നീന ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ.

നീന ഗുപ്ത
2022
ദേശീയതഇന്ത്യ
പൗരത്വംഇന്ത്യ
വിദ്യാഭ്യാസംപിഎച്ച്ഡി, എം.മാത്ത്., ബിഎസ്സി (ഹോണേഴ്സ്)
കലാലയംഐഎസ്‍ഐ, ബെത്തൂൺ കോളേജ്
അറിയപ്പെടുന്നത്Providing a counter-example over a field of positive characteristic to the special Zariski Cancellation Problem
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം, കമ്മ്യൂട്ടേറ്റീവ് ആൾജിബ്ര, അഫൈൻ ആൾജിബ്രൈക്ക് ജ്യോമെട്രി
സ്ഥാപനങ്ങൾഐ.എസ്.ഐ, ടിഐ‍എഫ്‍ആർ
പ്രബന്ധംSome Results on Laurent Polynomial Fibrations and Quasi A* Algebras (2011)
ഡോക്ടർ ബിരുദ ഉപദേശകൻപ്രൊഫസർ അമര്ത്യ ദത്ത

കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐഎസ്‌ഐ) സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് മാത്തമാറ്റിക്‌സ് യൂണിറ്റിലെ പ്രൊഫസറാണ് നീന ഗുപ്ത (ജനനം 1984). [1] കമ്മ്യൂട്ടേറ്റീവ് ആൾജിബ്രയും അഫൈൻ ആൾജിബ്രൈക്ക് ജ്യോമെട്രിയുമാണ് അവരുടെ പ്രാഥമിക താൽപ്പര്യ മേഖലകൾ. നീന ഗുപ്ത മുമ്പ് ഐഎസ്‌ഐയിലെ വിസിറ്റിംഗ് സയന്റിസ്റ്റും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ (ടിഐഎഫ്ആർ) വിസിറ്റിംഗ് ഫെല്ലോയുമായിരുന്നു. അവർ ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (2019) ഗണിത ശാസ്ത്ര വിഭാഗത്തിൽ നേടിയിട്ടുണ്ട്.[2]

സാരിസ്‌കി ക്യാൻസലേഷൻ പ്രോബ്ലത്തിന് നിർദ്ദേശിച്ച പരിഹാരത്തിന് നീന ഗുപ്തയ്ക്ക് 2014-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി യംഗ് സയന്റിസ്റ്റ് അവാർഡ് ലഭിച്ചു.[3][4][5] കൺജെക്റ്ററിലുള്ള അവരുടെ പ്രവർത്തനങ്ങൾ അവർക്ക് 2013-ൽ ടിഐഎഫ്‍ആർ അലുമ്‌നി അസോസിയേഷൻ നൽകുന്ന ആദ്യ സരസ്വതി കൗസിക് മെഡൽ നേടിക്കൊടുത്തു.[6] 2021-ൽ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള യുവ ഗണിതശാസ്ത്രജ്ഞർക്കുള്ള അബ്ദുസലാം ഐസിടിപിയുടെ രാമാനുജൻ പുരസ്‌കാരവും അവർ നേടിയിട്ടുണ്ട്.[7]

വിദ്യാഭ്യാസം[തിരുത്തുക]

ഗുപ്ത 2006-ൽ ബെഥൂൺ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് 2008-ൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.[8] അതിനുശേഷം അമർത്യ കുമാർ ദത്തയുടെ മാർഗനിർദേശത്തിൽ 2011-ൽ കമ്മ്യൂട്ടേറ്റീവ് ആൾജിബ്രയിൽ പിഎച്ച്.ഡി. നേടി.[9] "സം റിസൾട്ട്സ് ഓൺ ലോറന്റ് പോളിനോമിയൽ ഫൈബ്രേഷൻസ് ആൻഡ് ക്വാസി എ*-ആൾജിബ്രാസ്" എന്നായിരുന്നു അവരുടെ പ്രബന്ധത്തിന്റെ തലക്കെട്ട്.[10]

കരിയർ[തിരുത്തുക]

 • അസോസിയേറ്റ് പ്രൊഫസർ[11] സ്റ്റാറ്റിസ്റ്റിക്കൽ ആൻഡ് മാത്തമാറ്റിക്സ് യൂണിറ്റിൽ (SMU), ISI കൊൽക്കത്ത (ജൂൺ 2014 -)
 • ഐഎസ്‍ഐ കൊൽക്കത്തയിലെ INSPIRE ഫാക്കൽറ്റി (ഡിസം 2012 - ജൂൺ 2014)[12]
 • ടിഐഎഫ്ആർ മുംബൈയിലെ വിസിറ്റിംഗ് ഫെല്ലോ (മെയ് 2012 - ഡിസംബർ 2012)
 • ഐഎസ്ഐ കൊൽക്കത്തയിലെ വിസിറ്റിംഗ് സയന്റിസ്റ്റ് (ഫെബ്രുവരി 2012 - ഏപ്രിൽ 2012)
 • ISI കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി റിസർച്ച് ഫെല്ലോ (സെപ്തംബർ 2008 - ഫെബ്രുവരി 2012)

അവാർഡുകളും ബഹുമതികളും[തിരുത്തുക]

 • ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് മാത്തമാറ്റിഷ്യൻസ് (ICM) 2022ൽ പ്രത്യേക ക്ഷണിതാവ്[13]
 • വികസ്വര രാജ്യങ്ങളിൽ നിന്നുള്ള യുവ ഗണിതശാസ്ത്രജ്ഞർക്കുള്ള DST-ICTP-IMU രാമാനുജൻ സമ്മാനം (2021)[14]
 • ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് (2019)[15]
 • ടി‍ഡബ്ല്യുഎ‍എസ് യംഗ് അഫിലിയേറ്റ്സ് (2020)[16]
 • ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഫെലോ (2021)[17]
 • സ്വർണ്ണ ജയന്തി ഫെല്ലോഷിപ്പ് അവാർഡ്, ശാസ്ത്ര സാങ്കേതിക വകുപ്പ് (ഇന്ത്യ) (2015)[18]
 • ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ (2014) മികച്ച ഗവേഷണ പ്രസിദ്ധീകരണത്തിനുള്ള പ്രഥമ പ്രൊഫസർ എ കെ അഗർവാൾ അവാർഡ്[19]
 • ഐ‍എൻഎസ്‍എ യംഗ് സയന്റിസ്റ്റ് അവാർഡ് (2014)[3]
 • മദ്രാസ് സർവകലാശാലയിൽ നിന്നുള്ള രാമാനുജൻ സമ്മാനം (2014)[20]
 • ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ അസോസിയേറ്റ്ഷിപ്പ് (2013)[21]
 • "സം റിസൾട്ട്സ് ഓൺ ലോറന്റ് പോളിനോമിയൽ ഫൈബ്രേഷൻസ് ആൻഡ് ക്വാസി എ*-ആൾജിബ്രാസ്" എന്ന പ്രബന്ധത്തിന് 2013 ൽ ടിഐഎഫ്ആർ അലുമ്നി അസോസിയേഷന്റെ സരസ്വതി കൌശിക് മെഡൽ[22]

അവലംബം[തിരുത്തുക]

 1. "Scientific Workers". Indian Statistical Institute. ശേഖരിച്ചത് 15 November 2018.
 2. P, Jhimli Mukherjee; Sep 28, ey | TNN | Updated; 2019; Ist, 12:30. "Kolkata mathematician wins Bhatnagar award, youngest recipient till date | Kolkata News - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-10-07.{{cite web}}: CS1 maint: numeric names: authors list (link)
 3. 3.0 3.1 "Young Scientists Awards". INSA. 19 September 2015. ശേഖരിച്ചത് 28 Aug 2016.
 4. Gupta, Neena (2014-01-01). "On the cancellation problem for the affine space $\mathbb{A}^{3}$in characteristic p". Inventiones mathematicae (ഭാഷ: ഇംഗ്ലീഷ്). 195 (1): 279–288. doi:10.1007/s00222-013-0455-2. ISSN 1432-1297.
 5. "On the Zariski Cancellation Problem". Bar-Ilan University. മൂലതാളിൽ നിന്നും 2016-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 Aug 2016.
 6. "TIFR Endowment Fund Awards". TIFR. ശേഖരിച്ചത് 28 Aug 2016.
 7. "ICTP - Mathematics Prize Announced". www.ictp.it. ശേഖരിച്ചത് 2021-12-01.
 8. "Alumnus Page". Bethune College. മൂലതാളിൽ നിന്നും 15 September 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 Sep 2016.
 9. "Amartya Dutta Page". Mathematics Genealogy Project. ശേഖരിച്ചത് 5 Sep 2016.
 10. "ISI Stat-Math Unit Annual Report 2011-12". ISI. ശേഖരിച്ചത് 29 Aug 2016.
 11. "Archived copy". മൂലതാളിൽ നിന്നും 3 July 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 July 2018.{{cite web}}: CS1 maint: archived copy as title (link)
 12. "INSA 2012 INSPIRE Fellowships". INSA. മൂലതാളിൽ നിന്നും 2016-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 Aug 2016.
 13. "ICM".
 14. "ICTP - Mathematics Prize Announced". www.ictp.it. ശേഖരിച്ചത് 2021-12-01.
 15. "Mathematician Dr Neena Gupta shines as the youngest Shanti Swarup Bhatnagar awardee". Research Matters (ഭാഷ: ഇംഗ്ലീഷ്). 2019-12-09. ശേഖരിച്ചത് 2021-09-06.
 16. "ISI TWAS".
 17. "Indian Academy of Sciences".
 18. "DST SJF Awards 2014-15" (PDF). DST. ശേഖരിച്ചത് 28 Aug 2016.
 19. "IMS Newsletter" (PDF). IMS. മൂലതാളിൽ (PDF) നിന്നും 2016-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 Aug 2016.
 20. "ISI Awards and Honours". ISI. ശേഖരിച്ചത് 28 Aug 2016.
 21. "IASc Associates". IASc. ശേഖരിച്ചത് 5 Sep 2016.
 22. "TIFR School of Math News". TIFR. ശേഖരിച്ചത് 28 Aug 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീന_ഗുപ്ത&oldid=3982348" എന്ന താളിൽനിന്ന് ശേഖരിച്ചത്