കാള്യമ്പുടി രാധാകൃഷ്ണ റാവു
സി. ആർ. റാവു | |
---|---|
പ്രൊഫ. റാവു ചെന്നൈയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഏപ്രിൽ 2012) | |
ജനനം | ഹദഗളി, മൈസൂർ സാമ്രാജ്യം, ബ്രിട്ടീഷ് ഇന്ത്യ | 10 സെപ്റ്റംബർ 1920
താമസം | ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, അമേരിക്കൻ ഐക്യനാടുകൾ |
പൗരത്വം | അമേരിക്കൻ ഐക്യനാടുകൾ[1] |
മേഖലകൾ | ഗണിതവും സ്ഥിതിഗണിതവും |
സ്ഥാപനങ്ങൾ | ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കേംബ്രിഡ്ജ് സർവ്വകലാശാല പെൻ സ്റ്റേറ്റ് സർവ്വകലാശാല യൂണിവേഴ്സിറ്റി അറ്റ് ബഫലോ, ന്യൂയോർക്ക് സംസ്ഥാന സർവ്വകലാശാല |
ബിരുദം | ആന്ധ്ര സർവ്വകലാശാല കോൽക്കത്ത സർവ്വകലാശാല കിങ്സ് കോളേജ് (കേംബ്രിഡ്ജ്) |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | റൊണാൾഡ് ഫിഷർ |
ഗവേഷണ വിദ്യാർത്ഥികൾ | വി. എസ്. വരദരാജൻ എസ്. ആർ. ശ്രീനിവാസ വരധൻ |
അറിയപ്പെടുന്നത് | Cramér–Rao bound Rao–Blackwell theorem Orthogonal arrays Score test |
പ്രധാന പുരസ്കാരങ്ങൾ | പദ്മ വിഭൂഷൻ നാഷണൽ മെഡൽ ഓഫ് സയൻസ് എസ്. എസ്. ഭട്നാഗർ പ്രൈസ് ഗൈ മെഡൽ (വെള്ളി 1965, സ്വർണ്ണം 2011) |
ലോകപ്രശസ്തനായ ഒരു ഇന്ത്യൻ അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും സ്ഥിതിഗണിതജ്ഞനുമാണ് (സ്റ്റാറ്റിസ്റ്റീഷ്യൻ) സി.ആർ റാവു എന്നു പൊതുവേ അറിയപ്പെടുന്ന കാള്യമ്പുടി രാധാകൃഷ്ണ റാവു (ജനനം:സെപ്തംബർ 10, 1920). 2002ൽ അമേരിക്കയിലെ ദേശീയ ശാസ്ത്ര മെഡൽ ലഭിച്ചിരുന്നു.[2] നിലവിലദ്ദേഹം പെൻ സ്റ്റേറ്റ് സർവ്വകലാശാലയിൽ പ്രൊഫസർ എമെരിറ്റസും ബഫലോ സർവ്വകലാശാലയിൽ ഗവേഷണ പ്രഫസറുമാണ്.
ജീവിതരേഖ[തിരുത്തുക]
1920 സെപ്തംബർ 10-നു മൈസൂർ സംസ്ഥാനത്തെ ഹദഗളിയിൽ ജനിച്ചു. പ്രാഥമിക കോളെജ് വിദ്യാഭ്യാസം ആന്ധ്രാ, കൊൽക്കത്ത സർവകലാശാലകളിലായിരുന്നു. ഗവേഷണ പഠനം കേംബിഡ്ജിലുമായിരുന്നു. ആധുനിക സ്റ്റാറ്റിസ്റ്റിക്സ്സിന്റെ സ്ഥാപകരിൽ ഒരാളായി ഗണിക്കപ്പെടുന്ന റോണാൾഡ് ഫിഷറിന്റെ കീഴിൽ ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. തുടർന്ന് തുടർന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട്, കേംബ്രിഡ്ജ് , പെൻഡേറ്റഡ് സർവകലാശാല എന്നിവടങ്ങളിൽ ജോലി ചെയ്തു വിദ്യാർത്ഥിയായിരിക്കെ 1945 ൽ രൂപം നൽകിയ എസ്റ്റിമേഷൻ സിദ്ധാന്തം സി.ആർ റാവുവിനെ ഏറെ പ്രശസ്തനാക്കി. ഹരോൾഡ് ക്രാമറുമായി ചേർന്ന് ക്രാമർ-റാവു ബൌണ്ടിന് രൂപം കൊടുത്തു. റാവു ബ്ലാക്ക്ബെൽ സിദ്ധാന്തവും പ്രസിദ്ധമാണ്.
പുരസ്കാരങ്ങൾ , ബഹുമതികൾ[തിരുത്തുക]
- റോയൽ സൊസൈറ്റി യുടെ (2011) സ്വർണമെഡൽ [3]
- ഇന്ത്യൻ സയൻസ് അവാർഡ് (2010) (ഭാരത സർക്കാർ നൽകുന്ന ശാസ്ത്ര പുരസ്‌കാരം)[4]
- ഇന്റർനാഷണൽ മഹലനോബിസ് പുരസ്കാരം (2003)
- ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ശ്രീനിവാസ രാമാനുജൻ മെഡൽ (2003)
- പത്മ വിഭൂഷൻ (2001)
- ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ മഹലനോബിസ് ശതാബ്ദി സ്വർണമെഡൽ
- മേഘനാഥ് സാഹാ മെഡൽ (1969)
- ശാസ്ത്ര സാങ്കേതിക വിഭാഗത്തിൽ ഭാരത സർക്കാർ നൽകുന്ന ശാന്തി സ്വരൂപ് ഭട്‌നഗർ അവാർഡ് (1963)
- ബോസ് ഇൻസ്റ്റിട്യൂട്ട് നൽകുന്ന ബോസ് മെഡൽ
- 2003 ൽ കൽക്കത്ത സർവകലാശാലയുടെ ബഹുമതി ഡോക്ടറേറ്റ് [5] മറ്റനേകം സർവകലാശാലകളും ബഹുമതി ഡോക്ടറേറ്റുകൾ നൽകി ആദരിച്ചിട്ടുണ്ട്
ഇദ്ദേഹത്തിന്റെ പേരിൽ ഉള്ള ബഹുമതികൾ[തിരുത്തുക]
- പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്റ്റാറ്റിസ്റ്റിൿസിൽ സി.ആർ റാവു & ഭാർഗവി പുരസ്കാരം നൽകുന്നുണ്ട്
- സി.ആർ റാവു അഡ്വാൻസ്‌ഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിൿസ് ആൻഡ് കമ്പ്യൂട്ടർ സയൻസ്
- ഹൈദരാബാദിലെ ഐഐഐടി യിൽ നിന്നും അലിൻഡ് ഫാക്ടറി യിലേക്കുള്ള ക്രോസ് റോഡ് പ്രൊഫസർ സി.ആർ റാവു റോഡ് എന്ന് നാമകരണം ചെയ്തിട്ടുണ്ട് [6]
അവലംബം[തിരുത്തുക]
- ↑ The Numberdars
- ↑ http://www.amstat.org/about/statisticiansinhistory/index.cfm?fuseaction=biosinfo&BioID=13
- ↑ http://www.siliconindia.com/shownews/Indian_American_CR_Rao_receives_the_RSS_Guy_Medal_Award-nid-87678-cid-49.html
- ↑ http://sphhp.buffalo.edu/biostat/news_events/crrao.pdf
- ↑ Honoris Causa
- ↑ http://www.hindu.com/2009/09/10/stories/2009091059940300.htm. Missing or empty
|title=
(help)