ഉള്ളടക്കത്തിലേക്ക് പോവുക

മേരി കോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary Kom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.സി. മേരി കോം
മേരി കോം ഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിൽ സംസാരിക്കുന്നു
Statistics
Rated at51 kg (112 lb)
Height1.58 m (5 ft 2 in)
Nationality ഇന്ത്യ
Birth date (1983-03-01) 1 മാർച്ച് 1983 (age 43) വയസ്സ്)
Birth placeKangathei, CCpur Subdiv, മണിപ്പൂർ, ഇന്ത്യ

ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം (Mangte Chungneijang Mary Kom). ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ പോലീസ് സേനയിൽ സേവനം ചെയ്യുന്നുണ്ട്.[1]

ജനനം ബാല്യം

[തിരുത്തുക]

1983 മാർച്ച് 1ന് മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിലാണ് ജനനം. ബാല്യത്തിലേ അത്‌ലറ്റിക്സിൽ താത്പര്യമുണ്ടായിരുന്ന കോം 2000 ൽ ബോക്സിങ്ങിലേയ്ക്ക് തിരിയുന്നത് പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.

കുടുംബം

[തിരുത്തുക]

2005 ലാണ് ഓങ്കോലർ കോമിനെ വിവാഹം കഴിച്ചത്.സൂപ്പർ മോം അന്നറിയപെടുന്ന മേരി കോം മൂന്നു കുട്ടികളുടെ അമ്മയാണ്.

2012-ലെ ഒളിമ്പിക്സിൽ

[തിരുത്തുക]

2012ലെ ഒളിമ്പിക്സിൽ ക്വാർട്ടറിൽ കടന്നു.[2]. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ പോളണ്ടിന്റെ കരോലിന മിക്കാൽചുക്കിനെയാണ് മേരി തോൽപിച്ച് ക്വാർട്ടറിൽ കടന്നത്. കൂടിയ ഭാരവിഭാഗത്തിൽ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ജയിച്ചത്.[2]

സെമിയിൽ തോറ്റെങ്കിലും വെങ്കല മെഡൽ നേടി. ലണ്ടനിൽ ഇന്ത്യയ്ക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ 4 മെഡൽ ലഭിക്കുന്നത്. ബ്രിട്ടീഷുകാരി നിക്കോള ആഡംസിലോടാണ് സെമിയിൽ തോറ്റത്. സ്കോർ- 6-11 . ലോക രണ്ടാം റാങ്കുകാരിയാണ് ആഡംസ്, മാത്രമല്ല നേരത്തെ 54 കിലോഗ്രാം വിഭാഗം ബാന്റംവെയ്റ്റിൽ മത്സരിച്ചശേഷമാണ് ആഡംസ് 51 കിലോഗ്രാം ഫ്ലൈവെയ്റ്റിലേക്ക് മത്സരിച്ചത്. പക്ഷെ, മേരിയാകട്ടെ അഞ്ചുവട്ടം ലോകകിരീടം നേടിയ 48 കിലോയിൽ നിന്ന് 51 കിലോയിലേയ്ക്കാണ് മാറിയത്. ആദ്യ റൗണ്ടിൽ തന്നെ 3-1 എന്ന സ്‌കോറിൽ രണ്ട് പോയിന്റ് ലീഡ് ആഡംസ് സ്വന്തമാക്കിയിരുന്നു. 2-1, 3-2, 3-2 എന്നിങ്ങനെയായിരുന്നു തുടർന്നുള്ള റൗണ്ടുകളിലെ അവരുടെ പ്രകടനം.[3]

നേട്ടങ്ങൾ

[തിരുത്തുക]
അന്താരാഷ്ട്ര തലത്തിൽ [4]
വർഷം സ്ഥാനം ഭാരം മത്സരം സ്ഥലം
2001Second48Women's World Amateur Boxing Championshipsഅമേരിക്കൻ ഐക്യനാടുകൾ Scranton, Pennsylvania, USA
2002First45Women's World Amateur Boxing Championshipsടർക്കി Antalya, Turkey
2002First45Witch Cupഹംഗറി Pécs, Hungary
2003First46Asian Women’s Championshipsഇന്ത്യ Hisar, India
2004First46Women’s World Cupനോർവെ Tønsberg, Norway
2005First46Asian Women’s ChampionshipsTaiwan Kaohsiung, Taiwan
2005First46Women's World Amateur Boxing ChampionshipsRussia Podolsk, Russia
2006First46Women's World Amateur Boxing Championshipsഇന്ത്യ New Delhi, India
2006First46Venus Women’s Box CupDenmark Vejle, Denmark
2008First46Women's World Amateur Boxing ChampionshipsChina Ningbo, China
2008Second46Asian Women’s Championshipsഇന്ത്യ Guwahati, India
2009First46Asian Indoor GamesVietnam Hanoi, Vietnam
2010First48Women's World Amateur Boxing ChampionshipsBarbados Bridgetown, Barbados
2010First46Asian Women’s ChampionshipsKazakhstan Astana, Kazakhstan
2010Third51Asian GamesChina Guangzhou, China
2011First48Asian Women’s CupChina Haikou, China
2012First51Asian Women's ChampionshipsMongolia Ulan Bator, Mongolia
2012Third51Summer Olympicsയുണൈറ്റഡ് കിങ്ഡം London, United Kingdom
2014സ്വർണ്ണം512014 ഏഷ്യൻ ഗെയിംസ്ദക്ഷിണ കൊറിയ ഇഞ്ചിയോൺ, തെക്കൻ കൊറിയ
ദേശീയ തലത്തിൽ
  • Gold – 1st Women Nat. Boxing Championship, Chennai 6–12.2.2001
  • The East Open Boxing Champ, Bengal 11–14.12.2001
  • 2nd Sr World Women Boxing Championship, New Delhi 26–30.12.2001
  • National Women Sort Meet, N. Delhi 26–30.12.2001
  • 32nd National Games, Hyderabad 2002
  • 3rd Sr World Women Boxing Champ, Aizawl 4–8.3.2003
  • 4th Sr WWBC, Kokrajar, Assam 24–28.2.2004
  • 5th Sr WWBC, Kerala 26–30.12.2004
  • 6th Sr WWBC, Jamshedpur 29 November-3.12.2005
  • 10th WNBC, Jamshedpur lost QF by 1–4 on 5.10.2009

അവാർഡുകൾ

[തിരുത്തുക]

പാരിതോഷികങ്ങൾ

[തിരുത്തുക]

ഒളിമ്പിക് വനിതാ ബോക്‌സിങ്ങിൽ വെങ്കലം നേടിയ മേരി കോമിന് മണിപ്പൂർ സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിൽ പോലീസ് സേനയിലുള്ള മേരിക്ക് അഡീഷണൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രണ്ടേക്കർ ഭൂമിയും നൽകുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് പ്രഖ്യാപിച്ചു.[1]

ബോക്‌സിംഗ് അക്കാഡമി

[തിരുത്തുക]

ഇംഫാലിന് പുറത്തുള്ള ലാംഗോലിലെ ഗെയിംസ് വില്ലേജിലാണ് ബോക്‌സിംഗ് അക്കാദമി 2006-ൽ സ്ഥാപിച്ചത്. മേരി കോമിന്റെ ഭർത്താവ് ഓങ്കോലർ കോമാണ് അക്കാഡമിയുടെ ദൈനം ദിന കാര്യങ്ങൾ നടത്തുന്നത്.[5]

അവലംബം

[തിരുത്തുക]
  1. 1 2 "മേരി കോമിന് മണിപ്പുരിന്റെ അരക്കോടി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-10.
  2. 1 2 "മേരി കോം ക്വാർട്ടറിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
  3. "സെമിയിൽ തോറ്റു; മേരി കോമിന് വെങ്കലം മാത്രം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
  4. "AIBA Women's World Boxing Championships Qinhuangdao 2012 Athletes Biographies" (PDF). International Boxing Association. Archived from the original (PDF) on 2012-10-04. Retrieved 3 June 2012.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-07. Retrieved 2014-10-01.
"https://ml.wikipedia.org/w/index.php?title=മേരി_കോം&oldid=3789195" എന്ന താളിൽനിന്ന് ശേഖരിച്ചത്