എം.ജി.കെ. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ - എം.ജി.കെ മേനോൻ - M.G.K. Menon. ജനനം മംഗലാപുരത്ത് ആഗസ്ററ് 28,1928. അഛൻ ജോധ്പുർ കൊട്ടരത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.

ജോധ്പൂരിലെ ജസ്വന്ത് കോളേജിൽ നിന്നും ബോംബേയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്നും ബിരുദങ്ങൾ നേടിയ ശേഷം ബ്രിസ്ററൾ യുണിവഴ്സിററിയിൽ നിന്ന് 1953-ൽ പി എച് ഡി എടുത്തു. 1955-ൽ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടി. ഐ. എഫ്. ആറിൽ (T.I.F.R Tata Institute of Fundamental Research) ജോലി സ്വീകരിച്ചു. പദ്മശ്രീ (1961) പദ്മഭൂഷൺ (1968) പദ്മവിഭൂഷൺ (1985)ബഹുമതികൾ നേടിയ ഇദ്ദേഹം 1966-96 കാലയളവിൽ ടി. ഐ. എഫ്. ആറിൻറെ ഡയറക്ററർ; ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി; പ്ളാനിംഗ് കമീഷൻ മെംബർ; ലോകസഭാ മെംബർ; ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു. 1972 ജനുവരി മുതൽ സപ്തംബർ വരെ ഐ.എസ്.ആർ.ഓ (Indian Space Research Organisation)യുടെ മേധാവിയുമായിരുന്നു.

റോയൽ സൊസൈററിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായ ഡോക്ടർ മേനോൻറെ ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പാർട്ടിക്ക്ൾ ഫിസിക്സും ആണ്.

അവലംബം[തിരുത്തുക]

  • Indian Academy of Sciences Year Book 2011 website www.ias.ac.in
  • Third World Academy of Sciences Year Book 2011 website www.twas.org
"https://ml.wikipedia.org/w/index.php?title=എം.ജി.കെ._മേനോൻ&oldid=2148294" എന്ന താളിൽനിന്നു ശേഖരിച്ചത്