അരവിന്ദന്റെ അതിഥികൾ
അരവിന്ദന്റെ അതിഥികൾ | |
---|---|
പ്രമാണം:Aravindante Athidhikal film poster.jpg | |
സംവിധാനം | M. Mohanan |
നിർമ്മാണം | Pradeep Kumar Pathiyara Noble Babu Thomas |
രചന | Rajesh Raghavan |
അഭിനേതാക്കൾ | Vineeth Sreenivasan Sreenivasan Nikhila Vimal Urvashi |
സംഗീതം | Shaan Rahman |
ഛായാഗ്രഹണം | Swaroop Philip |
ചിത്രസംയോജനം | Ranjan Abraham |
സ്റ്റുഡിയോ | Pathiyara Entertainments Big Bang Entertainments |
വിതരണം | Kalasangham Films (India) Phars Films (GCC) Omega Movies (United States and Canada) |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
സമയദൈർഘ്യം | 122 minutes |
2018-ൽ എം. മോഹനൻ സംവിധാനം ചെയ്ത ഒരു കോമഡി-നാടക മലയാളചലച്ചിത്രമാണ് അരവിന്ദന്റെ അതിഥികൾ (transl. Aravindan's Guests) വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ശ്രീനിവാസന്റെ 200-മത് ചിത്രം എന്ന ബഹുമതിയും ഈ ചിത്രത്തിനുണ്ട്.[1][2] സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുകയും രഞ്ജൻ എബ്രഹാം ഈ ചിത്രത്തിൻറെ എഡിറ്ററുമായിരുന്നു.[3] ഉർവശി, ശാന്തികൃഷ്ണ, അജു വർഗീസ്സ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.[4][5]
2018 ഏപ്രിൽ 27 ന് റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസ നേടി. ഈ ചിത്രം ബോക്സോഫീസിൽ വാണിജ്യ വിജയമായിരുന്നു. [6] 2018 ഓഗസ്റ്റ് 5 ന് ചിത്രം 100 ദിവസത്തെ ഓട്ടം തിയേറ്ററുകളിൽ പൂർത്തിയാക്കി. [7] 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഈ ചിത്രം മികച്ച നൃത്തസംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. കേരള കൗമുദി ഫ്ലാഷ് മൂവീസ് അവാർഡ് 2018-ൽ അരവിന്ദന്റെ അതിഥികൾ നാല് അവാർഡുകൾ നേടി. അതിൽ ഏറ്റവും ജനപ്രിയമായ ചിത്രം, നിഖില വിമൽ ഏറ്റവും ജനപ്രിയ നടി, അജു വർഗീസ് ഏറ്റവും ജനപ്രിയ സഹനടൻ, രണ്ടാമത്തെ ഏറ്റവും ജനപ്രിയ സംവിധായകൻ എന്നിവയുൾപ്പെടുന്നു. വനിത ഫിലിം അവാർഡ് 2019-ൽ മികച്ച സ്റ്റാർ പെയർ അവാർഡ് വിനീത് ശ്രീനിവാസനും നിഖില വിമലും നേടി.
അവലംബം
[തിരുത്തുക]- ↑ "Vineeth Sreenivasan starts shooting for Aravindante Adithikal". The Times of India. 3 December 2017. Archived from the original on 13 March 2019. Retrieved 20 December 2017.
- ↑ "Aravindante Athithikal: Here Is An Update On Vineeth Sreenivasan's Role In The Movie!". Filmibeat. 28 October 2017. Archived from the original on 13 March 2019. Retrieved 20 December 2017.
- ↑ "Vineeth Sreenivasan is a lodge manager in Aravindante Athithikal". The Times of India. 20 October 2017. Archived from the original on 13 March 2019. Retrieved 20 December 2017.
- ↑ "Shanthi Krishna in Vineeth Sreenivasan's Aravindante Athithikal". The Times of India. 29 October 2017. Archived from the original on 13 March 2019. Retrieved 20 December 2017.
- ↑ "Urvashi comes back to Mollywood in Vineeth Sreenivasan starrer". The Times of India. 18 October 2017. Archived from the original on 13 March 2019. Retrieved 20 December 2017.
- ↑ "Sudani From Nigeria to Aravindante Athidhikal, small films lead summer box office collections in Kerala". Firstpost. 23 May 2018. Archived from the original on 13 March 2019. Retrieved 4 March 2019.
- ↑ "Vineeth Sreenivasan and team celebrate Aravindante Adhithikal's 101 days". The Times of India. 7 August 2018. Archived from the original on 13 March 2019. Retrieved 12 March 2019.