ഉള്ളടക്കത്തിലേക്ക് പോവുക

പൽപ്പു പുഷ്പാംഗദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palpu Pushpangadan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. പി. പുഷ്പാംഗദൻ
ഡോ. പി. പുഷ്പാംഗദൻ
ജനനം1944
വെള്ളിക്കുളങ്ങര, തൃശ്ശൂർ, കേരളം
മരണം(2025-12-19)ഡിസംബർ 19, 2025
തൊഴിൽവംശീയ സസ്യശാസ്ത്രജ്ഞൻ
ജീവിതപങ്കാളിഡോ. ശ്രീദേവി
കുട്ടികൾഅജയ് മോഹൻ ഡാൻമാർ
ഡോ. വിപിൻ മോഹൻ ഡാൻ

പത്മശ്രീ പുരസ്കാരം നേടിയ പ്രമുഖനായ ജൈവ ശാസ്ത്രജ്ഞനാണ് പൽപ്പു പുഷ്പാംഗദൻ എന്ന ഡോ.പി.പുഷ്പാംഗദൻ[1](ജനനം :1944). രാജ്യത്തെ പ്രശസ്ത ശാസ്ത്ര സ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1944ൽ കൊല്ലംജില്ലയിലെ പ്രാക്കുളത്തു ജനിച്ചു. 1969ൽ ജമ്മുവിലെ സി.എസ്.ഐ റീജിയനൽ റിസർച്ച് ലബോറട്ടറിയിലാണു ഔദ്യോഗിക ജീവിതം തുടങ്ങിയത്. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എസ്.സി പാസായ ശേഷം അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സിയും പി.എച്ച്.ഡിയും നേടി. 1999 മുതൽ 2006 വരെ തിരുവനന്തപുരത്തെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ, അതിനുമുമ്പ് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ, രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ഡയറക്റ്ററുടെ പ്രത്യേക ചുമതല. സൈറ്റോജെനിറ്റിക്സ്, പ്ലാൻറ് ബ്രീഡിങ്, ബയോ ടെക്നോളജി, മോളിക്യുലർ ടാക്സോണമി, ബയോ സിന്തറ്റിസിസ് ഓഫ് സെക്കൻഡറി മെറ്റാബൊളൈറ്റിസ്, എത്നോബയോളജി, എത്നോ ഫാർമക്കോളജി, നാച്വറൽ പ്രൊഡക്റ്റ് ഡെവല്പ്മെൻറ് തുടങ്ങിയ മേഖലകളിലാണ് അദ്ദേഹത്തിന്റെ ഗവേഷണം.[2] 460 ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 24 പുസ്തകങ്ങൾ രചിച്ചു. നിലവിൽ തിരുവനന്തപുരത്തെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെർബൽ ആൻഡ് ബയോടെക് പ്രൊഡക്റ്റ് ഡെവലപ്‌മെന്റിന്റെ ഡയറക്റ്റർ ജനറലായി പ്രവർത്തിച്ചു.

ആരോഗ്യപച്ചയും ജീവനിയും

[തിരുത്തുക]

പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്നതും ഗോത്രവർഗക്കാർ പരമ്പരാഗതമായി ഉപയോഗിക്കുന്നതുമായ ആരോഗ്യപച്ച(Trichopus zeylanicus) ലോകത്തിനു പരിചയപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ചത് ഡോ. പുഷ്പാംഗദനാണ്. പാരമ്പര്യ അറിവുകൾ ആധുനികശാസ്ത്രത്തിനായി ഉപയോഗിക്കുന്നതിനൊപ്പം അവ സംരക്ഷിക്കുന്ന വിഭാഗങ്ങൾക്കായി ന്യായവും തുല്യവുമായ ഒരു പങ്കിടൽമാതൃക ‘ഇക്വിറ്റബൾ ബെനിഫിറ്റ് ഷെയറിങ്’ രീതി ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. ആരോഗ്യപച്ചയിൽനിന്നു വികസിപ്പിച്ച ‘ജീവനി’ക്കു പുറമേ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പേറ്റന്റ് നേടിയ 15 ഉത്പന്നങ്ങൾ ഇതിനകം വാണിജ്യവത്കരിക്കപ്പെട്ടിട്ടുണ്ട്. 174 പേറ്റന്ററുകൾ ഡോ. പുഷ്പാംഗദന്റെ പേരിലുണ്ട്.

പുഷ്പാംഗദൻ മാതൃക

[തിരുത്തുക]

ജീവനിയുടെ ഉത്പാദന ലൈസൻസ് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിക്കു നൽകിയപ്പോൾ, ലൈസൻസ് ഫീസിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ പകുതി ഗോത്രവർഗക്കാരുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കാനായി നിബന്ധന വെച്ചതാണ് പങ്കിടൽമാതൃകയെ ലോകശ്രദ്ധയിൽ എത്തിച്ചത്. ‘പുഷ്പാംഗദൻ മാതൃക’ എന്ന്‌ പിൽക്കാലത്ത് അറിയപ്പെട്ട ഈ രീതിയെ ഐക്യരാഷ്ട്രസഭയുടെ കീഴിലെ കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി പ്രധാന നാഴികക്കല്ലായാണ് അവതരിപ്പിക്കുന്നത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • നോർമൻ ബോർലോഗിന്റെ പേരിൽ യുഎൻഇപി ഏർപ്പെടുത്തിയിട്ടുള്ള ബോർലോഗ് അവാർഡ്(1988)
  • യുഎൻ ഇകേറ്റ്വർ ഇനിഷ്യേറ്റീവ് അവാർഡ്(2002)

അവലംബം

[തിരുത്തുക]
  1. http://india.gov.in/myindia/padmashri_awards_list1.php?start=40
  2. http://www.metrovaartha.com/2010/01/26052513/padmasree-kerala.html%5Bപ്രവർത്തിക്കാത്ത+കണ്ണി%5D

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൽപ്പു_പുഷ്പാംഗദൻ&oldid=4590889" എന്ന താളിൽനിന്ന് ശേഖരിച്ചത്