ടെക്നോ ലോഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Techno-lodge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വൻനഗരങ്ങൾക്കു പകരം ഗ്രാമങ്ങളിലോ ചെറുനഗരങ്ങളിലോ കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന ഐ.ടി. പാർക്കിനെയാണ് ടെക്നോ ലോഡ്ജ് (ഇംഗ്ലീഷ്: Techno-lodge) എന്നുപറയുന്നത്.[1][2][3] ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ വിവിധ ഐ.ടി. കമ്പനികൾ പ്രവർത്തിക്കുന്നതിനു വഴിയൊരുക്കുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ സംരംഭവുമായി (സ്റ്റാർട്ടപ്പുമായി) എത്തുന്നവർക്കു വേണ്ട പരിശീലനം നൽകുക, അടിസ്ഥാന സൗകര്യങ്ങൾ നൽകി അവരെ നവസംരംഭകരാക്കി മാറ്റുക എന്നിവയാണ് ടെക്നോ ലോഡ്ജുകൾ വഴി ലക്ഷ്യമിടുന്നത്.[3]

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ ടെക്നോ ലോഡ്ജുകളുടെ രൂപീകരണത്തിന് കേരള സർക്കാർ നേതൃത്വം നൽകുന്നു. തിരുവനന്തപുരത്തെ ടെക്നോപാർക്ക്, കൊച്ചിയിലെ ഇൻഫോ പാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നീ വൻകിട ഐ.ടി. പാർക്കുകളിലെ സൗകര്യങ്ങൾ ഗ്രാമീണ മേഖലയിൽ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും കേരള സർക്കാരിന്റെ ടെക്നോ ലോഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്.[4] സർക്കാരിനു വേണ്ടി കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.[3]

കേരളത്തിലെ ആദ്യത്തെ ടെക്നോ ലോഡ്ജ് എറണാകുളം ജില്ലയിലെ കാക്കൂർ എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.[5] 'പിറവം ടെക്നോ ലോഡ്ജ്' എന്നാണ് ഇത് അറിയപ്പെടുന്നത്.[6] കാക്കൂരിനു ശേഷം കണ്ണൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ടെക്നോ ലോഡ്ജുകൾ ആരംഭിച്ചിട്ടുണ്ട്.[3] മൂവാറ്റുപുഴയിലെ മണ്ണൂർ ക്രൈസ്റ്റ് നോളജ് സിറ്റി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ടെക്നോലോഡ്ജ് കേരളത്തിലെ ഒരു എഞ്ചിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഗ്രാമീണ ഐ.ടി. പാർക്കാണ്.[3] കൊല്ലം ജില്ലയിലെ കടയ്ക്കൽ, പെരിനാട് എന്നിവിടങ്ങളിൽ ടെക്നോലോഡ്ജുകൾ തുടങ്ങുവാൻ കേരള സർക്കാരിന്റെ അനുമതി ലഭിച്ചു.[7]

അവലംബം[തിരുത്തുക]

  1. Kerala State IT Mission (Retrieved on 21 September 2009)
  2. State plans new Techno Lodge Scheme Archived 2009-07-25 at the Wayback Machine., The Hindu dated 22 February 2009 (Retrieved on 21 September 2009)
  3. 3.0 3.1 3.2 3.3 3.4 ബിജു സില്വറി (2016-01-06). "മൂന്നാമത്തെ ടെക്നോ ലോഡ്ജ് മൂവാറ്റുപുഴയിൽ". ദീപിക ദിനപത്രം. Archived from the original on 2017-12-26. Retrieved 2017-12-26.
  4. IT parks coming to the villages Archived 2009-09-24 at the Wayback Machine., The Hindu dated 21 September 2009 (Retrieved on 21 September 2009)
  5. "എം ജെ സാക്ഷാത്കരിച്ചത് പിറവത്തിന്റെ ഐടി സ്വപ്നം". ദേശാഭിമാനി ദിനപത്രം. 2016-05-13. Archived from the original on 2017-12-26. Retrieved 2017-12-26.
  6. "പിറവം ടെക്നോ ലോഡ്ജിൽ സൈബർ സെക്യൂരിറ്റി ലാബ്". മാതൃഭൂമി ദിനപത്രം. 2017-10-19. Archived from the original on 2017-12-26. Retrieved 2017-12-26.
  7. Government of Kerala Order setting up Techno-lodges in Kadakkal and Perinad Grama Panchayats in Kollam District [1][പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ടെക്നോ_ലോഡ്ജ്&oldid=3776060" എന്ന താളിൽനിന്ന് ശേഖരിച്ചത്