Jump to content

സൈന നേവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈന നേവാൾ
വ്യക്തി വിവരങ്ങൾ
രാജ്യം ഇന്ത്യ
ഉയരം5 ft 5 in (1.65 m)
ഭാരം60 കി.ഗ്രാം (130 lb)
കൈവാക്ക്വലത്ത്
കോച്ച്പുല്ലേല ഗോപീചന്ദ്, അതിക് ജോഹരി
വിമൻസ് സിംഗിൾ
ഉയർന്ന റാങ്കിങ്2[1] (18 ജനുവരി 2013)
നിലവിലെ റാങ്കിങ്8[2] (3 ഏപ്രിൽ 2014)
BWF profile

ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ‍‍ താരമാണ് ഖേൽ രത്ന സൈന നേവാൾ (pronunciation; ജനനം 17 മാർച്ച് 1990, ഹിസാർ ജില്ല, ഹരിയാന). ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. നിലവിൽ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ ഇവർ[1] ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്. ലോക ബാഡ്‌മിന്റൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ്. ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം, വേൾഡ് ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളുമുണ്ട്. 21 ജൂൺ 2009-ൻ ജക്കാർത്തയിൽ വച്ചു നടന്ന ഇൻഡോനേഷ്യ ഓപൺ മത്സരത്തിൽ ബാഡ്മിന്റണിൽ ഉയർന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിൻ വാംഗിനെ പരാജയപ്പെടുത്തി ചരിത്രം കുറിക്കുകയുണ്ടായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കരിയാണ് സൈന. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമെന്ന ബഹുമതിയും സൈനക്കുള്ളതാണ്. സൈനയുടെ വരവ് ഇന്ത്യയിൽ ബാഡ്മിന്റനുണ്ടാക്കിയ കുതിപ്പ് വളരെ വലുതാണ്. വനിതാ ബാഡ്മിന്റണിൽ ചൈനയുടെ അധിനിവേശത്തെ വെല്ലുവിളിച്ച സൈന ലണ്ടനിൽ വെങ്കലമെഡൽ നേടിയതോടെ ഇന്ത്യൻ സ്പോർട്സിലെ പുതിയ സൂപ്പർതാരമായി വളർന്നു. ഇതുവരെ 16 അന്താരാഷ്ട്ര കിരീടങ്ങൾ നേടിയിട്ടുണ്ട്.[3]

ജീവിതരേഖ

[തിരുത്തുക]

ഇന്ത്യയിൽ ഹരിയാനയിലുള്ള ഹിസാർ എന്ന സ്ഥലത്ത് 1990 മാർച്ച് 3-ന് ജനനം. പക്ഷേ സൈന തന്റെ ഇതുവരെയുള്ള ജീവിതം ഹൈദരാബാദിലാണ് ജീവിച്ചത്. ബാഡ്മിന്റൻ ലോകത്തിലേക്കുള്ള സൈനയുടെ കടന്നു വരവിന് ഏറെ സ്വാധീനിച്ചത് പിതാവായ ഡോ. ഹൻവീർ സിംഗാണ്. ഇദ്ദേഹം ഹൈദരാബാദിലെ ഓയിൽസീഡ്സ് റിസർച്ച് എന്ന സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞനാണ്. ഉഷ നേവാൾ ആണ് സൈനയുടെ അമ്മ. ഇരുവരും ഹരിയാനയിലെ മുൻകാല ബാഡ്മിന്റൻ കളിക്കാരാണ്.[4] സൈനയുടെ ആദ്യ പരിശീലകൻ ദ്രോണാചാര്യ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള എസ്. എം. ആരിഫ് ആയിരുന്നു. 2008 ഓഗസ്റ്റ് മുതൽ സൈനയുടെ പരിശീലകൻ പ്രശസ്ത ഇന്തോനേഷ്യൻ ബാഡ്മിന്റൻ കളിക്കാരനായ അതിക് ജൗഹരിയാണ്.[5]

കരിയറിൽ പ്രധാനപ്പെട്ട മത്സരങ്ങൾ

[തിരുത്തുക]
മത്സരം വർഷം ഫലം
ചെക്കോസ്ലോവാക്യ ജൂനിയർ ഓപൺ 2003 വിജയി
2004 കോമൺവെൽത്ത് ഗെയിംസ് 2004 വെള്ളി മെഡൽ
ഏഷ്യൻ സാറ്റലൈറ്റ് ബാഡ്മിന്റൻ ടൂർണ്ണമെന്റ് 2005 വിജയി
വേൾഡ് ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് 2006 രണ്ടാം സ്ഥാനം
2006 കോമൺ വെൽത്ത് ഗെയിംസ് 2006 വെങ്കല മെഡൽ
ഫിലിപ്യൻസ് ഓപൺ (ബാഡ്മിന്റൺ) 2006 വിജയി
ഏഷ്യൻ സാറ്റലൈറ്റ് ബാഡ്മിന്റൻ ടൂർണ്ണമെന്റ് 2006 വിജയി
ഇന്ത്യൻ നാഷണൽ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് 2007 വിജയി
നാഷണൽ ഗെയിംസ് ഓഫ് ഇന്ത്യ 2007 ഗോൾഡ് മെഡൽ
യോനെക്സ് ചൈനീസ് തായ്പെയ് ഓപൺ 2008 വിജയി
ഇന്ത്യൻ നാഷണൽ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് 2008 വിജയി
2008 കോമൺവെൽത്ത് ഗെയിംസ് 2008 ഗോൾഡ് മെഡൽ
വേൾഡ് ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് 2008 വിജയി
ഇന്തോനേഷ്യ ഓപൺ (ബാഡ്മിന്റൺ) 2009 വിജയി
ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരിസ് 2012 വിജയി[3]

2008 സമ്മർ ഒളിമ്പിക്സ്

[തിരുത്തുക]
എതിരാളി മത്സരം പോയിന്റ്
എല്ല കറച്കോവ 2-0 21-9, 21-8
ലറിസ ഗ്രൈഗ 2-0 21-18, 21-10
ചെൻ വാംഗ് 2-1 21-19, 11-21, 21-11
മരിയ ക്രിസ്റ്റിൻ യുലിയാന്റി 1-2 28-26, 14-21, 15-21

ലണ്ടൻ ഒളിമ്പിക്സ് 2012

[തിരുത്തുക]

ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം എന്ന നേട്ടവും ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസിൽ സെമിഫൈനൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്ന നേട്ടവും ലണ്ടൻ ഒളിമ്പിക്സിൽ കൈവരിച്ചു. ക്വാർട്ടറിൽ ഡെൻമാർക്കിന്റെ ടിനെ ബൗണിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സൈന തോൽപിച്ചത്. സെമിയിൽ ചൈനയുടെ ലോക ഒന്നാം നമ്പർ യിഹാൻ വാങ്ങിനോട് തോറ്റു. സ്‌കോർ : 13-21, 13-21. ഈ വർഷം നടന്ന മലേഷ്യൻ ഓപ്പൺ, കഴിഞ്ഞ വർഷത്തെ ലോക സൂപ്പർ സീരീസ് ഫൈനൽ, ചൈന മാസ്‌റ്റേഴ്‌സ്, ഇൻഡൊനീഷ്യൻ ഓപ്പൺ, 2010ലെ തോമസ് ആൻഡ് യൂബർ കപ്പ് എന്നിവയിലെല്ലാം സൈന വാങ്ങിനോട് പരാജയപ്പെടുകയായിരുന്നു.[6].

ലൂസേഴ്‌സ് ഫൈനലിൽ വെങ്കലം നേടിയതോടെ കർണം മല്ലേശ്വരിക്കു ശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടത്തിന് ഉടമയായി. ലൂസേഴ്സ് ഫൈനലിൽ, രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ ലോക രണ്ടാം റാങ്കുകാരിയായയ സിൻ വാങ് കാലിലെ പരിക്ക് മൂലം മത്സരത്തിൽ നിന്ന് പിൻവാങ്ങിയതിനെ തുടർന്നാണ് സൈനയ്ക്ക് വെങ്കലം ലഭിച്ചത്. ഇതോടെ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സൈന നേവാൾ. കളിയിൽ നിന്ന് പിൻവലിയുമ്പോൾ ഒന്നാം ഗെയിം സ്വന്തമാക്കുകയും രണ്ടാം ഗെയിമിൽ ഒരു പോയിന്റിന് ലീഡ് ചെയ്യുകയുമായിരുന്നു സിൻ വാങ്.[7]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മഭൂഷൻ പുരസ്കാരം - 2016[8]

അവലംബം

[തിരുത്തുക]
  1. 1.0 1.1 BWF വേൾഡ് റാങ്കിംഗ് - വുമെൺസ് സിംഗിൾസ്[പ്രവർത്തിക്കാത്ത കണ്ണി]
  2. [1][പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 "കിരീടത്തിൽ മറ്റൊരു പൊൻതൂവൽ: സൈന ഡെന്മാർക്ക് ഓപ്പൺ ചാമ്പ്യൻ". Archived from the original on 2012-10-23. Retrieved 2012-10-21.
  4. "[[ദി ഹിന്ദു|ദ ഹിന്ദുവിൽ]] 2005 ജൂലൈ 20-ന് വന്ന ലേഖനം". Archived from the original on 2006-05-30. Retrieved 2009-08-12.
  5. "ബാഡ്മിന്റൻ ഇന്തോനേഷ്യ - അതിക് ജൗഹരി, സോസോക് ഇന്തോനേഷ്യ ബെബെർദെറ ഇന്റർനാഷണൽ 2009 ജൂൺ 18". Archived from the original on 2012-07-08. Retrieved 2009-08-12.
  6. "ചരിത്രം കുറിച്ച് സൈന സെമിയിൽ; കശ്യപ് പുറത്തായി , മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-03. Retrieved 2012-08-03.
  7. "സൈന നേവാളിന് വെങ്കലം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-04. Retrieved 2012-08-04.
  8. "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.
"https://ml.wikipedia.org/w/index.php?title=സൈന_നേവാൾ&oldid=3809323" എന്ന താളിൽനിന്ന് ശേഖരിച്ചത്