കുഴൂർ നാരായണ മാരാർ
കുഴൂർ നാരായണ മാരാർ | |
---|---|
![]() | |
ജനനം | 1920 |
മരണം | 11 Aug 2011 എറണാകുളം |
പുരസ്കാരങ്ങൾ | പത്മഭൂഷൺ -2010 |
ഒരു പഞ്ചവാദ്യ വിദ്വാനായിരുന്നു കഴൂർ നാരായണ മാരാർ(25 മേയ് 1925 - 11 ഓഗസ്റ്റ് 2011).തൃശ്ശൂർ ജില്ലയിലെ മാള കുഴൂർ സ്വദേശിയാണു. പഞ്ചവാദ്യത്തിലെ നാരായണ മാരാരുടെ സമഗ്ര സംഭാവന പരിഗണിച്ച് ഭാരതസർക്കാർ 2010-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു[1]. പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ചതും ഇദ്ദേഹത്തിനാണ്. ഏഴ് പതിറ്റാണ്ടോളം പൂരപറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു മാരാർ.
ജീവിതരേഖ[തിരുത്തുക]
മാണിക്യമംഗലം വടക്കിനി മാരാത്ത് കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂർ നെടുപറമ്പത്ത് കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി ജനിച്ചു. കഴൂർ നാരായണ മാരാർ അഞ്ചാമത്തെ വയസ്സിൽ അച്ഛൻ മാണിക്കമംഗലം കൊച്ചുപിള്ള കുറുപ്പിന് കീഴിൽ പരിശീലനം ആരംഭിച്ചു.[2] കൊഴക്കരപ്പിള്ളി രാമമാരാർ കേളിയും എരവിപുരത്ത് അപ്പുമാരാരും പെരുമ്പിള്ളി കേശവമാരാരും തിമിലയും അഭ്യസിപ്പിച്ചു. തായമ്പകയിലെ ഗുരു മാണിക്യമംഗലം നാരായണമാരാരാണ്.
കുഴൂർത്രയം[തിരുത്തുക]
ജ്യേഷ്ഠനായ കുട്ടപ്പമാരാർ, അനുജനായ ചന്ദ്രൻ മാരാർ എന്നിവർക്കൊപ്പം കുഴൂർമാരാരും ചേർന്ന് പഞ്ചവാദ്യത്തിന് പുതിയ ശൈലി നൽകി. കുഴൂർ ത്രയം എന്നറിയപ്പെട്ട ഇവർ പൂരങ്ങളിൽ അവിഭാജ്യഘടകമായി.
തൃശൂർ പൂരത്തിൽ[തിരുത്തുക]
തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്കുവേണ്ടി ഇദ്ദേഹം വാദ്യമേളത്തിൽ പങ്കെടുത്തിട്ടുണ്ട്. 19 വയസു മുതൽ തൃശൂർപൂരത്തിൽ കൊട്ടിത്തുടങ്ങി. 41 വർഷക്കാലം പാറമേക്കാവ് വിഭാഗത്തിൽ പങ്കെടുത്തു. ഇതിൽ 20 വർഷം പ്രമാണ്യവുമായിരുന്നു. 60-ാമത്തെ വയസിലാണ് തൃശൂർ പൂരത്തിൽ നിന്നും പിന്മാറിയത്.[3]
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മഭൂഷൺ - 2010 (പഞ്ചവാദ്യം)
- പല്ലാവൂർ പുരസ്കാരം
- കേരള സംഗീത നാടക അക്കാദമി അവാർഡ്
- പഞ്ചവാദ്യകുലപതി സ്ഥാനം
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-11.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-11.
- ↑ "വാദ്യകുലപതി കുഴൂർ നാരായണമാരാർ അരങ്ങൊഴിഞ്ഞു". ജനയുഗം. ശേഖരിച്ചത് 2013 ഓഗസ്റ്റ് 17.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]