ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Statistical Institute
ISI Logo
Logo of the Indian Statistical Institute
ആദർശസൂക്തംभिन्नेष्वैक्यस्य दर्शनम्
തരംPublic university
സ്ഥാപിതം17 December 1931
DirectorSanghamitra Bandyopadhyay
അദ്ധ്യാപകർ
255
കാര്യനിർവ്വാഹകർ
1000
വിദ്യാർത്ഥികൾ375
ബിരുദവിദ്യാർത്ഥികൾ110
225
ഗവേഷണവിദ്യാർത്ഥികൾ
40
സ്ഥലംKolkata (Headquarters), Delhi, Chennai, Bangalore, Tezpur, Giridih, Hyderabad, India
ക്യാമ്പസ്Urban
കായിക വിളിപ്പേര്ISI
അഫിലിയേഷനുകൾAIU
വെബ്‌സൈറ്റ്isical.ac.in
map of the Delhi campus

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് (Indian Statistical Institute (ISI)) 1959ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം അംഗീകാരം ലഭിച്ച ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്.[1] കൊൽക്കട്ടയിലെ പ്രെസിഡൻസി കോളജിൽ പ്രശാന്ത ചന്ദ്ര മഹലനോബിസ് രൂപപ്പെടുത്തിയ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയാണ് വളർന്ന് ഇന്നത്തെ നിലയിലുള്ള ഈ ഇൻസ്റ്റിട്യൂട്ട് ആയി മാറിയത്. 1931ൽ ആരംഭിച്ച ഈ പൊതുസ്ഥാപനം, സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രികൃതമായ ഏറ്റവും പഴയതും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനമാണിത്. യു എസിലെ ആദ്യ സ്റ്റാറ്റിസ്റ്റിക്ക് സ്ഥാപനത്തിനിതു മാതൃകയായി.[2]

ഈ ഇൻസ്റ്റിട്യൂട്ടിന്റെ സ്ഥാപകനായ മഹലനോബിസിനെ ബ്രജേന്ദ്ര നാഥ സീലും രബീന്ദ്രനാഥ ടഗോറും  സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ, ഇൻസ്റ്റിട്യൂട്ട് പ്രകൃതിശാസ്ത്രങ്ങളും സാമൂഹ്യശാസ്ത്രങ്ങളുമായി സ്റ്റാറ്റിസ്റ്റിക്സിനെ പരസ്പരം ഇണക്കി. അങ്ങനെ സ്റ്റാറ്റിസ്റ്റിക്സിനു കൂടുതൽ സ്വീകാര്യതയും വികാസവും കൈവന്നു. രണ്ടു കാര്യങ്ങളാണതിനെ സാങ്കേതികമായി പ്രാധാന്യമുള്ളതാക്കുന്നത്- അതിന്റെ പൊതുവായ പ്രായൊഗികതയും മറ്റു വിഷയങ്ങളുമായിച്ചേർന്നുള്ള അതിന്റെ വികാസവും. ഇപ്പോൾ ഈ ഇൻസ്റ്റിട്യൂട്ട് കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ എന്നിവയിൽ ലോകത്തെ തന്നെ മികച്ച സ്ഥാപനമായിത്തീർന്നിരിക്കുന്നു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് (ISI) പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽകട്ടയുടെ സബർബനിലുള്ള ബാരാനഗർ എന്ന സ്ഥലതാണ് സ്ഥിതിചെയ്യുന്നത്. ഇതിനു ഡെൽഹി, ബാംഗളൂർ, ചെന്നൈ, തേസ്‌പൂർ എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളും ഗിരിധ് എന്ന സ്ഥലത്ത് ഒരു ശാഖയുമുണ്ട്. ഇതിനു പുറമെ, ഇതിനു സ്റ്റാറ്റിസ്റ്റിക്കൽ ക്വാളിറ്റി കൺട്രോൾ യൂണിറ്റുകളുടെ ശൃംഖലയും വഡോദര, കോയമ്പത്തൂർ, ഹൈദെരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിൽ ഓപ്പറേഷൻസ് റിസർച്ച് സംവിധാനവുമുണ്ട്. ഇവ ഇന്ത്യക്കും പുറത്തുമുള്ള വ്യവസായങ്ങൾക്ക് ആവശ്യമായ ഗൈഡിങ്ങും ഏറ്റവും പുതിയ ഗുണനിലവാര മാനേജുമെന്റ് സംവിധാനവും ഗുണമേന്മ, വിശ്വാസ്യത, ഉത്പാദനം എന്നിവയിൽ വരുന്ന പ്രധാന പ്രശ്നപരിഹരണവും നടത്തുന്നു.

സ്റ്റാറ്റിസ്റ്റിക്സിൽ പരിശീലനവും ഗവേഷണവും വിവിധ പ്രാകൃതിക ശാസ്ത്രങ്ങളിലും സാമൂഹ്യ ശാസ്ത്രത്തിലും താത്വിക സ്റ്റാറ്റിസ്റ്റിക്സിന്റെ വികസനവും അതിന്റെ പ്രയോഗവും ആണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ പ്രാഥമികമായ ലക്ഷ്യം. യഥാർത്ഥത്തിൽ കൽക്കട്ട സർവ്വകലാശാലയിലാണീ സ്ഥാപനം അഫിലിയേറ്റു ചെയ്തിട്ടുള്ളതെങ്കിലും ഇന്ത്യൻ പാർലമെന്റിന്റെ 1959ലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ആക്റ്റ് പ്രകാരം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിനെ ദേശീയപ്രാധാന്യമുള്ള ഒരു സ്ഥാപനമായി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട്, ഇന്ത്യൻ സർക്കാറിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷനുകീഴിലാണു പ്രവർത്തിച്ചുവരുന്നത്.[3]

ചരിത്രം[തിരുത്തുക]

ഭരണനിയന്ത്രണം[തിരുത്തുക]

Presidents Term Chairmen Term Directors Term
Rajendra Nath Mookerjee 1932-35 B. Rama Rao 1954 P. C. Mahalanobis 1931–1972
E. C. Benthall 1936-37 D. N. Mitra 1955-63 C. R. Rao 1972–1976
James Reid-Kay 1938 K. P. S. Menon 1964-70 Gopinath Kallianpur 1976–1978
Badridas Goenka 1939-41 S. C. Roy 1971 B. P. Adhikari 1979–1983
Nalini Ranjan Sarkar 1942-43 Atma Ram 1972 Ashok Maitra 1984–1987
C. D. Deshmukh 1944-63 P. N. Haksar 1973-97 J. K. Ghosh 1987–1992
Y. B. Chavan 1964-66 Bimal Jalan 1998-2001 B. L. S. Prakasa Rao 1992–1995
Satyendra Nath Bose 1967-75 N. R. Madhava Menon 2002-03 S. B. Rao 1995–2000
Subimal Dutt 1976-89 Pranab Mukherjee 2004-12 K. B. Sinha 2000–2005
M. G. K. Menon 1990-2012 A. K. Antony 2012-May 2014 S. K. Pal 2005–2010
C. Rangarajan 2012-till date Arun Shourie 2014-2016 Bimal Kumar Roy 2010–2015
Sanghamitra Bandyopadhyay 2015 - till date

ലക്ഷ്യങ്ങൾ[തിരുത്തുക]

അക്കദമിക്സ്[തിരുത്തുക]

New Academic Building, ISI Kolkata
Main office building, ISI Delhi
Main building, ISI Bangalore

ബിരുദ കോഴ്സുകൾ[തിരുത്തുക]

പ്രവർത്തനങ്ങൾ [തിരുത്തുക]

സന്ദർശിച്ച വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ [തിരുത്തുക]

സോവിയറ്റ് യൂണിയൻറെ പ്രധാനമന്ത്രിയായിരുന്ന നികിത ക്രൂഷ്ച്ചേവ് തന്റെ 1955ലെ ഇന്ത്യൻ സന്ദർശനസമയത്ത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് സന്ദർശിച്ചിരുന്നു. ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ചൗ എൻലായ് 1956 സെപ്റ്റംബർ 9നും, വിയറ്റ്നാം പ്രസിഡന്റായിരുന്ന ഹോ ചി മിൻ 1958 ഫെബ്രുവരി 13നും അവരുടെ ഇന്ത്യാ സനർശനവേളയിൽ ഇൻസ്റ്റിട്യൂട്ട് സന്ദർശിച്ചു.[4]

കാംപസുകൾ[തിരുത്തുക]

Kolkata campus[തിരുത്തുക]

Main Building of Indian Statistical Institute, Kolkata

Delhi campus[തിരുത്തുക]

Bangalore campus[തിരുത്തുക]

വിദ്യാർത്ഥിജീവിതം[തിരുത്തുക]

Citations[തിരുത്തുക]

  1. "UNSD Document – The Indian Statistical Institute Act 1959". United Nations Statistics Division. Retrieved 14 November 2012.
  2. Ghosh, JK (1994). "Mahalanobis and the Art and Science of Statistics: The Early Days". Indian Journal of History of Science. 29 (1): 90.
  3. "About Ministry". Ministry of Statistics and Programme Implementation of the Government of India. Retrieved 19 November 2012.
  4. Naithani, Pankaj. "Remembering Prasanta Chandra Mahalanobis". The Mainstream weekly. Retrieved 25 July 2009.