ഉർവ്വശി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉർവശി (അഭിനേത്രി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉർവശി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉർവശി (വിവക്ഷകൾ) എന്ന താൾ കാണുക. ഉർവശി (വിവക്ഷകൾ)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഉർവശി
ജനനം
കവിത/പൊടിമോൾ

(1969-01-25) ജനുവരി 25, 1969  (52 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1984 മുതൽ
ജീവിതപങ്കാളി(കൾ)മനോജ് കെ. ജയൻ(1999-2008വി.മോ) ശിവപ്രസാദ് (2014-മുതൽ)[1]

മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.

2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി.[1]

അഭിനയ ജീവിതം[തിരുത്തുക]

1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.

അവാർഡുകൾ[തിരുത്തുക]

മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ്[തിരുത്തുക]

  • 2006 : അച്ചുവിന്റെ അമ്മ

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്[തിരുത്തുക]

  • 1989 : മഴവിൽക്കാവടി, വർത്തമാന കാലം
  • 1990 : തലയിണ മന്ത്രം
  • 1991 : കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം
  • 1995 : കഴകം
  • 2006 : മധുചന്ദ്രലേഖ

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "ഉർവശി വീണ്ടും വിവാഹിതയായി". മലയാള മനോരമ. 2014 മാർച്ച് 31. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-03-31 06:55:44-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 31. Check date values in: |accessdate=, |date=, and |archivedate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഉർവ്വശി_(നടി)&oldid=2873812" എന്ന താളിൽനിന്ന് ശേഖരിച്ചത്