കേസർബായ് കേർകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kesarbai Kerkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേസർബായ് കേർകർ
कॆसरबाई कॆरकर
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംകേസർബായ് കേർകർ
ജനനം(1892-07-13)13 ജൂലൈ 1892
ഉത്ഭവംകേരി, ഗോവ
മരണം16 സെപ്റ്റംബർ 1977(1977-09-16) (പ്രായം 85)
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം - ഖയാൽ
തൊഴിൽ(കൾ)ശാസ്ത്രീയ സംഗീതാലാപനം

ജയ്പൂർ- അത്രൗളി ഘരാനയിലെ[1] പ്രശസ്തയായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു കേസർബായ് കേർകർ(ജൂലൈ 13, 1892 – സെപ്റ്റംബർ16, 1977).

ആദ്യകാല ജീവിതം[തിരുത്തുക]

ഗോവയിലെ പോണ്ട താലൂക്കിൽ കേരി എന്ന ഗ്രാമത്തിലായിരുന്നു ജനനം.[2] എട്ടാമത്തെ വയസ്സിൽ കോലാപ്പൂരിലേക്ക് താമസം മാറി. അവിടെ 8 മാസത്തോളം അബ്ദുൾ കരീം ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. തിരികെ ഗോവയിലെത്തിയ ശേഷം രാമകൃഷ്ണബുവ വാസെയുടെ ശിഷ്യയായി. 16-ആം വയസ്സിൽ മുംബൈയിലെത്തിയ കേസർബായ് പല ഗുരുക്കന്മാർക്കു ശേഷം ഒടുവിൽ 1921-ൽ ജയ്പൂർ-അത്രൗളിഘരാനയുടെ സ്രഷ്ടാവായ ഉസ്താദ് അല്ലാദിയാ ഖാൻ-ന്റെ അരികിലെത്തി.

കലാജീവിതം[തിരുത്തുക]

വളരെ കുറച്ചു മാത്രം റെക്കോർഡുകൾ ചെയ്തിട്ടുള്ള കേസർബായ് വിശിഷ്ടസദസ്സുകളിലെ ആലാപനങ്ങളിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. താൻ കേർകറുടെ ആരാധകനാണെന്ന് പ്രസ്താവിച്ച രവീന്ദ്രനാഥ ടാഗോർ ഇവരെ സ്വരശ്രീ എന്നു വിശേഷിപ്പിച്ചു. 1977-ൽ വൊയേജർ 1,2 ബഹിരാകാശ പേടകങ്ങളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംഗീതം ആലേഖനം ചെയ്ത വൊയേജർ ഗോൾഡൻ റെക്കോർഡ്-ൽ ഇവർ പാടിയ ജാത് കഹാം ഹോ എന്ന ഭൈരവി രാഗത്തിലെ കൃതി ഉൾപ്പെടുത്തിയിരുന്നു. തന്റെ ദീർഘകാലത്തെ സംഗീതസപര്യയിലും കേസർബായ് ശിഷ്യരായി ആരെയും സ്വീകരിച്ചിരുന്നില്ല.[3][4]


1969-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ചു. 1977 സെപ്റ്റംബർ 16-ന് നിര്യാതയായി.

അവലംബം[തിരുത്തുക]

  1. http://www.indianmelody.com/kesarbaiarticle1.htm Archived 2021-05-11 at the Wayback Machine. സ്വരശ്രീ കേസർബായ് കേർകർ
  2. Surashri Kesarbai Kerkar Archived 2021-05-11 at the Wayback Machine.. Retrieved on 2009-12-27
  3. പ്രശാന്ത് ചിറക്കര (20 ഏപ്രിൽ 2014). "സൗരയൂഥം കടന്ന സംഗീതം". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-04-20 11:29:32. Retrieved 23 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  4. മാതൃഭൂമി വാരാന്തപ്പതിപ്പ്. ഏപ്രിൽ 20. 2014 പേജ് iii

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേസർബായ്_കേർകർ&oldid=3803476" എന്ന താളിൽനിന്ന് ശേഖരിച്ചത്