വേണ്വാരോഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Venuaroham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1400-ാംമാണ്ടിൽ രചിക്കപ്പെട്ട ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് വേണ്വാരോഹം. അൻപത്തൊൻപതു ശ്ലോകങ്ങൾ കൊണ്ടു ക്രിയാക്രമം വിവരിക്കുന്ന ഒരു കൃതിയാണിത്. കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ജീവിച്ചിരുന്ന ഗണിത- ജ്യോതിശാസ്ത്രജ്ഞനായിരുന്ന സംഗമഗ്രാമ മാധവനാണ് ഈ കൃതിയുടെ കർത്താവ്. [1]

വ്യാഖ്യാനങ്ങൾ[തിരുത്തുക]

തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ നിർദ്ദേശമനുസരിച്ചു ഗദ്യത്തിൽ ഒരു ഭാഷാവ്യാഖ്യാനം രചിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും ഈ ഗ്രന്ഥം വ്യാഖ്യാനത്തോടെ വി. ബാലകൃഷ്ണപണിക്കർ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

അവലംബം[തിരുത്തുക]

  1. "കേരളസാഹിത്യചരിത്രം". ml.sayahna.org. Retrieved 10 സെപ്റ്റംബർ 2015.

അധിക വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേണ്വാരോഹം&oldid=3484762" എന്ന താളിൽനിന്ന് ശേഖരിച്ചത്