ജ്യോതിർമയി സിക്ദർ
ദൃശ്യരൂപം
(Jyotirmoyee Sikdar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജ്യോതിർമയി സിക്ദർ | |
---|---|
പാർലമെന്റ് അംഗം, ലോക്സഭ | |
ഓഫീസിൽ 2004–2009 | |
മുൻഗാമി | സത്യബ്രത മുഖർജി |
പിൻഗാമി | തപസ് പോൾ |
മണ്ഡലം | കൃഷ്ണനഗർ ലോക്സഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നാദിയ ജില്ല, പശ്ചിമ ബംഗാൾ | 11 ഡിസംബർ 1969
രാഷ്ട്രീയ കക്ഷി | സി.പി.എം |
പങ്കാളി | അവതാർ സിങ് |
കുട്ടികൾ | 1 മകൻ |
വസതി | കൊൽക്കത്ത |
As of 17 September, 2006 ഉറവിടം: [1] |
ഒരു ഇന്ത്യൻ കായികതാരവും രാഷ്ട്രീയ പ്രവർത്തകയുമാണ് ജ്യോതിർമയി സിക്ദർ. 14ാം ലോക്‌സഭയിലേക്ക് പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
ജീവിതരേഖ
[തിരുത്തുക]1969 ഡിസംബർ 11ന് പശ്ചിമ ബംഗാളിലെ നാദിയയിൽ ജനിച്ചു.[1] 1995ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി. 1998ൽ ബാങ്കോക്കിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ, 1500 മീറ്റർ എന്നീ ഇനങ്ങളിൽ സ്വർണ മെഡൽ നേടി.[2][3] 1998ൽ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ലഭിച്ചു. 2003ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. 2009ൽ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
നേട്ടങ്ങൾ
[തിരുത്തുക]വർഷം | മത്സരം | വേദി | ഫലം | കുറിപ്പുകൾ |
---|---|---|---|---|
ഇന്ത്യയെ പ്രതിനിധീകരിച്ച് | ||||
1998 | 1998 ഏഷ്യൻ ചാമ്പ്യൻഷിപ്പ് | ഫുക്കുവോക്ക, ജപ്പാൻ | വെങ്കലം | 800 മീ. |
വെങ്കലം | 1500 മീ. | |||
1998 ഏഷ്യൻ ഗെയിംസ് | ബാങ്കോക്ക്, തായ്‌ലന്റ് | സ്വർണ്ണം | 800 മീ. | |
സ്വർണ്ണം | 1500 മീ. |
പുരസ്കാരങ്ങൾ
[തിരുത്തുക]- അർജുന അവാർഡ് (1995)
- രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം (1998)
- പത്മശ്രീ പുരസ്കാരം (2003)[4]
അവലംബം
[തിരുത്തുക]- ↑ http://www.indianetzone.com/16/indian_athlete_jyotirmoyee_sikdar.htm
- ↑ www.gbrathletics.com/ic/asg.htm
- ↑ http://www.gbrathletics.com/ic/asc.htm
- ↑ www.webcitation.org/6U68ulwpb
പുറം കണ്ണികൾ
[തിരുത്തുക]- Official biographical sketch in Parliament of India website Archived 2006-06-22 at the Wayback Machine.
- IAAF profile for ജ്യോതിർമയി സിക്ദർ