രാജൻ ഗുരുക്കൾ
രാജൻ ഗുരുക്കൾ | |
---|---|
ജനനം | 15 മേയ് 1948 |
കലാലയം | കോഴിക്കോട് സർവകലാശാല ജവഹർലാൽ നെഹ്റു സർവകലാശാല |
തൊഴിൽ | ചരിത്രജ്ഞൻ വൈസ് ചാൻസലർ സർവകലാശാലാധ്യാപകൻ സാമൂഹിക ശാസ്ത്രജ്ഞൻ എഴുത്തുകാരൻ |
ചരിത്രജ്ഞൻ, സർവകലാശാലാധ്യാപകൻ, സാമൂഹിക ശാസ്ത്രജ്ഞൻ[1], എഴുത്തുകാരൻ[2] എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് പുത്തൻ മഠത്തിൽ രാജൻ ഗുരുക്കൾ. കോട്ടയത്തെ മഹാത്മാഗാന്ധി സർവകലാശാലയുടെ അക്കാദമികപരമായ ഉയർച്ചയ്ക്ക് അദ്ദേഹം ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് .
ജീവചരിത്രം
[തിരുത്തുക]കേരളത്തിലെ കണ്ണൂർ ജില്ലയിൽ മാഹിക്കടുത്തുള്ള കാര്യാട് ഗ്രാമത്തിൽ 1948 മെയ് 15നു ജനിച്ചു[2]. കോഴിക്കോട് ജില്ലയിലെ കുറുവട്ടൂരിലും അതിനെ തുടർന്ന് രാമവിലാസം സെക്കൻഡറി സ്ക്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് മടപ്പള്ളി ഗവർണ്മെൻ്റ് കോളേജിലും തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിലും ബിരുദ പഠനം നടത്തി. തുടർന്ന് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും 1972-ൽ ഒന്നാം റാങ്കോടുകൂടി ചരിത്രത്തിൽ ബിരിദാനന്തരബിരുദം നേടി .പഠന ശേഷം ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചു. [3] ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നും 1978 ൽ തത്ത്വശാസ്ത്രത്തിൽ മാസ്റ്റർ ഡിഗ്രിയും 1985ൽ ചരിത്രപരമായ സാമൂഹ്യധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദവും കരസ്ഥമാക്കി[2].
ഔദ്യോഗിക ജീവിതം
[തിരുത്തുക]ബിരുദ പഠനത്തിനു ശേഷം 1972-ൽ ആലുവയിലെ യുണിയൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടക്കം കുറിച്ചു.[3] ഗുരുക്കൾ പിന്നീട് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സര്വ്വകലാശാലയിലെ ചരിത്രപഠന വിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ചു. [4] പ്രശസ്ത കന്നഡ എഴുത്തുക്കാരൻ യു .ആർ. അനന്തമൂർത്തിയുടെ ക്ഷണത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റു. അധ്യാപനം കൂടാതെ സർവ്വകാലാശാല പ്രധാന വൈജ്ഞാനികൻ, സർവ്വകാലാശാല ഉപദേശകസമിതിയുടെ അംഗം, സർവ്വകാലാശാല സെനെറ്റ് ആലോചനാസഭാംഗം എന്നീ വിവിധ പദവികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കോട്ടയത്തിലെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[2] [5] നിലവിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സമകാലികശാസ്ത്ര വിഭാഗത്തിൽ സന്ദർശാധ്യാപകനാണ്. [6]
സാഹിത്യം
[തിരുത്തുക]കേരളത്തിൻറെ സാമൂഹിക-സാമ്പത്തിക,സാംസ്കാരിക ചരിത്രം, മനുഷ്യൻറെ ശാരീരികവും മാനസികവുമായ ഘടനയെക്കുറിച്ചുള്ള പഠനം,മാനവിക പരിസ്ഥിതി വിഞ്ജാനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി മലയാളത്തിലും ഇംഗ്ലീഷിലും ഉൾപ്പെടെ ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . നിരവധി മാസികകളിലും വാർത്താ പത്രങ്ങളിലും അദ്ദേഹം ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- അധ്യാപക ഫെല്ലോഷിപ്പ് ; ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്(1977)[2]
- ദേശീയ അധ്യാപക ഫെല്ലോഷിപ്പ്; യൂനിവെർസിറ്റി ഗ്രാന്റ്സ് കമ്മീഷൻ (1980)[2]
- ഒരവക്കൾ മതെൻ മെമ്മോറിയൽ മികച്ച അക്കാദമിക പുരസ്കാരം(1986)[2]
അവലംബങ്ങൾ
[തിരുത്തുക]- ↑ "History beyond the discipline : Abstracts & bibliographical analysis of the works of Prof. Rajan Gurukkal" Archived 2014-12-19 at the Wayback Machine.. E-Lis.Org. Retrieved 3 August 2012.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "Vice-Chancellor". Mahatma Gandhi University.ac.in. Retrieved 3 August 2012.
- ↑ 3.0 3.1 "UC College Department of History". uccollege.edu.in. Retrieved 8 December 2013.
- ↑ "Rajan Gurukkal to take over as MGU VC on Monday" Archived 2013-12-18 at the Wayback Machine.. The New Indian Express. Retrieved 8 December 2013.
- ↑ "Rajan Gurukkal is new VC of MGU". Daily Hindu.com. 13 November 2008. Retrieved 3 August 2012.
- ↑ "Centre for Contemporary Studies". CCS-IISc. Retrieved 9 December 2013.