കുഴൂർ നാരായണ മാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുഴൂർ നാരായണ മാരാർ
Kuzhur Narayana Marar.jpg
ജനനം1920
കുഴൂർ, കേരളം,  ഇന്ത്യ
മരണം11 Aug 2011
എറണാകുളം
പുരസ്കാര(ങ്ങൾ)പത്മഭൂഷൺ -2010

ഒരു പഞ്ചവാദ്യ വിദ്വാനായിരുന്നു കഴൂർ നാരായണ മാരാർ(25 മേയ് 1925 - 11 ഓഗസ്റ്റ് 2011).തൃശ്ശൂർ ജില്ലയിലെ മാള കുഴൂർ സ്വദേശിയാണു. പഞ്ചവാദ്യത്തിലെ നാരായണ മാരാരുടെ സമഗ്ര സംഭാവന പരിഗണിച്ച് ഭാരതസർക്കാർ 2010-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു[1]. പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ചതും ഇദ്ദേഹത്തിനാണ്. ഏഴ്‌ പതിറ്റാണ്ടോളം പൂരപറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു മാരാർ.

ജീവിതരേഖ[തിരുത്തുക]

മാണിക്യമംഗലം വടക്കിനി മാരാത്ത്‌ കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂർ നെടുപറമ്പത്ത്‌ കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി ജനിച്ചു. കഴൂർ നാരായണ മാരാർ അഞ്ചാമത്തെ വയസ്സിൽ അച്ഛൻ മാണിക്കമംഗലം കൊച്ചുപിള്ള കുറുപ്പിന് കീഴിൽ പരിശീലനം ആരംഭിച്ചു.[2] കൊഴക്കരപ്പിള്ളി രാമമാരാർ കേളിയും എരവിപുരത്ത്‌ അപ്പുമാരാരും പെരുമ്പിള്ളി കേശവമാരാരും തിമിലയും അഭ്യസിപ്പിച്ചു. തായമ്പകയിലെ ഗുരു മാണിക്യമംഗലം നാരായണമാരാരാണ്‌.

കുഴൂർത്രയം[തിരുത്തുക]

ജേഷ്‌ടന്മാരായ കുട്ടപ്പ മാരാർ, ചന്ദ്രൻ മാരാർ എന്നിവർക്കൊപ്പം കുഴൂർമാരാരും ചേർന്ന് പഞ്ചവാദ്യത്തിന്‌ പുതിയ ശൈലി നൽകി. കുഴൂർത്രയം എന്നറിയപ്പെട്ട ഇവർ പൂരങ്ങളിൽ അവിഭാജ്യഘടകമായി.

തൃശൂർ പൂരത്തിൽ[തിരുത്തുക]

തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്കുവേണ്ടി ഇദ്ദേഹം വാദ്യമേളത്തിൽ പങ്കെടുത്തിട്ടുണ്ട്. 19 വയസു മുതൽ തൃശൂർപൂരത്തിൽ കൊട്ടിത്തുടങ്ങി. 41 വർഷക്കാലം പാറമേക്കാവ്‌ വിഭാഗത്തിൽ പങ്കെടുത്തു. ഇതിൽ 20 വർഷം പ്രമാണ്യവുമായിരുന്നു. 60-ാമത്തെ വയസിലാണ്‌ തൃശൂർ പൂരത്തിൽ നിന്നും പിന്മാറിയത്‌.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ - 2010 (പഞ്ചവാദ്യം)
  • പല്ലാവൂർ പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി അവാർഡ്
  • പഞ്ചവാദ്യകുലപതി സ്ഥാനം

അവലംബം[തിരുത്തുക]

  1. http://india.gov.in/myindia/padmabhushan_awards_list1.php?start=20
  2. http://www.mathrubhumi.com/english/story.php?id=112756
  3. "വാദ്യകുലപതി കുഴൂർ നാരായണമാരാർ അരങ്ങൊഴിഞ്ഞു". ജനയുഗം. ശേഖരിച്ചത് 2013 ഓഗസ്റ്റ് 17.
"https://ml.wikipedia.org/w/index.php?title=കുഴൂർ_നാരായണ_മാരാർ&oldid=2858629" എന്ന താളിൽനിന്ന് ശേഖരിച്ചത്