987  (36 വയസ്സ്)
മറ്റ് പേരുകൾകാങ്കി
കങ്കണ
തൊഴിൽഅഭിനേത്രി
സജീവ കാലം2006 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല
പുരസ്കാരങ്ങൾമികച്ച നടി(ക്യൂൻ-20014)
മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ്(ഗാംഗ്സ്റ്റർ-2007)
ഫേസ് ഓഫ് ദി ഇയർ('ഗാംഗ്സ്റ്റർ-2007)

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് കങ്കണ റണാവത് (ഹിന്ദി: कंगना राणावत) (ജനനം മാർച്ച് 23, 1987). കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ആദ്യജീവിതം[തിരുത്തുക]

ഒരു സ്കൂൾ ടീച്ചറായ ആശയുടെയും (അമ്മ), ബിസിനസ്സുകാരനായ അമർദീപിൻറെയും (അച്ഛൻ) മകളായി ജനിച്ച കങ്കണയ്ക്ക് ഒരു മുതിർന്ന സഹോദരിയും, ഇളയ സഹോദരനും ഉണ്ട്. തികഞ്ഞ ഒരു ദേശീയവാദി ആണ്. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ സ്തിഥി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്.[1]

കങ്കണ തൻറെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് ഷിംലയിലാണ്.[2]

സിനിമാജീവിതം[തിരുത്തുക]

ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.[3]. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.[4]. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.

അവാർഡുകൾ[തിരുത്തുക]

  • 2007 – GIFAയുടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ്. (ഗാംഗ്സ്റ്റർ)
  • 2007 – മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്. (ഗാംഗ്സ്റ്റർ)
  • 2007 – IIFAയുടെ പുതുമുഖതാരം അവാർഡ്. (ഗാംഗ്സ്റ്റർ)
  • 2007 – AIFAയുടെ മികച്ച പുതുമുഖനടിക്കുള്ള അവാർഡ്. (ഗാംഗ്സ്റ്റർ)
  • 2014 - മികച്ച നടി - ദേശീയ ചലച്ചിത്രപുരസ്കാരം[5]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

  • 2006 - ഗാംഗ്സ്റ്റർ
  • 2006 – വോ ലംഹേ
  • 2007 – ഷക്കലക്ക ഭൂം ഭൂം
  • 2007 – ലൈഫ് ഇൻ എ മെട്രോ
  • 2008 – ധാം ധൂം (തമിഴ്)
  • 2008 – ഫാഷൻ
  • 2009 – രാസ്സ് 2
  • 2009 – രോഷൻ
  • 2009 – കൈറ്റ്സ്
  • 2009 – ഹാപ്പി ന്യൂ ഇയർ

അവലംബം[തിരുത്തുക]

  1. "tribuneindia.com". Another actress from Himachal Pradesh. ശേഖരിച്ചത് 2007 ഫെബ്രുവരി 16. {{cite web}}: Check date values in: |accessdate= (help)
  2. "himachal.us". Quotes from Kangana. മൂലതാളിൽ നിന്നും 2008-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 ഫെബ്രുവരി 16. {{cite web}}: Check date values in: |accessdate= (help)
  3. "Kangana Ranaut TheFilm.co.in : Bollywood News Gossip, Bollywood Music, Bollywood Wallpapers,Bollywood Movie Trailers and Songs Download". മൂലതാളിൽ നിന്നും 2008-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-27.
  4. "boxofficeindia.com". Gangster is a hit at the box office. മൂലതാളിൽ നിന്നും 2006-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 ഫെബ്രുവരി 16. {{cite web}}: Check date values in: |accessdate= (help)
  5. "62nd National Film Awards: Complete list of winners". ഐബിഎൻ.ലൈവ്. മൂലതാളിൽ നിന്നും 2015-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015 മാർച്ച് 24. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കങ്കണ_റണാവത്&oldid=3903915" എന്ന താളിൽനിന്ന് ശേഖരിച്ചത്