Jump to content

വിനോദ് റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vinod Rai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vinod Rai
Vinod Rai at the World Economic Forum on India 2012
ജനനം (1948-05-23) മേയ് 23, 1948  (76 വയസ്സ്)
ദേശീയതIndian
വിദ്യാഭ്യാസംMasters of Economics (University of Delhi),
Masters of Public Administration (Harvard University)
കലാലയംHindu College, University of Delhi
തൊഴിൽex-Comptroller and Auditor General of India
അറിയപ്പെടുന്നത്Audits on 2G spectrum allocation, Coal allocation
സ്ഥാനപ്പേര്ex-Comptroller and Auditor General of India
മുൻഗാമിVN Kaul
കുട്ടികൾ3
വെബ്സൈറ്റ്cag.gov.in

ഇന്ത്യയുടെ കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) എന്ന ഭരണഘടനാ പദവി വഹിച്ച ഉദ്യോഗസ്ഥനാണ് വിനോദ്‌ റായ്. (ജനനം 1948 മെയ് 23).2008 ജനുവരി 7 ന് സിഎജി പദവി ഏറ്റെടുത്ത അദ്ദേഹം 2013 മെയ് 22 നാണ് വിരമിച്ചത്.ഡെൽഹി സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രം, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊതു ഭരണം എന്നീ വിഷയങ്ങളിൽ ഇദ്ദേഹം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഏറെ ചർച്ചചെയ്യപ്പെട്ട നിരവധി അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ട സിഎജി എന്ന നിലയിൽ ഏറെ മാധ്യമ ശ്രദ്ധേനേടിയ ഉദ്യോഗസ്ഥൻകൂടിയാണിദ്ദേഹം.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ഉത്തർപ്രദേശിലെ ഗാസിപൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്.രാജസ്ഥാനിലെ വിദ്യാനികേതൻ-ബിർല പബ്ലിക് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ദെൽഹി സർവകലാശാലയുടെ കീഴിലെ ഹിന്ദു കോളേജിൽ നിന്ന് ബിരുദപഠനവും പൂർത്തിയാക്കി.ദെൽഹി സർവകലാശാലയുടെ കീഴിലെ ദെൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊതുഭരണത്തിലും ബിരുദാനന്തര ബിരുദം നേടി.മൂന്ന് കുട്ടികളുണ്ട്.

പ്രധാന കണക്ക് പരിശോധനകൾ

[തിരുത്തുക]

2ജി സ്‌പെക്ട്രം പങ്കുവെക്കൽ

[തിരുത്തുക]

ഇന്ത്യയിൽ ഏറെ പ്രമാദമായ 2ജി സ്‌പെക്ട്രം പങ്കുവെക്കലുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു.റിപ്പോർട്ട് പ്രകാരം രാജ്യത്തിന് 176645 കോടി രൂപയുടെ(32ഡോളർ യുഎസ് ബില്യൺ) ആനുമാനികമായ നഷ്ടം കണക്കാക്കുന്നു.അന്വേഷണ വകുപ്പായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ)2011 ഏപ്രിൽ രണ്ടിനാണ് ഇതിന്റെ ചാർജ് ഷീറ്റ് ഫയൽ ചെയ്തത്.30984.55 കോടി രൂപയുടെ നഷ്ടമാണ് സിബിഐ കണക്കാക്കിയത്.

കൽക്കരി കുംഭ കോണം

[തിരുത്തുക]

ഡെൽഹി കോമൺവെൽത്ത് ഗെയിംസ് അഴിമതി

[തിരുത്തുക]

സർക്കാറുമായുള്ള എതിർപ്പുകൾ

[തിരുത്തുക]

വിവിധ സംസ്ഥാന സർക്കാറുകളുടെയും കേന്ദ്രം ഭരിക്കുന്ന യുപിഎ സർക്കാറിന്റെയും ഛത്തീസ്ഖഢ്,ഗുജറാത്ത് എന്നിവിടങ്ങളിലെ ബിജെപി സംസ്ഥാന സർക്കാറുകളുടെയും നിരവധി തെറ്റായ നയങ്ങൾക്കെതിരെയും തന്റെ കർത്തവ്യത്തിന്റെ ഭാഗമായി നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു.2ജി സെപ്്ക്ട്രം അഴിമതി,2010 ലെ കോമൺവെൽത്ത് ഗെയിംസ് കുംഭകോണം തുടങ്ങിയവ വിഷയങ്ങളിൽ കേന്ദ്രസർക്കാറിനെ പ്രതികൂട്ടിലാക്കും വിധത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇക്കാരണങ്ങളാൽ നിരവധി തവണ ചില മന്ത്രിമാർ സിഎജിക്കെതിരെ രൂക്ഷമായി വിമർശനവും ഉന്നയിച്ചു.

അവാർഡുകളും അംഗീകാരവും

[തിരുത്തുക]
വർഷം പേര് അവാർഡ് നൽകിയത്‌ Ref.
2012 ഈ ദശകത്തിലെ പൂർവ്വ വിദ്യാർഥി ഹിന്ദു കോളേജ്,ദെൽഹി സർവകലാശാല.
  • പത്മഭൂഷൻ പുരസ്കാരം - 2016[1]

പുറം കണ്ണികൾ

[തിരുത്തുക]
  1. മെട്രോവാർത്ത[1][പ്രവർത്തിക്കാത്ത കണ്ണി]
  2. കേരളകൗമുദി [2]
  1. "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.
"https://ml.wikipedia.org/w/index.php?title=വിനോദ്_റായ്&oldid=3645134" എന്ന താളിൽനിന്ന് ശേഖരിച്ചത്