ജസ്‌പാൽ ഭട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaspal Bhatti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജസ്പാൽ സിങ് ഭട്ടി
Jaspal Bhatti.jpg
ജനനം(1955-03-03)3 മാർച്ച് 1955
മരണം25 ഒക്ടോബർ 2012(2012-10-25) (പ്രായം 57)
തൊഴിൽനടൻ, നിർമ്മാതാവ്, സംവിധായകൻ
സജീവ കാലം1990–2012
ജീവിതപങ്കാളി(കൾ)സവിത ഭട്ടി (1985–2012)

പ്രശസ്ത പഞ്ചാബി കാർട്ടൂണിസ്റ്റും ഹാസ്യനടനും സംവിധായകനുമായിരുന്നു ജസ്​പാൽ ഭട്ടി(3 മാർച്ച് 1955 – 25 ഒക്ടോബർ 2012).മരണാനന്തര ബഹുമതിയായി 2013 ൽ പദ്മഭൂഷൺ ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

1955ൽ അമൃത്സറിൽ ജനിച്ച ജസ്പാൽ ചണ്ഡീഗഢിലെ പഞ്ചാബ് എൻജിനിയറിങ് കോളേജിൽനിന്ന് ബിരുദം നേടി. സാമൂഹ്യപ്രശ്നങ്ങൾ അവതരിപ്പിച്ച് തെരുവു നാടകങ്ങളിലൂടെയാണ് സമൂഹത്തിലെ അനീതികളും അഴിമതിയും ചോദ്യംചെയ്താണ് ഭട്ടി കലാപ്രവർത്തനത്തിലെത്തുന്നത്. തുടർന്ന് ഹിന്ദി, പഞ്ചാബി സിനിമകളിൽ തിളങ്ങി. സൽമാൻഖാനോടൊപ്പം അഭിനയിച്ച "ജാനം സംഝാകരോ" എന്ന സിനിമയാണ് ജസ്പാലിനെ ജനപ്രിയനാക്കിയത്. ആമിർഖാൻ നായകനായ "ഫനാ", പഞ്ചാബി സിനിമയായ "ജിജാജി" എന്നിവയിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. "മഹാവുൽ തീക്ക് ഹേ" എന്ന പഞ്ചാബി സിനിമയിലൂടെ സംവിധായകനുമായി.[2]

ഇന്ത്യയിൽ ദൂരദർശൻ തരംഗമായി പടർന്ന 80-കളിൽ 'ഉൾട്ടാ പുൾട്ടാ', 'ഫ്ളോപ്പ്ഷോ' എന്നീ ടെലിവിഷൻപരിപാടികളിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറിയ ഭട്ടി പിന്നീട് ഒട്ടേറെ പഞ്ചാബി ചിത്രങ്ങൾ സംവിധാനംചെയ്തു. ബോളിവുഡ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പക്ഷേ, ടെലിവിഷൻപരിപാടികളാണ് ഇന്ത്യയൊട്ടാകെ അദ്ദേഹത്തെ പ്രശസ്തനാക്കിയത്. വിദ്യാർഥിയായിരിക്കുമ്പോൾ തെരുവുനാടകങ്ങളിലൂടെ സമൂഹത്തിലെ അനീതികളും അഴിമതിയും ചോദ്യംചെയ്താണ് ഭട്ടി കലാപ്രവർത്തനത്തിലെത്തുന്നത്. രാഷ്ട്രീയക്കാരായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷപരിഹാസത്തിന്റെ പ്രധാന ഇരകൾ. ചണ്ഡീഗഢിൽ നിന്നിറങ്ങുന്ന 'ദ ട്രിബ്യൂൺ' പത്രത്തിൽ കാർട്ടൂണിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.[3] 2012 ഒക്ടോബർ 25ന് ഒരു വാഹനാപകടത്തിൽ ഭട്ടി അന്തരിച്ചു. 57 വയസ്സായിരുന്നു അദ്ദേഹത്തിന്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പദ്മഭൂഷൺ(2013 ൽ മരണാനന്തര ബഹുമതിയായി)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-27.
  2. http://www.deshabhimani.com/newscontent.php?id=218364
  3. http://www.mathrubhumi.com/online/malayalam/news/story/1903665/2012-10-26/india[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജസ്‌പാൽ_ഭട്ടി&oldid=3797153" എന്ന താളിൽനിന്ന് ശേഖരിച്ചത്