അശോക് ലക്ഷ്മൺറാവു കുക്കാഡെ
ഒരു ഇന്ത്യൻ ഡോക്ടറും എഴുത്തുകാരനുമാണ് ഡോ. അശോക് ലക്ഷ്മൺറാവു കുക്കാഡെ. മെഡിക്കൽ മേഖലയിലെ പ്രവർത്തനത്തിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡായ പത്മഭൂഷൺ അദ്ദേഹത്തിന് 2019 -ൽ ലഭിച്ചു.[1] മഹാരാഷ്ട്രയിലെ ലത്തൂരിലെ വിവേകാനന്ദ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ സ്ഥാപകനാണ്. ലത്തൂരിലെ വരൾച്ചബാധിത പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ അദ്ദേഹവും കൂട്ടാളികളും നടത്തിയ സേവനത്തിനാണ് പുരസ്കാരം ലഭിച്ചത്.
വിവേകാനന്ദ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ നിലവിൽ, 120 കിടക്കകളുള്ള ഈ ആശുപത്രി പ്രതിവർഷം 50,000 രോഗികൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നു, ഏത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെയും പകുതിയിൽ താഴെ മാത്രം ഫീസിനാണ് ഇവിടെ ചികിൽസ നൽകുന്നത്. ഡോ. കുക്കഡെ തന്റെ ആശുപത്രിയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്, പ്രത്യേകിച്ചും 1970 ലെ കടുത്ത വരൾച്ചയിലും 1993 ലെ ലത്തൂർ ഭൂകമ്പത്തിലും. ഒരു യഥാർത്ഥ രക്ഷകനായിട്ടാണ് നാട്ടുകാർ കരുതുന്നത്.[2]
പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]
- ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)