ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൈവശാസ്ത്രം, രസതന്ത്രം, പര്യാവരണ ശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധാർഹവും അദ്വിതീയവുമായ ഗവേഷണത്തിനായി ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം ( സി. എസ്. ഐ. ആർ) നൽകുന്ന വാർഷിക പുരസ്കാരം. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയാണ് ഇത്. ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനത്തിന്റെ പ്രതിഷ്ഠാപകനും പ്രഥമ നിർദ്ദേശകനുമായ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിലാണ് ഈ ബഹുമതി അറിയപ്പെടുന്നത്. ആദ്യമായി ഈ പുരസ്കാരം നൽകപ്പെട്ടത് 1958 ലാണ്.

അർഹത[തിരുത്തുക]

ഈ പുരസ്കാരം ഇന്ത്യൻ പൌരന്മാർക്കു മാത്രം അവകാശപ്പെട്ടതാണ്. മറെറാരു നിബന്ധന ഗവേഷണം പൂർണ്ണമായും ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിൽ നടത്തിയിരിക്കണം എന്നതാണ്. 45 വയസ്സ് കവിയാത്ത ശാസ്ത്രജ്ഞരുടെ, സമ്മാന വർഷത്തിന് തൊട്ടുപിന്നിലെ 5 വർഷത്തെ ഗവേഷണനിപുണതയാണ് ഈ പുരസ്കാരത്തിന് ഗണിക്കപ്പെടുന്നത്.

പുരസ്കാരം[തിരുത്തുക]

ബഹുമതിപത്രം, ഫലകം എന്നിവക്കൊപ്പം 5 ലക്ഷം രൂപയും, 65 വയസ്സു വരെ പ്രതിമാസം 15,000 രൂപ പ്രത്യേക വേതനവും ആജീവനാന്തം വാർഷിക പുസ്തകധനമായി 10,000 രുപയും വിജേതാവിന് ലഭിക്കുന്നു

നാമനിർദ്ദേശം[തിരുത്തുക]

സി. എസ്. ഐ. ആറിന്റെ ഭരണസമിതിയിലെ അംഗങ്ങൾ, ദേശീയപ്രാധാന്യമുളള യൂണിവഴ്സിററികളിലേയോ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലേയോ നിർദ്ദേശകർ, പ്രധാന ഉപദേശകർ, പൂർവ്വവിജേതാക്കൾ എന്നിവർക്കെല്ലാം നാമനിർദ്ദേശം ചെയ്യാവുന്നതാണ്. നാമനിർദ്ദേശം മൂന്നു വർഷം വരെ സമ്മാനദാന സമിതിയുടെ പരിഗണനയിലിരിക്കന്നതാണ്.

അവാർഡ്‌[തിരുത്തുക]

തിരഞ്ഞെടുത്ത ഏഴുശാസ്‌ത്ര ശാഖകൾക്കാണ്‌ ഈ അവാർഡ്‌ നൽകി വരുന്നത്

  • ജീവശാസ്ത്രം
  • രസതന്ത്ര ശാസ്‌ത്രം
  • ഭുമി, കാലാവസ്ഥ ശാസ്‌ത്രം
  • യന്ത്രശാസ്‌ത്രം
  • ഗണിതശാസ്ത്രം
  • വൈദ്യശാസ്‌ത്രം
  • ഭൌതിക ശാസ്‌ത്രം

അവലംബം[തിരുത്തുക]