വേണ്വാരോഹം
ദൃശ്യരൂപം
1400-ാംമാണ്ടിൽ രചിക്കപ്പെട്ട ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് വേണ്വാരോഹം. അൻപത്തൊൻപതു ശ്ലോകങ്ങൾ കൊണ്ടു ക്രിയാക്രമം വിവരിക്കുന്ന ഒരു കൃതിയാണിത്. കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ജീവിച്ചിരുന്ന ഗണിത- ജ്യോതിശാസ്ത്രജ്ഞനായിരുന്ന സംഗമഗ്രാമ മാധവനാണ് ഈ കൃതിയുടെ കർത്താവ്. [1]
വ്യാഖ്യാനങ്ങൾ
[തിരുത്തുക]തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ നിർദ്ദേശമനുസരിച്ചു ഗദ്യത്തിൽ ഒരു ഭാഷാവ്യാഖ്യാനം രചിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും ഈ ഗ്രന്ഥം വ്യാഖ്യാനത്തോടെ വി. ബാലകൃഷ്ണപണിക്കർ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "കേരളസാഹിത്യചരിത്രം". ml.sayahna.org. Retrieved 10 സെപ്റ്റംബർ 2015.
അധിക വായനയ്ക്ക്
[തിരുത്തുക]- For a fuller technical account of the contents of Veṇvāroha see : K. Chandra Hari. "Computation of the true moon by Madhava of Sangamagrama" (PDF). Indian Journal of History of Science. 38 (3): 251–253. Retrieved 21 March 2010.
- Veṇvāroha with the Malayalam commentary of Achyuta Pisharati has been edited by K.V. Sarma and published by Sanskrit College, Thrippunithura, Kerala, India in 1956.