മല്ലിക സാരാഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mallika Sarabhai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മല്ലിക സാരാഭായി
Mallika sarabhay.JPG
മല്ലിക സാരാഭായി
തൊഴിൽകുച്ചിപ്പുടി, ഭരതനാട്യം നർത്തകി
സജീവം1969 - ഇതുവരെ
ഉയരം5'6"
കുട്ടി(കൾ)രേവന്ത , അനഹിത
പുരസ്കാര(ങ്ങൾ)Theatre Pasta Theatre Awards,
2007

Nominated as one among 1000 women for Nobel Peace Prize ,
2005 Knight of the Order of Arts & Letters, French Government
2002 Sangeet Natak Akademi Award for Creative Dance,
2001 Chevalier des Palmes Academiques,
French Government,
1999 Film Critics Award for Best Supporting Actress for Sheesha ,
1984 Best Film Actress Award, Mena Gurjari,
Govt.of Gujarat,
1975

Film Critics Award for Best Actress,
Muthi Bhar Chawal 1974

പ്രശസ്തയായ ഒരു നർത്തകിയും സാമൂഹിക സന്നദ്ധപ്രവർത്തകയുമാണ്‌ മല്ലിക സാരാഭായ് (ജനനം: മേയ് 9, 1953). ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിടേയും[1] പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ്‌ മല്ലിക സാരാഭായ്. ഭരതനാട്യം,കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ നാടകം, ചലച്ചിത്രം, ടെലിവിഷൻ, രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവർ.[2]

ആദ്യകാല ജീവിതം[തിരുത്തുക]

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമായ മൃണാളിനി സാരാഭായിടേയും വിക്രം സാരാഭായിടേയും മകളായി 1953 ൽ ഗുജറാത്തിലാണ്‌ മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു[3]. 1974 ൽ അഹമ്മദാബാദ് ഐ.ഐ.എംൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർ‌വകലാശാലയിൽ നിന്ന് 1976 ൽ ഡോക്ട്രേറ്റും നേടി[4]. അഭിനയം,ചലച്ചിത്ര നിർമ്മാണം,ചിത്ര സം‌യോജനം,ടെലിവിഷൻ ആങ്കറിംഗ് എന്നിവയിലും പരിചയമുണ്ട് ഇവർക്ക്.

കലാ സാമൂഹിക രംഗത്ത്[തിരുത്തുക]

ചെറുപ്പത്തിലേ നൃത്തം പഠിക്കാൻ തുടങ്ങിയിരുന്നു മല്ലിക. പതിനഞ്ച് വയസ്സുള്ളപ്പോൾ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റർ ബ്രൂക്ക്സിന്റെ "ദി മഹാഭാരത" എന്ന നാടകത്തിൽ ദ്രൗപതിയെ മല്ലികയാണ്‌ അവതരിപ്പിച്ചത്. 1977 ൽ പാരീസിലെ തിയേറ്റർ ഡി ചമ്പ്സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് എന്ന പുരസ്കാരം നേടി. ഒരു നർത്തകി എന്നതോടൊപ്പം തന്നെ ഇവർ ഒരു സാമുഹിക പ്രവർത്തകയും കൂടിയാണ്‌. മല്ലികയും അമ്മ മൃണാളിനിയും ചേർന്ന് നടത്തുന്ന സ്ഥാപനമാണ്‌ അഹമ്മദാബാദിലെ "ദർപ്പണ അക്കാഡമി ഓഫ് പെർഫോർമിംഗ് ആർട്ട്സ്"[5]. 2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡി സർക്കാറിന്റെ പങ്കിനെ പരസ്യമായി വിമർശിച്ചത് കാരണം ഗുജറാത്ത് സർക്കാർ തന്നെ പീഡിപ്പിക്കുകായാണെന്ന പരാതിയെ തുടർന്ന് വാർത്താ തലക്കെട്ടുകളിൽ ഇടം നേടുകയുണ്ടായി മല്ലിക സാരാഭായ്. 2002 ന്റെ ഒടുവിലായി മനുഷ്യക്കടത്ത് കുറ്റം ഇവർക്കെതിരെ ഗുജറാത്ത് സർക്കാർ ആരോപിച്ചങ്കിലും 2004 ഡിസംബറിൽ സർക്കാർ ആ കേസ് വേണ്ടെന്ന് വെച്ചു[6]. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് മല്ലിക സാരാഭായ്.

അരങ്ങിലൂടെ ബോധവത്കരണം[തിരുത്തുക]

1989 ൽ ഏകാംഗ നാടകമായ "ശക്തി: ദ പവർ ഓഫ് വുമൺ" അവർ അവതരിപ്പിച്ചു. അതിൽ പിന്നെ സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികൾ മല്ലിക സം‌വിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. സാമൂഹിക പരിവർത്തനത്തിന്റെ ബോധമുണർത്തുന്നവയായിരുന്നു അവ.

മല്ലിക സാരാഭായുടെ തിരക്കഥയിലുള്ള ഒരു നാടകമാണ്‌ അൻസുനി(Unsuni). ഹർഷ് മന്ദറിന്റെ "കേൾക്കാത്ത ശബ്ദം" എന്ന ഗ്രന്ഥത്തെ ആസ്പദിച്ചുള്ളതാണ്‌ അൻസുനിയുടെ കഥ. അരവിന്ദ് ഗൗർ ഇത് ഹിന്ദിയിലേക്ക് ഭാഷാന്തരം ചെയ്ത് ദർപ്പണ അക്കാഡമിക്ക് വേണ്ടി മല്ലിക സാരാഭായ് സം‌വിധാനം ചെയ്തു. അൻസുനി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നു. അഹമ്മദാബാദിലെ കലാ സ്ഥാപനമായ "ദർപ്പണ" , അൻസുനിയുടെ നിർമ്മാണത്തിലൂടെ ജനങ്ങളിൽ ഒരു ബോധവത്കരണ പ്രസ്ഥാനത്തിന്‌ തുടക്കമിട്ടു[7].

വ്യക്തി ജീവിതം[തിരുത്തുക]

"കാര്യങ്ങൾ എപ്പോഴും ഒളിച്ചു വെക്കാതെയാണ്‌ ഞാൻ ചെയ്തത്" എന്ന മല്ലിക തന്റെ കലാലയ ജീവിതം ഓർത്തുകൊണ്ട് പറയുന്നു. മിനിസ്കർട്ട് ധരിക്കലും ഡേറ്റിംഗും, വിവാഹേതര ബന്ധവും അക്കാലത്ത് മല്ലികയുടെ പതിവുകളായിരുന്നു[8].

പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ ബിപിൻ ഷായെ പിന്നീട് വിവാഹം കഴിച്ചു. പക്ഷേ ഏഴ് വർഷത്തിന്‌ ശേഷം ഇവർ വിവാഹ മോചിതരായി. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്.മകൻ രെവാന്തയും മകൾ അനഹിതയും[9]. ബിപിൻ ഷായുമായി വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും "മാപ്പിൻ പബ്ലിഷിംഗ്" എന്നൊരു സ്ഥാപനം രണ്ടു പേരുംകൂടി ചേർന്ന് നടത്തി വരുന്നു.

രാഷ്ട്രീയ രംഗത്ത്[തിരുത്തുക]

ഗാന്ധിനഗർ ലോകസഭ സീറ്റിൽ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർഥി എൽ.കെ. അദ്വാനിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വിവരം 2009 മാർച്ച് 1ന് മല്ലിക പ്രഖ്യാപിച്ചു[10]. ഗുജറാത്ത് കോൺഗ്രസ്സ് ഘടകത്തോട് മല്ലികയെ പിന്തുണക്കണമെന്ന് കോൺഗ്രസ്സിന്റെ ഉന്നതാതികാര സമിതിയായ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു എന്ന ഉഹോപാഹങ്ങൾക്കിടയിൽ, മല്ലിക കോൺഗ്രസ്സ് സ്ഥാനാർഥിയല്ല എന്ന് കോൺഗ്രസ്സ് വക്താവ് വ്യക്തമാക്കുകയാണുണ്ടായത്. സ്ഥാനാർഥിത്വത്തിനായി താൻ കോൺഗ്രസിനെ സമീപിക്കുകയോ തന്നെ സ്ഥാനാർഥിയാക്കാമെന്ന് വാഗ്ദാനം കോൺഗ്രസ്സ് നൽകുകയോ ചെയ്തിട്ടില്ലന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയിൽ അവർ വ്യക്തമാക്കി. എങ്കിലും മുൻ‌കാലങ്ങളിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി കോൺഗ്രസ്സിൽ നിന്ന് പലവട്ടം വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ഇതിൽ ആദ്യത്തേത് 1984 ൽ രാജീവ് ഗാന്ധിയിൽ നിന്നായിരുന്നു[11],[12]. അഹമ്മാദാബാദിൽ അദ്വാനിക്കെതിരായ ഈ സ്ഥാനാർഥിത്വം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ സത്യാഗ്രഹമായി മല്ലിക വിശേഷിപ്പിക്കുന്നു.[12]. എന്നാൽ അദ്വാനിക്കെതിരെ മല്ലികക്ക് കനത്ത് തോൽ‌വി നേരിടേണ്ടി വന്നു. കെട്ടിവെച്ച പണവും അവർക്ക് നഷ്ടപ്പെട്ടു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

  • 2008 ൽ വേൾഡ് എകണോമിക് ഫോറത്തിന്റെ ക്രിസ്റ്റൽ അവാർഡ് (ആഗോള സമാധാനത്തിന്‌ കലാ സാംസകരിക രംഗത്തെ സംഭാവന പരിഗണിച്ച്)
  • 2007 ൽ തിയേറ്റർ പാസ്റ്റ തിയേറ്റർ അവാർഡ്
  • 2005 ൽ നോബൽ സമ്മാനത്തിന്‌ തിരഞ്ഞെടുക്കാനുള്ള ആയിരം സ്ത്രീകളിൽ ഉൾപ്പെട്ടു.
  • 2000 ൽ സംഗീത നാടക അക്കാദമി പുരസ്കാരം
  • 1999 ൽ ഫ്രെഞ്ച് സർക്കാറിന്റെ ഷെവലിയർ ഡി പാംസ് അക്കാഡെമിക്
  • 1984 ൽ ഷീഷ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഏറ്റവും നല്ല സഹ നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
  • 1975 ൽ ഗുജറാത്ത് സർക്കാറിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ്

ഇത് കൂടി കാണുക[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "അഭിമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 749. 2012 ജൂലൈ 02. ശേഖരിച്ചത് 2013 മെയ് 08. Check date values in: |accessdate=, |date= (help)
  2. About India’s leading choreographer and dancer Mallika Sarabhai
  3. dancers indobase
  4. http://mallikasarabhai.in/about-mallika-sarabhai-for-lok-sabha/mallika-sarabhai
  5. the darpana academy of performing arts | usmanpura, ahmedabad - 380013, india
  6. The Hindu : Why am I being crucified, asks Mallika Sarabhai
  7. Unsuni Movement
  8. http://www.telegraphindia.com/1090329/jsp/7days/story_10740051.jsp ‘The fact that I am standing, Mr. Advani, means the world is watching’
  9. Mallika on a mission, Aditi Tandon, http://www.tribuneindia.com/2007/20071013/saturday/main1.htm
  10. "Mallika Sarabhai to take on Advani from Gandhinagar". Ahmedabad: Prokerala News. 19 March 2009. ശേഖരിച്ചത് 14 April 2009.
  11. Mallika Sarabhai and L. K. Advani in Gandhinagar
  12. 12.0 12.1 Mallika to contest against LK from Gandhinagar

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]

ഇംഗ്ലീഷ്
"https://ml.wikipedia.org/w/index.php?title=മല്ലിക_സാരാഭായ്&oldid=3103072" എന്ന താളിൽനിന്ന് ശേഖരിച്ചത്